കൊല്ലം: കാഷ്യു കോർപ്പറേഷനിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം 5ന് വൈകിട്ട് 4ന് കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസിൽ നടക്കും.
മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ട്രേഡ് യൂണിയനുകളും മാനേജ്മെന്റും സർക്കാരും ചേർന്ന് പ്രയത്നിക്കുമ്പോൾ ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നത് വ്യവസായത്തിന് ഗുണം ചെയ്യില്ല. ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് കശുഅണ്ടി വാങ്ങുന്നതും പ്രോസസ് ചെയ്യുന്നതും. സ്വകാര്യമേഖലയിലെ പോലെ ബാങ്കുകൾ വായ്പ നൽകുന്നതിൽ നിന്ന് പിന്തിരിയുന്ന സാഹചര്യം വന്നാൽ കാഷ്യു ബോർഡിന്റെയും കാഷ്യു കോർപ്പറേഷന്റെയും പ്രവർത്തനങ്ങൾ അവതാളത്തിലാകും.
ഇത് മനസിലാക്കി തൊഴിലാളികൾ ട്രേഡ് യൂണിയനുകളുടെ നിർദേശങ്ങൾ അനുസരിച്ച് സഹകരിച്ച് മുന്നോട്ട് പോകണമെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |