തിരുവനന്തപുരം ടാഗോർ തീയറ്ററിൽ ആരംഭിച്ച സൂര്യ നൃത്ത സംഗീതോത്സവത്തിൽ നൃത്തം , സിനിമ , സ്‌പെഷ്യൽ ഇഫക്റ്റ്സ് എന്നിവ കൂട്ടി ചേർത്ത് സൂര്യാകൃഷ്ണമൂർത്തി സംവിധാനം ചെയ്ത് മെഗാ ഷോ അഗ്‌നി 2 സ്റ്റേജ് ഷോയുടെ ആദ്യ അവതരണത്തിൽ നിന്ന്
അമ്മയൊന്നിച്ച്...എറണാകുളം ക്രൗൺ പ്ലാസയിൽ താരസംഘനയായ അമ്മയുടെ പുതിയ ഭാരവാഹികൾ മാദ്ധ്യമങ്ങൾക്ക് മുൻപിൽ അണിനിരന്നപ്പോൾ
ഇതെന്ത് ചോദ്യം...എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ താരസംഘനയായ അമ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ
നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു.
നിറക്കാഴ്ച... ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്.
സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്.
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു
വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് .
തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്.
നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ.
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ.
അനുഗ്രഹമുഴിഞ്ഞ്... കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു.
തുള്ളി ഉറഞ്ഞ്... ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്.
തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്.
ദർശനം ഐരാവതത്തിലേറി... ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ.
  TRENDING THIS WEEK
എല്ലാം ശരിയാകുമോ... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കെറെയിൽ വിശദീകരണ യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരായ കെ.രാധകൃഷ്ണൻ, കെ.രാജൻ, ആർ.ബിന്ദു എന്നിവർ.
ആർ.എസ്.എസ് പ്രവർത്തകനായ ഏലപ്പുള്ളി സഞ്ജിത്ത് കൊല കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോവുന്നു.
മലപ്പുറം ജില്ലാ ഒളിമ്പിക്സിൻ്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന 200 മീറ്റർ മിഡ്ലെ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മുഹമ്മദ് റോഷൻ.
കൈ വിടാത്ത പ്രതീക്ഷ... കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയുടെ മുന്നിൽ ഉന്തു വണ്ടിയിൽ ചെറുനാരങ്ങാ വിൽക്കുന്നയാൾ
മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം.
തിരുവനന്തപുരം പാറശാല കാട്ടാക്കട ശശി നഗറിൽ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസ്സിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ധീരജ് കൊലക്കേസുമായ് ബന്ധപ്പെട്ട് ചാനലിൽ വന്ന വാർത്തയുടെ ക്ലിപ്പ് ചോദ്യോത്തര വേളയിൽ ഉയർത്തികാണിച്ചപ്പോൾ.
ഇരട്ട ചങ്കൻ... തൃശൂർ പാലക്കാട് റോഡിൽ കുതിരാൻ രണ്ടാം ടണലിൻ്റെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായ് തുറന്ന് കൊടുത്തപ്പോൾ (വലതുവശം).
കുന്നോളം കുഞ്ഞുപ്രതിഷേധം... മാനദണ്ഡങ്ങൾ പാലിക്കാതെ മലപ്പുറം ജില്ലയിലെ എൽ.പി.എസ്.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് 30 ദിവസമായി അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന ഉദ്യോഗാർത്ഥികൾക്കിടയിൽ പ്ലക്കാർഡുമായി ഇരിക്കുന്ന കുട്ടി കോട്ടുവായിടുന്നു. 30-ാം ദിവസത്തോടനുബന്ധിച്ച് ഇന്നലെ കിടപ്പ് സമരമാണ് നടത്തിയത്
ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com