EDITOR'S CHOICE
 
സുരക്ഷക്കായി ... രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ബി.ജെ.പി മഹിളാ മാർച്ചും . ഡി.വൈ.എഫ്.ഐ പ്രവർത്തകരും നടത്തുന്ന മാർച്ചിന് മുന്നോടിയായി ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ സി.ഐ ശ്രീധു .കെയുടെ ഹെൽമറ്റിന്റെ ക്ലിപ്പ് ശരിയാക്കി കൊടുക്കുന്ന സഹപ്രവർത്തക .
 
രാഹൂൽ മാക്കൂട്ടത്തിൽ എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ബി.ജെ.പി. മഹിളാ പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് . ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും പ്രവർത്തകരും എം.എൽ.എ ഓഫീസിലേക്കുളള ബോർഡിൽ കോഴി കെട്ടി തൂക്കുന്നു.
 
രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ എം എൽ.എ ഓഫീസിലേക്കുളള ബോർഡിൽ കരി ഓയിൽ ഒഴിച്ച് ചെരുപ്പ് തൂക്കിയിടുന്നു.
 
വേമ്പനാട്ടു കായലിലൂടെ എഞ്ചിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ മീൻ പിടിക്കാനായി പോകുന്ന മത്സ്യതൊഴിലാളികൾ. പൂത്തോട്ട നിന്നുള്ള കാഴ്ച്ച
 
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന ഭാരവാഹികളുടെ നേതൃയോഗത്തിൽ പങ്കെടുക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എത്തിയപ്പോൾ വേദിയിലേക്ക് കസേര എടുത്തു കൊടുക്കുന്നു.കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ.പി.എസ് .രഘുറാം,അഡ്വ.ടോമി കല്ലാനി,അഡ്വ.ജോസി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡന്റ്‌ നാട്ടകം സുരേഷ്,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം
 
ചരിഞ്ഞ ഈരാറ്റുപേട്ട അയ്യപ്പനെ വെള്ളൂക്കുന്നേൽ പരവംപറമ്പിൽ വീട്ടുവളപ്പിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
 
മികച്ച സഹ നടനുള്ള ദേശീയ പുരസ്കാര ജേതാവ് വിജയരാഘവന് ഒളശ്ശ ഹെൻട്രി ബേക്കർ ഹാളിൽ നൽകിയ ജന്മനാടിൻ്റെ അദരവ് വേദിയിലേക്ക് മന്ത്രി വി.എൻ വാസവനും വിജയരാഘവനും കടന്ന് വരുന്നു.
 
മികച്ച സഹ നടനുള്ള ദേശീയ പുരസ്കാര ജേതാവ് വിജയരാഘവന് ഒളശ്ശ ഹെൻട്രി ബേക്കർ ഹാളിൽ നൽകിയ ജന്മനാടിൻ്റെ അദരവിൽ മന്ത്രി വി.എൻ വാസവൻ വിജയരാഘവന് ഉപഹാരം നൽകുന്നു.
 
പഞ്ഞ കർക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. മണ്ണിൽ പൊന്നു വിളിയിക്കുന്ന കർഷകരെ ഓർമ്മപ്പെടുത്തി ഒരു കർഷക ദിനംകൂടി. ആലപ്പുഴ കൈനകരി കാട്കയ്യാർ പാടശേഖരത്തിൽ ഞാറു നടുന്ന കർഷക
 
ഗജപൂജ... ചിങ്ങപ്പുലരിയിൽ തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ഗജപൂജ.
 
എറണാകുളം ശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടനുബന്ധിച്ചു നടന്ന ആനയൂട്ട്.
 
തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നടക്കുന്ന സമഭാവന കലോത്സവത്തിൽ പൂർവ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേളയിൽ സത്കല വിജയനും ഗായിക രഞ്ജു അഭിലാഷും
 
തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നടക്കുന്ന സമഭാവന കലോത്സവത്തിൽ അവതരിപ്പിച്ച പകുതിപുറപ്പാടിൽ കൃഷ്ണേന്ദു, സിവ്യ, സീതാ ലക്ഷ്മി, ഐശ്വര്യ ലക്ഷ്മി എന്നിവർ
 
ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കേരള ശങ്കേഴ്സ് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.
 
