TRENDING THIS WEEK
വിവാഹ മോചന സമയത്തു തന്നെ പിന്തുണയ്ക്കാനോ തന്റെ ഭാഗം മനസിലാക്കാനോ ആരുമുണ്ടായിരുന്നില്ലെന്ന് നടി അമലാപോൾ. തെലുങ്ക് ആന്തോളജി ചിത്രമായ പിത്ത കതലുവിൽ അഭിനയിക്കുന്നതിനിടെയാണ് അമല മനസ് തുറന്നത്.
പണിമുടക്കിയ മയക്കം... പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയ വാഹന പണിമുടക്കിനെത്തുടർന്ന് ആളൊഴിഞ്ഞ കോട്ടയം പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലിരുന്ന് ഉറങ്ങുന്ന യാത്രക്കാരൻ.
ആഘോഷ ചിരി... നാട്ടിക ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുക്കാരികളുമായി ജന്മദിനം ആഘോഷിക്കുന്ന ദേശീയ കായിക താരം ആൻസി സോജൻ.
ജില്ല അമേച്ചർ ബോക്സിങ് അസോസിയേഷനും പി ടി എസ് മാർഷൽ ആർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യത്യസ്ത പ്രതിഷേധം. എറണാകുളം പനമ്പള്ളി നഗറിലെ ഐ.ഒ.സിക്ക് മുന്നിൽ പിച്ചചട്ടിയുമായി തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധിച്ചത്.
മ്യൂറൽ പെയിന്റിംഗിൽ വിസ്മയം തീർക്കുകയാണ് വർക്കല സ്വദേശിയായ നവമി ജയകുമാർ. 2015 ൽ ശിവഗിരി തീർ ത്ഥാടനത്തിൽ ആദ്യമായി ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ഗുരുവായൂരിൽ നടത്തിയ ചുവർചിത്ര ക്ലാസിൽ പങ്കെടുത്തശേഷമാണ് മ്യൂറൽ ചിത്രങ്ങൾ ചെയ്തുതുടങ്ങിയത്
പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചുള്ള വാഹന പണിമുടക്കിനെ തുടർന്ന് സർവീസ് നടത്താതെ ഇട്ടിരിക്കുന്ന ബസുകൾ. തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം.
പണിമുടക്കിലൊരു പണി കൊടുക്കാം... പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ മോട്ടോര്‍ വാഹന പണിമുടക്ക് ദിനത്തിൽ മലപ്പുറം നഗരത്തിൽ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷ തടഞ്ഞ് ടയറിലെ കാറ്റൊഴിച്ച് വിടാൻ ശ്രമിക്കുന്ന സമരാക്കാരനെ തടയുന്ന പൊലീസ്.
ഡീസൽ, പെട്രോൾ വില വർദ്ധനക്കെതിരെ ടിപ്പർ മൂവേഴ്സ് സമിതിയുടെ നേതൃത്വത്തിൽ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധറാലി.
ആഗ്രഹവും പ്രയത്നവുമുണ്ടെങ്കിൽ അസാദ്ധ്യമായി ഒന്നുമില്ലെന്നതിന്റെ നേർസാക്ഷ്യമാണ് വയനാട് ഇരിമനത്തൂരിലെ മഠത്തിൽ സുരേഷിന്റെ വീട്. ഇവരുടെ കുടുംബം സ്വയം നിർമ്മിച്ച വീടാണ് ഇപ്പോൾ നാട്ടിലെ സംസാര വിഷയം