SignIn
Kerala Kaumudi Online
Tuesday, 10 September 2024 3.53 AM IST

മദ്യക്കുപ്പിയുമായി ബൈക്കിൽ ചുറ്റിയടി; വാഹമോടിച്ചയാൾ കസ്റ്റഡിയിൽ

Increase Font Size Decrease Font Size Print Page

crime

കൊച്ചി: സൗത്ത് മേൽപ്പാലത്തിലൂടെ നാല് യുവാക്കൾ ഒരു ബൈക്കിൽ യാത്രചെയ്ത കേസിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ബൈക്ക് ഓടിച്ച തേവരസ്വദേശി അമർകൃഷ്ണയെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കസ്റ്റഡിയിലെടുത്ത് സൗത്ത് പൊലീസിന് കൈമാറി. അപകടകരമായ രീതിയിൽ വാഹമോടിച്ചതിനും മനുഷ്യജീവന് ഭീഷണി സൃഷ്ടിച്ചതിനും പൊലീസ് ഇയാളുടെ പേരിൽ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. ഇയാളെയും ഒപ്പം സഞ്ചരിച്ച മൂന്ന് യുവാക്കളെയും പൊലീസ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്ക്ക് മുന്നിൽ ഹാജരാക്കും. ഇവരുടെ വിശദവാദം കേട്ടശേഷം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടികളിലേയ്ക്ക് അടക്കം കടക്കും.

വെള്ളിയാഴ്ച പുലർച്ചെയാണ് യുവാക്കൾ ഒരു ബൈക്കിൽ മദ്യക്കുപ്പികളുമായി യാത്രചെയ്തത്. പിന്നാലെ വന്ന കാറിലുള്ളവരാണ് ദൃശ്യം മൊബൈലിൽ ചിത്രീകരിച്ച് മോട്ടോർവാഹനവകുപ്പിന് കൈമാറിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, COSTODY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.