തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ.
അനുഗ്രഹമുഴിഞ്ഞ്... കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു.
തുള്ളി ഉറഞ്ഞ്... ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്.
തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്.
ദർശനം ഐരാവതത്തിലേറി... ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ.
ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം.
ചാക്യാർക്കഥ... സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ.
മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്.
ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ജയ്കിസാന്‍ ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ. എം.കെ. സാനുവും സംവിധായകൻ കമലും ചിത്രങ്ങൾ കാണുന്നു.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ്‌ ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ഏർപ്പെടുത്തിയ അക്ഷരശ്രീ മാദ്ധ്യമ പുരസ്‌കാരം മന്ത്രി പി. തിലോത്തമൻ കേരളകൗമുദി ലേഖകൻ സുജിലാൽ കെ. എസിന് സമ്മാനിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അയിലം ഉണ്ണിക്കൃഷ്ണൻ, ഗീത രാജേന്ദ്രൻ, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
കുടകിലെ ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്തിലാണ് മനോഹരമായ ഇരുപ്പ് വെള്ളച്ചാട്ടം. കാടിന്റെ സൗന്ദര്യവും സംഗീതവുമാസ്വദിച്ച് ഒരു കിലോമീറ്ററോളം ദൂരം മലകയറിയാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം
ഏത് ആഘോഷങ്ങൾക്ക് പോകുമ്പോഴും എല്ലാവരുടെയും മുന്നിൽ ഒന്ന് തിളങ്ങാൻ ആഗ്രഹിക്കാത്തവർ
ചിരട്ട കഷണങ്ങൾ വെട്ടിയെടുത്ത് ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങൾ നിർമ്മിക്കുന്ന കണ്ണൂർ കുറ്റ്യാട്ടൂരിലെ വിനോദ്.
തൃക്കാർത്തിക ദിനത്തിൽ കിഴക്കേകോട്ട അയ്യവാധ്യാർ തെരുവിൽ കാർത്തിക ദീപം തെളിയിക്കുന്ന കുട്ടി.
മണ്ഡലകാലം ആരംഭിക്കുന്നതോടെ ചാലയിൽ ഭക്തർക്കായുള്ള മാല വില്പന സജീവമായപ്പോൾ
കൽപ്പാത്തി രഥോത്സവത്തിൻ്റ രണ്ടാം ദിനത്തിൽ മന്തക്കര മഹാഗണപതി ക്ഷേത്രത്തിന് അകത്ത് നടന്ന രഥ പ്രയാണം
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് കാശി വിശാലാക്ഷി സമേത വിശ്വനാഥസ്വമി ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തെ വരവേറ്റ് ഇന്നലെ പ്രഭാതത്തിൽ മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ സംഘടിപ്പിച്ച അറബന മുട്ട്.
  TRENDING THIS WEEK
നഗരത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ ഉണ്ടായ വെള്ളകെട്ട്
ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി.ബി അംഗം എം.എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
കൊവിഡ് വ്യാപനം രൂക്ഷമാവുന്നതും, ഒപ്പം ലോക്ക് ഡൗൺണും കൂടെ ആയപ്പോൾ ഈ വർഷവും വീടുകളിൽ ഒതുങ്ങുകയാണ് റംസാൻ. റംസാൻ ആഘോഷങ്ങളുട ഭാഗമായി വീട്ടിൽ മൈലാഞ്ചി ഇടുന്നവർ.
അന്നത്തിനായി...ലോക്ക് ഡൗൺ ദിനമായ ഇന്നലെ എറണാകുളം ബോൾഗാട്ടി ജെട്ടിയുടെ സമീപം ചെമ്മീൻ വെയിലിൽ ഉണക്കിയ ശേഷം കുട്ടയിലേക്ക് ശേഖരിക്കുന്ന പ്രദേശവാസി .
ലോക്ക് ഡൗണിനെ തുടർന്ന് ഏലപ്പാറ കോളനിയിൽ പീരുമേട് ഡി.വൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
കർമ്മനിരതം... ലോക് ഡൗണിലും മഴയിൽ ഭക്ഷണം ഓർഡർ ചെയ്തവർക്ക് എത്തിച്ച് കൊടുക്കാനായ് പോകുന്ന ആൾ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന്.
എറണാക്കുള്ളത്ത് നിന്നും ചാലക്കുടി മാർക്കറ്റിലേക്ക് എത്തിയ 25 കിലോ തൂക്കം വരുന്ന ഓലക്കുടിയൻ എന്ന് പേരുള്ള മീൻ തലയിൽ വച്ച് മീൻ സ്റ്റാളിലേക്ക് കൊണ്ടു വരുന്നു.
മാസങ്ങൾക്ക് മുമ്പ് നിയന്ത്രം വിട്ട് ചാലക്കുടി പുഴയിലേക്ക് വീണ കണ്ടെയ്നർ ലോറി പുഴയിൽ നിന്ന് ഉയർത്തുന്നു.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ച ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന നിയുക്ത എം .എൽ .എ വി.കെ പ്രശാന്ത്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com