ആശാവർക്കർമാരുടെ വേതന കുടിശിക തീർത്ത് ഉടനടി നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ ഏഴാം നാൾ രാത്രി മറ്റ് സമരക്കാരോടൊപ്പം ഫുട്പാത്തിൽ ഒന്നാം ക്‌ളാസുകാരൻ മകനെ ഉറക്കുന്ന കാട്ടായിക്കോണം സ്വദേശിനി ഗിരിജ .