
തിരുവനന്തപുരം സിറ്റി തിയറ്റേഴ്സിന്റെ ഡയറക്ടറും ഇമ്പീരിയൽ ട്രേഡിംഗ് കമ്പനി പ്രൊപ്രൈറ്ററുമായ എസ് .ചന്ദ്രൻ(90) നിര്യാതനായി. മെറി ലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ പി .സുബ്രമണ്യത്തിന്റെ മകനാണ് . മെറി ലാൻഡ് സുബ്രമണ്യത്തിന് ശേഷം എസ് ചന്ദ്രന്റെ കാര്യനിർവഹകണ ഫലമായാണ് ശ്രീകുമാർ ,ശ്രീവിശാഖ്, ന്യൂ തിയറ്റർ, ശ്രീപദ്മനാഭ ഉൾപ്പെട്ട സിറ്റി തിയറ്ററുകൾ തലസ്ഥാന നഗരിയിലെ സിനിമാ പാരമ്പര്യത്തിന്റെ ഭാഗമായി മാറിയത്. ഭാര്യ : എസ്.ശാന്ത,മക്കൾ :ഗീത സുനു, ശിവ രാജ, മിന്നു പഴനി, മഹേഷ് സുബ്രഹ്മണ്യം, ഗിരീഷ് ചന്ദ്രൻ.മരുമക്കൾ : സഞ്ജീവ് സുനു, പി. പഴനി, ബേബി റാണി, രേണു ഗിരീഷ്. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടു വളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |