TRENDING THIS WEEK
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
കർഷകരുടെ കണ്ണുവെട്ടിച്ച് പാടത്തിറങ്ങി, വളർന്നുതുടങ്ങിയ നെൽച്ചെടികൾ യഥേഷ്ടം തിന്നുന്ന പശു ഇരതേടിയെത്തിയ കൊക്കിനെ പറപ്പിക്കാൻ ശ്രമിക്കുന്നു. ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ നിന്നുള്ള കാഴ്ച
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ .ഐ .സി .സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എയർപോർട്ടിൽ സ്വീകരിക്കുവാനെത്തിയ പ്രവർത്തകരുടെ നടുവിലൂടെ പുറത്തേക്ക് എത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുൻ ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി 30 വർഷം പഴക്കമുള്ള ആലപ്പുഴ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ 100 മീറ്റർ നീളമുള്ള അഞ്ചുനിലക്കെട്ടിടം ക്രെയിനുപയോഗിച്ച് മുകളിൽ എത്തിച്ച് ജെ.സി.ബി കൊണ്ട് പൊളിച്ച് നീക്കുന്നു. സുരക്ഷ കണക്കിലെടുത്ത് സ്കൂൾ സമയത്തിന് ശേഷമാണ് പൊളിക്കൽ നടപടികൾ നടന്നുവരുന്നത്. ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരുടെ കണ്ണിൽ പതിഞ്ഞിരുന്ന കെട്ടിടം ഇന്ന് പൊളിക്കലും ഏറെ കൗതുക കാഴ്ചയായിരിക്കുന്നു.
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗയെ വേദിയിലേക്ക് സ്വീകരിക്കുന്നു