എറണാകുളം ടി.ഡി.എം ഹാളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കഥകളി ഉത്സവത്തിൽ നിന്ന്.
ലോക സംഗീത ദിനത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.കെ. ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരിയിൽ നിന്ന്
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനി ഉത്സവത്തിന് തന്ത്രി കണ്ഠര് മോഹനര് കൊടിയേറ്റുന്നു
പീസ് വാലി ഫൗണ്ടേഷൻ, ജില്ലാ സാമൂഹിക നീതി ഓഫിസ്, പെരുമ്പാവൂർ ജയ്ഭാരത് കോളേജ് സോഷ്യൽ സയൻസ് വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭിക്ഷാടനത്തിനെതിരെ 'സേ നോ ടു ബെഗിങ്ങ്' എന്ന സന്ദേശവുമായി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ്.
ലഹരിക്കെതിരെ... മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന ഡ്രഗ്സിറ്റ് ലഹരി വിരുദ്ധ ഉച്ചകോടിയുടെ ഭാഗമായി കോട്ടയം ഗാന്ധി സ്ക്വയറിൽ വിദ്യാർത്ഥിനികൾ ഫ്ലാഷ്മോബ് അവതരിപ്പിക്കുന്നു.
കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാന്മാരായ കണ്ണൂർ ജില്ലാടീമിന്റെ ആഹ്ളാദം.
കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.കെ.ശ്രീദേവി,തൃശൂർ
അരങ്ങുണർത്തി... കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജൂനിയർ വിഭാഗം തിരുവാതിരകളിയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ പാപ്പിനശേരി സി.ഡി.എസിലെ മത്സരാർത്ഥികളുടെ ആഹ്ളാദം.
ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രൊഫ. ആദിനാട് ഗോപി സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാറിന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മാനിക്കുന്നു
മാദ്ധ്യമ പ്രവർത്തകൻ ആർ.സലീം രാജ് എഴുതിയ പ്രണയ മേഘങ്ങൾ പറയാതിരുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മാദ്ധ്യമപ്രവർത്തകൻ ഹസ്താമലകന് നൽകി നിർവഹിക്കുന്നു
രംഗചേതന കളിവെട്ടം2025ൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ലഹരിക്കെതിരെകുട്ടികൾ സഘടിപ്പിച്ച നാടകത്തിൽ നിന്ന്
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്.
ജില്ലാ സ്പോ‌‌‌ർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
തൃച്ചാറ്റുകുളത്തപ്പന്റെ സ്തുതി ഗീതം പ്രശസ്ത ഗാനരചയിതാവും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ പൂച്ചാക്കൽ ഷാഹുൽ ഹമീദ് പിന്നണി ഗായകൻ കെ.എസ്. ബിനു ആനന്ദിന് നൽകി പ്രകാശന ചെയ്യുന്നു. സന്തോഷ് തൃച്ചാറ്റുകൂളം, സുധീഷ് ലാൽ ചേർത്തല, ശുഭ, ദീപു അരുക്കുറ്റി, മണിക്കുട്ടൻ തുടങ്ങിയവർ സമീപം
കുച്ചിപ്പുടി... തൃശൂർ ടൗൺഹാളിൽ നടന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടി ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വാടനപ്പള്ളി സിഡിഎസിലെ എസ്.വർഷ.
മഞ്ചേരി എച്ച് എം വൈ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ വരച്ച ഏഴരങ്ങ് ആർട്സ് എക്സിബിഷനിൽ ചിത്രങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾ.
എറണാകുളം ആർട്ട് ഗാലറിയിൽ ആർട്ടിസ്റ്റ് പ്രോഗ്രസീവ് ഗ്രൂപ്പ് ഇടപ്പള്ളിയുടെ ചിത്ര ശിൽപ പ്രദർശനം ബിഫോർ കളേഴ്സ് ആൻഡ് ഷേപ്സ് സംഘാടകരായ ചിത്രകാരന്മാർ.
കോട്ടയം വയസ്ക്കര ശ്രീകാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
പടിഞ്ഞാറേകൊല്ലം ആലാട്ട്കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര വള്ളിക്കീഴ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
  TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി - ചെറിയകടവ് റോഡ് കടലാക്രമണത്തെത്തുടർന്ന് വെള്ളം കയറിയ നിലയിൽ.
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാവികസേന ഉദ്യോഗസ്ഥർ കപ്പലിൽ യോഗ ചെയ്യുന്നു
ശക്തമായ മഴയിൽ നിന്ന് രക്ഷതേടി സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടിമാറുന്ന യുവാക്കൾ. ആലപ്പുഴ ബീച്ചിന് സമീപത്തുനിന്നുള്ള ദൃശ്യം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com