SignIn
Kerala Kaumudi Online
Saturday, 27 April 2024 3.04 AM IST

എം.വൈ. യോഹന്നാൻ നിര്യാതനായി

myh

കോലഞ്ചേരി: പ്രശസ്ത സുവിശേഷകനും ടി.വി പ്രഭാഷകനും ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപകപ്രസിഡന്റും കോലഞ്ചേരി സെന്റ്പീ​റ്റേഴ്‌സ്‌ കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. എം.വൈ. യോഹന്നാൻ (85) നിര്യാതനായി. വിദേശത്തുൾപ്പെടെ അനുയായികളുണ്ട്. നൂറിലധികം സുവിശേഷ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

ഭാര്യ: കടയിരുപ്പ് നെച്ചുപ്പാടം കുടുംബാംഗവും റിട്ട. അദ്ധ്യാപികയുമായ ആലീസ്. മക്കൾ: ഡോ. ഐസക്‌ ജോൺ (എം.ഡി, റാഫാ ഡയഗ്നോസ്​റ്റിക്‌സ്), ജോസഫ്‌ ജോൺ (മുൻ എം.ഡി കേഡർ, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്), മേരി ബേബി മേലേത്ത്, തോമസ്‌ ജോൺ (എം.ഡി., അഗാപ്പെ ഡയഗ്നോസ്​റ്റിക്‌സ്). മരുമക്കൾ: ബീന ഐസക് (ചിറയിൽ, പള്ളം, കോട്ടയം), സംഗീത ജോസഫ് (കു​റ്റിപ്പുഴ, മാറാടി), ഡോ. ബേബി എബ്രഹാം (ഡയറക്ടർ, എലിംസ്‌ കോളേജ് ഒഫ് മാനേജ്‌മെന്റ്, തൃശൂർ), മീന തോമസ് (ചാന്ത്യം, കോലഞ്ചേരി).

മൃതദേഹം ഇന്ന് വൈകിട്ട്‌ 6ന് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് വലമ്പൂർ സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, THIRUVANANTHAPURAM, OBIT
KERALA KAUMUDI EPAPER
TRENDING IN OBIT
PHOTO GALLERY
TRENDING IN OBIT
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.