
ചിറ്റാർ : അനധികൃതമായി വിദേശമദ്യം ഒട്ടോയിൽ കൊണ്ടുനടന്ന് വിൽപ്പന നടത്തിയ യുവാവിനെ ഒട്ടോറിക്ഷ സഹിതം ചിറ്റാർ പൊലീസ് പിടികൂടി. സീതത്തോട് ഗുരുനാഥൻ മണ്ണ് കിടങ്ങിൽ വീട്ടിൽ മനീഷ് (30) ആണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അര ലിറ്റർ വീതമുള്ള രണ്ടു കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും വില്പന നടത്തി കിട്ടിയ പണവും പിടിച്ചെടുത്തു. ചിറ്റാർ പൊലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. അനിൽകുമാർ, സി.പി.ഒ മാരായ ശ്രീകുമാർ, സുമേഷ്, സുനിൽകുമാർ, സജിൻ, ഫതൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലുകൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |