പട്ടാമ്പി:വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫയാണ് (11) മരിച്ചത്.വട്ടേനാട് ജി.വി.എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുട്ടി കുരുങ്ങുകയായിരുന്നെന്ന് വീട്ടുകാർ മൊഴി നൽകിയതായി തൃത്താല പൊലീസ് പറഞ്ഞു.മാതാവും സഹോദരിയും പുറത്ത് പോയ സമയത്താണ് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാർ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കയറിൽ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മാതാവ്: ഹാജറ. ഏക സഹോദരി: ഹിബ ഫാത്തിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |