വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
ആവേശം വിതറി... മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശത്തോടെ ക്ഷേത്രത്തിലേയ്ക്ക് വരുന്നു.
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ ആവേശത്തോടെ മുകളിലേക്ക് എറിയുന്ന ദേശക്കാർ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
മുത്തം പൊതിഞ്ഞ്...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് മുത്തം നൽകി സന്തോഷം പങ്കിടുന്ന കേരള മഹിളാസംഘം പ്രവർത്തകർ
റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മനോജിനെ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
നാഗമ്പടം മേല്‍പാലത്തില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടം, ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്നതും കാണാം.
ശ്രീകൃഷ്ണണപൂരം കാട്ടുകുളം പരിയാനമ്പറ്റ പൂരത്തോടനുബന്ധിച്ച് വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദേശപൂരങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ.
പറമ്പിക്കുളം ആദിവാസി ഉന്നതിയിലെ തേക്കടി എ.ആർ.ഡി.66 റേഷൻ ഷോപ്പിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ: ജിനു സക്കറിയ ഉമ്മൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.
വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫിസിന് മുന്നിൽ ലോക്കോ പൈലറ്റുമാരുടെ 36 മണിക്കൂർ നിരാഹാര സത്യാഗ്രഹം.
കോട്ടയം നഗരസഭയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻ അഖിൽ.സി.വർഗീസിനെ ഇതുവരെ കണ്ടെത്താതിൽ പ്രതിഷേധിച്ച് കേരള ലോക്കൽ സെൽഫ് ഗവ. സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേ തൃത്വത്തിൽ ജില്ലാ പൊലീസ് ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം നഗരസഭയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻ അഖിൽ.സി.വർഗീസിനെ ഇതുവരെ കണ്ടെത്താതിൽ പ്രതിഷേധിച്ച് കേരള ലോക്കൽ സെൽഫ് ഗവ.സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച്
ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പ്രചരണാർത്ഥം കോട്ടയം ബി.സി.എം കോളേജിൽ എത്തിയ കുഞ്ചാക്കോ ബോബനും സഹ അഭിനേതാക്കളും വേദിയിൽ നൃത്തം ചെയ്തപ്പോൾ.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാനെത്തിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദ് കുമാർ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ എന്നിവര്‍ സമീപം.
തണ്ണിമത്തൻ ദിനങ്ങൾ...വേനൽചൂട് ശക്തമായതോടെ തമിഴ് നാട്ടില്‍ നിന്നും എത്തിച്ച വിവിധയിനം തണ്ണിമത്തന്‍ നാഗമ്പടത്തെ നടപ്പാതയില്‍ വില്‍ക്കുന്ന കച്ചവടക്കാര്‍.
കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ഏകദിന ഉപവാസം ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ 35 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് നടന്ന വിദ്യാർത്ഥി റാലി
ശ്രീകൃഷ്ണണപൂരം കാട്ടുകുളം പരിയാനമ്പറ്റ പൂരത്തോടനുബന്ധിച്ച് വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദേശപൂരങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോൽസവത്തിന് മുന്നോടിയായി നടന്ന കൊടിയേറ്റം
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോൽസവം കൊടിയേറ്റത്തോടനുബന്ധിച്ച് കീഴൂർ ധർമ്മശാസ്താവിൻ്റെയും കുതിരക്കാളി അമ്മയുടേയും തിടമ്പ് എഴുന്നള്ളത്ത് തൃക്കണ്ണാട് ക്ഷേത്രത്തിൽ എത്തുന്നു.
നിശാഗന്ധി ഡാൻസ് നൃത്തോത്സവത്തിൽ ഡോ. ജാനകി രംഗരാജൻ അവതരിപ്പിച്ച ഭരതനാട്യം
നിശാഗന്ധി നൃത്തോത്സവത്തിൽ മേതിൽ ദേവികയും സംഘവും അവതരിപ്പിച്ച ശ്രീ നാരായണ ഗുരുദേവന്റെ ഭദ്രകാളി ശതകം ആസ്പദമാക്കിയ മോഹിനിയാട്ടം.
നിശാഗന്ധി നൃത്തോത്സവത്തിൽ വൈജയന്തി കാശിയും പ്രതീക്ഷാ കാശിയും അവതരിപ്പിച്ച കുച്ചിപ്പുടി
വൈക്കം ഇണ്ടംതുരുത്തി ശ്രീകാർത്യായനീ ദേവി ക്ഷേത്രത്തിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
വിരുന്നുകാരാ വന്നാട്ടെ... തീറ്റ തേടി പാടത്ത് പറന്നെത്തിയ വർണ്ണ കൊക്കുകൾ.കുമരകത്തു നിന്നുള്ള കാഴ്ച.
ആശാകിരണം പദ്ധതി പുനഃസ്ഥാപിക്കുക, തൊഴിൽ ലഭിക്കും വരെ തൊഴിലില്ലായ്മ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ബ്ലൈൻഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ റോഡ് മുറിച്ചു കടക്കുന്നു.ഴിലില്ലായ്മ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ബ്ലൈൻഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ റോഡ് മുറിച്ചു കടക്കുന്നു
ആശാവർക്കർമാരുടെ വേതന കുടിശിക തീർത്ത് ഉടനടി നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ ഏഴാം നാൾ രാത്രി മറ്റ് സമരക്കാരോടൊപ്പം ഫുട്പാത്തിൽ ഒന്നാം ക്‌ളാസുകാരൻ മകനെ ഉറക്കുന്ന കാട്ടായിക്കോണം സ്വദേശിനി ഗിരിജ .
നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ മാർഗിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച 'ബക വധം' കഥകളിക്കായി ഭീമനായി വേഷമിടുന്ന കലാകാരന്റെ ചിത്രം പകർത്തുന്ന വിദേശ വനിത
ഭാരത പുഴയിൽ ആനയെ കുളിപ്പിക്കുന്ന ആന പാപ്പാന്മാർ.
നിരപറ്റ പാടത്തുനിന്ന് നെല്ല് പതിക്കുന്ന കർഷക തൊഴിലാളികൾ
മൺപത്ര കച്ചവടത്തിനായി മൺപത്രങ്ങളുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഭാര്യയും ഭർത്താവും
തീറ്റ തേടിപ്പോയ അമ്മപക്ഷിയേയും കാത്ത് വിശന്നു കരയുന്ന കുരുവി കുഞ്ഞുങ്ങൾ. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം
ദേശീയ ഗെയിംസിലെ വനിതാ ജിംനാസ്റ്റിക്സ് മത്സരത്തിന്റെ തുടക്കത്തിൽ മുന്നിൽ നിന്നശേഷം നാലാമതായി മെഡൽ നഷ്ടമായപ്പോൾ സങ്കടപ്പെട്ട കേരളതാരം അമാനി ദിൽഷാദിനെ കേരള ചെഫ് ഡി മിഷനും ഒളിമ്പ്യനുമായ സെബാസ്റ്റ്യൻ സേവ്യർ സമാശ്വസിപ്പിക്കുന്നു. കേരള പരിശീലകൻ അരുൺ സമീപം.
മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആർ. രഘുനാഥിന്റെ മൃതദേഹം പാലക്കാട് റിട്രീറ്റ് വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ എം. രാധാകൃഷ്ണൻ ക്രിക്കറ്റ് ബാറ്റ് വച്ച് അദ്യാമോചാരം അർപ്പിക്കുന്നു ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചവർ ആയിരിന്നു. സുരേഷ് ഹരിദാസ്, എസ്.കെ. നൂറ് ദീൻ എന്നിവർ സമീപം.
ഓഷോ ജിമ്മി എറണാകുളം കാക്കനാട്ടെ ജിമ്മിൽ പരിശീലനത്തിൽ
ഓഷോ ജിമ്മി എറണാകുളം കാക്കനാട്ടെ ജിമ്മിൽ പരിശീലനത്തിൽ
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ അക്രോബാറ്റിക്ക് ജിംനാസ്റ്റക്സിൽ കേരളത്തിൻ്റെ അമാനി ദിൽഷയുടെ പ്രകടനം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ മുന്നേറ്റം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ മുന്നേറ്റം.
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ മുന്നേറ്റം
പീച്ചി താമരവെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരൻ്റെ മൃതദേഹം കാണാൻ കാട്ടിലൂടെ വരുന്നവർ
ലൈഫ് തേടി... പീച്ചി താമരവെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരൻ്റെ മൃതദേഹം തേടി ഉൾകാട്ടിലേക്ക് പുറപ്പെടുന്ന സ്പീഡ് ബോട്ട്.
യതൊരു സുരക്ഷയും ഇല്ലാതെ പിഞ്ചു കുട്ടികളെ സ്കൂട്ടറിൻ്റെ പുറകിൽ ഇരുത്തി ഒരു യാത്ര തൃശൂർ ഒല്ലൂരിൽ നിന്നൊരു ദൃശ്യം
വേനൽ ചൂട് വകവക്കാതെ പരസ്യ ബോർഡ് വക്കുന്ന ഫ്രെയിം ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ ആവേശത്തോടെ മുകളിലേക്ക് എറിയുന്ന ദേശക്കാർ
ആവേശം വിതറി... മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശത്തോടെ ക്ഷേത്രത്തിലേയ്ക്ക് വരുന്നു.
വി.കെ മോഹൻ കാർഷിക സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ നടുവിലാലിൽ സംഘടിപ്പിച്ച കുംഭവിത്ത് മേളയുടെ ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്യുന്ന സി.പി. ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന മലേഷ്യൻ ഫുഡ് ഫെസ്റ്റിവലിൽ ഷെഫ് മുഹമ്മദ് എഫേസി പാചകപ്പുരയിൽ മലേഷ്യൻ ഫ്രൈഡ് നൂഡിൽസ് പാകം ചെയ്യുന്നു.
TRENDING THIS WEEK