ആവണി അവിട്ടത്തിന്റെ ഭാഗമായി നഗരത്തിലെ തമിഴ് ബ്രാഹ്മണർ കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിൽ നടത്തിയ ഉപനയന ചടങ്ങ്
 
ഹംസ ദൂത്... കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്.
 
തോരും വരെ... കഴിഞ്ഞദിവസം പുലർച്ചെ മഴ പെയ്തപ്പോൾ നനയാതെ നാഗമ്പടം പാലത്തിനു സമീപം ബസ്റ്റോപ്പിൽ കയറി നിൽക്കുന്ന ഇരുചക്ര യാത്രക്കാർ.
 
ഒത്തുപിടിച്ചാൽ... ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ. കോട്ടയം വൈക്കം റോഡിൽ പ്രാവട്ടത്ത് നിന്നുള്ള കാഴ്ച.
 
പച്ചപ്പണിഞ്ഞ കുട്ടനാടൻ പാടങ്ങളും ഗ്രാമീണ ഭംഗിയും ആസ്വദിക്കാൻ നിരവധിയാളുകളാണ് എത്തുന്നത്. ചാറ്റൽ മഴയത്ത് ആലപ്പുഴ കൈനകരിയിൽ പാടശേഖരത്തിൽ നിന്ന് ചിത്രം പകർത്തുന്നവർ
 
തെങ്ങോലകളുടെ അറ്റത്ത് തൂങ്ങിയാടുന്ന കുരുവിക്കൂടുകൾ മനം കുളിർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം.ർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം
 
പാടശേഖരത്തിൽ ഞാറ് നടുന്ന ബംഗാളിൽ നിന്നെത്തിയ കർഷക തൊഴിലാളികൾ.
 
വികസനത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. എന്നാലും പാലങ്ങൾ ഇല്ലാത്ത ചെറുതുരുത്തുകൾ ഇപ്പോഴും കൊച്ചിയിലുണ്ട്. താന്തോണി തുരുത്തിൽ നിന്ന് യാത്രക്കാരുമായി ഹൈക്കോർട്ട് ജെട്ടിയിലേക്ക് പോകുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്.
 
79ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ദേശീയ പതാക വിൽക്കുന്ന സ്ത്രീ. ചാലയിൽ നിന്നുള്ള കാഴ്ച
 
അപകടകരമാംവിധം സ്‌കൂൾ കുട്ടികളുമായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് നീങ്ങുന്ന ഓട്ടോറിക്ഷക്കാരൻ. ഹെൽമെറ്റ് ധരിപ്പിക്കാതെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളുമായി പോകുന്ന രക്ഷിതാവിനെയും കാണാം. തിരുവനന്തപുരം എയർപോർട്ട് റോഡിൽ നിന്നുള്ള കാഴ്ച.
 
ആലപ്പുഴ വൈ.എം.സി.എ യിൽ നടന്ന സ്റ്റാഗ് ഗ്ലോബൽ - കരിക്കംപള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി എച്ച്.എസ്.എസും കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവന്റ് എച്ച്.എസ്.എസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കോട്ടയം ഗിരിദീപം ബഥനി എച്ച്.എസ്.എസ് വിജയിച്ചു
 
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിൻ്റെ ഭാഗമായി കാരിച്ചാൽ ചുണ്ടനിൽ കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് പുന്നമട ഫിനിഷിങ് പോയിൻ്റിൽ നടത്തിയ ട്രാക്ക് എൻട്രി.
 
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിൻ്റെ ഭാഗമായി വീയപുരം ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പുന്നമട ഫിനിഷിങ് പോയിൻ്റിൽ നടത്തിയ ട്രാക്ക് എൻട്രി.
 
ആവേശം... ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹൃട്രോഫി വള്ളംകളി മത്സരത്തിനായി കോട്ടയം കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ പുത്തൻ ചുണ്ടനിൽ ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ പരിശീലന തുഴച്ചിൽ നടത്തുന്നു.
 
ആവേശത്തിന് പരിമിതിയില്ല... ദീപ്തി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന എ-സോൺ സ്പെഷ്യൽ സ്കൂൾ അത്ലക്റ്റിക് മീറ്റിൽ പതിനാറിനും ഇരുപത്തിഓന്ന് വയസ്സുവരയുള്ള സെറിബ്രൽ പാള്സി ബാധിച്ച കുട്ടികളൾക്കായുള്ള ക്ളബ് ത്രോ മത്സരത്തിൽ പങ്കെടുക്കുന്ന അടൂർ ദീപ്തി സ്പെഷ്യൽ സ്കൂളിലെ റ്റിയോ തോമസിനെ പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകർ.
 
കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
 
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 10 ൽ പതിനേഴു വയസിനു താഴെ ആൺകുട്ടികളുടെ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തൃശ്ശൂർ ഭവൻസ് സ്കൂളും പാലക്കാട് നീലഗിരി സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ അലെക്സിന്റെ മുന്നേറ്റം മുന്നേറ്റം തടയുന്ന വാഴക്കുളം കാർമൽ സിഎംഐ സ്കൂൾ ടീം
 
തൃശൂർ ഗുരുവായൂർ റോഡ് പുഴയ്ക്കലിൽ തകർന്ന റോഡിൽ കെട്ടി നിൽക്കുന്ന ചെളിവെള്ളത്തിലൂടെപോക്കുന്ന ഓട്ടോറിക്ഷ
 
തൃശൂർ ഗുരുവായൂർ റോഡ് പുഴയ്ക്കലിൽ തകർന്ന റോഡിൽ ചെളിവെള്ളം കെട്ടി നിൽക്കുന്ന നിലയിൽ റോഡ് നിർമ്മാണം മൂലമുള്ള ഗതാഗത കുരുക്കും പശ്ചാത്തലത്തിൽ
 
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ തൃശൂർ ഡിസിസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിന് മുൻപിൽ ഭദ്രദീപം തെളിയിക്കുന്ന മുൻ സ്പീക്കർ തേറമ്പിൽരാമകൃഷ്ണൻ.
 
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സർവദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ
 
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സർവദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ
 
പഞ്ഞ കർക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. മണ്ണിൽ പൊന്നു വിളിയിക്കുന്ന കർഷകരെ ഓർമ്മപ്പെടുത്തി ഒരു കർഷക ദിനംകൂടി. ആലപ്പുഴ കൈനകരി കാട്കയ്യാർ പാടശേഖരത്തിൽ ഞാറു നടുന്ന കർഷക
 
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സർവ്വദേശീയ സാഹിത്യോത്സവത്തിൽ തീവണ്ടി, സാഹിത്യം, കേരളം എന്ന പാനൽ ചർച്ചയിൽ സംസാരിക്കുന്ന മുൻ സാഹിത്യ അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ ടി.ഡി രാമകൃഷ്ണൻ, വി.ഷിനിലാൽ, മിനി പ്രസാദ് എന്നിവർ
 
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
  TRENDING THIS WEEK
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ഭീമൻ രഘു
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
അപകടകരമാംവിധം സ്‌കൂൾ കുട്ടികളുമായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് നീങ്ങുന്ന ഓട്ടോറിക്ഷക്കാരൻ. ഹെൽമെറ്റ് ധരിപ്പിക്കാതെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളുമായി പോകുന്ന രക്ഷിതാവിനെയും കാണാം. തിരുവനന്തപുരം എയർപോർട്ട് റോഡിൽ നിന്നുള്ള കാഴ്ച.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടന്ന സുരക്ഷാ പരിശോധന
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിൽ ജോസ് ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന സ്ത്രീ
79ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ദേശീയ പതാക വിൽക്കുന്ന സ്ത്രീ. ചാലയിൽ നിന്നുള്ള കാഴ്ച
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com