TRENDING THIS WEEK
നോട്ട പിശകില്ലല്ലോ ഒപ്പിടാം... തൃശൂർ മുളങ്കുന്നത്ത്ക്കാവിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിന് മുമ്പ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദ്ധധാരികളുടെ പേരടങ്ങിയ ഫയൽ ഒപ്പിടാനൊരുങ്ങുന്നു. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ സമീപം.
വിശ്വാസ വഴിയിൽ കപ്പൽ പ്രദക്ഷിണം... കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കപ്പൽ പ്രദക്ഷിണം.
ഇരുതലയൻ... ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി തൃശൂർ റീജണൽ തിയറ്റർ അങ്കണത്തിൽ സ്ഥാപിച്ച കയർമാറ്റ് കൊണ്ടുണ്ടാക്കിയ ശില്പം.
ദേശവിളക്ക്... തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശവിളക്കിന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന റഷ്യയിൽ നിന്നെത്തിയ വിദ്യാർത്ഥിനി.
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ചശീവേലിയിൽ പെരുവനം കുട്ടൻമാരാർ നയിച്ച മേളം.
പട്ടിത്താനം-മണർകാട് ബൈപാസിൽ പാറകണ്ടത്ത് സോളാർ സിഗ്നൽ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഡർബാർ ഹാൾ മൈതാനിയിൽ നടന്ന നടി നവ്യാനായരുടെ നൃത്തനൃത്ത്യങ്ങൾ.
കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീർ തീർത്ഥാടനം തിരുവാതുക്കൽ ഗുരുനഗറിൽ നിന്നാരംഭിച്ചപ്പോൾ.
കൊവിഡ് സ്മാരകം... കൊവിഡ് വ്യാപനത്തത്തെ തുടർന്ന് ലോക്ക് ഡൗണായപ്പോൾ സർവീസുകൾ നിറുത്തലാക്കിയപ്പോൾ നശിച്ച കെ.എസ്.ആർ.ടി.സി ബസുകൾ ക്രെയിൻ ഉപയോഗിച്ചു നീക്കുന്നു. എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള കാഴ്ച്ച.