പാലക്കാട് തത്തമംഗലം ശ്രീ വേട്ടകറുപ്പസ്വാമി ക്ഷേത്രം അങ്ങാടി വേലമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുതിരയോട്ട മത്സരത്തിൽ നിന്ന്.
വ്യാസ ആർട്സ് ആൻഡ് കർച്ചറൽ സ്റ്റഡി സെന്ററും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മയെ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ആദരിക്കുന്നു. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ.സി.ഉദയകല, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ, മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ, മികച്ച സേവനത്തിനുള്ള ആദരം ഏറ്റുവാങ്ങിയ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, ആതുര സേവനത്തിന് വ്യാസ പുരസ്‌കാരം ഏറ്റുവാങ്ങിയ ന്യൂ രാജസ്ഥാൻ മാർബിൾസ് ആൻഡ് രാജസ്ഥാൻ ജ്വല്ലേഴ്സ് ചെയർമാൻ സി. വിഷ്ണു ഭക്തൻ എന്നിവർ സമീപം
കൊല്ലത്ത് തുടങ്ങിയ ആദ്യ അഖില കേരള അഭിഭാഷക കലോത്സവത്തിൽ ഭരതനാട്യത്തിൽ നിന്ന്
കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയയാത്രയിൽ പങ്കെടുക്കാൻ ശരീരം നിറച്ച് ശൂലം കുത്തുന്ന ഭക്തൻ
വിഷ്ണത്ത് കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിനോടനുബന്ധിച്ച് ദേവിക്ക് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര
മുളങ്കാടകം ദേവീക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന കെട്ടുകാഴ്ച
ചങ്ങനാശേരി ഇത്തിത്താനം ഗജമേള... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദമഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗജമേള.
പൂരം എക്സിബിഷൻ... തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച ഒരുക്കിയ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പവലിയൻ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മാതൃകയിൽ നിർമ്മിച്ച് മഞ്ജുളാൽത്തറയും ഗരുഡൻ്റെ ശിൽപ്പവും ഒരുക്കിയപ്പോൾ.
കടമ്മനിട്ട പടേണിയുടെ രണ്ടാം ദിവസമായി ഇന്ന് കടമ്മനിട്ട കാവിൽ പച്ചത്തപ്പ് കൊട്ടിവിളി നടന്നപ്പോൾ.
തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ദിവസം നടന്ന ആനയോട്ടത്തിൽ പങ്കെടുക്കുന്ന പല്ലാട്ട് ബ്രഹ്മദത്തൻ
വിഷുപുലരിയിൽ അയ്യപ്പന്റെ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റിന്റെ വിതരണോദ്ഘാടനം മന്ത്രി വി.എൻ വാസവൻ ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നത്തിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു.വി.നാഥ്, ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, പ്രസിഡന്റ് തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ സമീപം.
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ ഓശാന തിരുനാളിൽ പങ്കെടുക്കുന്നവർ
കടമ്മനിട്ടക്കാവിലേ പടേണിക്ക് തുടക്കം കുറിച്ച് നടന്ന ചൂട്ടുവെപ്പ്.
വിഷുപുലരിയില്‍ ശബരിയില്‍ തന്ത്രി കണ്ഠര് രാജീവര് ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്‍കുന്നു.
മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഓശാന ഞായർ ദിനത്തിലെ കുരുത്തോല പ്രദക്ഷിണം.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിനിടയിൽ നിന്നുള്ള കാഴ്ച.
പൊൻകണി ... നിലവിളക്കിന്റെ വെളിച്ചവും മഞ്ഞച്ചേലചുറ്റി പൂത്തുലഞ്ഞ കണിക്കൊന്ന പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തേക്കു കൺതുറന്നു വീണ്ടുമൊരു വിഷു. ആലപ്പുഴ വാടയ്ക്കലിൽ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ
പൊൻകണി ... നിലവിളക്കിന്റെ വെളിച്ചവും മഞ്ഞച്ചേലചുറ്റി പൂത്തുലഞ്ഞ കണിക്കൊന്ന പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തേക്കു കൺതുറന്നു വീണ്ടുമൊരു വിഷു. ആലപ്പുഴ വാടയ്ക്കലിൽ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ
വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ സമാപനദിവസം എഴുതിയ 64-കൈകളോട് കൂടിയ ഭദ്രകാളി കളം
  TRENDING THIS WEEK
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിനായി പിണറായി വിജയൻ എത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മൈക്ക് ഓപ്പറേറ്റർ എന്നിവർ.
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു.സ്വാഗതസംഘം ചെയർമാൻ ഫിലിപ്പോസ് തോമസ്, ഫൗണ്ടേഷ സെക്രട്ടറി രാജൻ വർഗ്ഗീസ്,ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായണൻ എം.എൽ.എ,മന്ത്രി വീണാ ജോർജ്,റവ.ഡോ.തോമസ് മാർ തിത്തൂസ് എപ്പിസ്ക്കോപ്പ, മാത്യു.ടി.തോമസ് എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം,കെ.യു.ജനീഷ് കുമാർ എം.എൽ.എ, മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ തുടങ്ങിയവർ സമീപം.
തിടുക്കമെന്തിന്...സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ കാൽനട യാത്രികർക്കുള്ള സിഗ്നൽ തെളിയുന്നതിന് മുന്നേ വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി റോഡ് മുറിച്ച് കടക്കുന്ന സ്ത്രീകൾ.
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
എറണാകുളം ബോട്ട് ജെട്ടിക്ക് മുന്നിൽ കനാലിന് മുന്നിൽ ചത്ത എലിയെ കൊത്തിത്തിന്നുന്ന കാക്ക
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com