പൊതിച്ചോർ ജോർ... എസ്.എഫ്.ഐ 35ആമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കവേ വേദിക്ക് മുന്നിൽ മദ്യപിച്ചെത്തിയ ആനാട് സ്വദേശി യേശുദാസ് പൊതിച്ചോറിനെ പറ്റി പറയാൻ ആവശ്യപ്പെടുന്നു. ഇയാളെ മുഖ്യമന്ത്രി വേദി വിട്ട ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, എസ്.എഫ്.ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, അഖിലേന്ത്യാ പ്രസിഡന്റ് വി. പി.സാനു, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആദർശ് എം.സജി, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, സംസ്ഥാന സെക്രട്ടറി പി. ആർഷോ എന്നിവർ വേദിയിൽ