TRENDING THIS WEEK
മഴമൂടിയ പ്രതീക്ഷ.... കോഴിക്കോട് ബീച്ചിൽ കളിപ്പാട്ട കച്ചവടത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി കനത്ത മഴയെ തുടർന്ന് പ്ലാസ്റ്റിക് കവറിനടിയിൽ അഭയം തേടിയപ്പോൾ.
എനിക്കൊന്നും കാണണ്ട... ടവൽ കൊണ്ട് മുഖം പൊത്തി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോവുന്ന പെൺകുട്ടി. എ.ഐ കാമറ വെച്ച ആദ്യ ദിവസം കോഴിക്കോട് മാനാഞ്ചിറ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നവർ.
ഇത് ഇവിടെ ഇരിക്കട്ടെ ... ബൈക്കിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കുട്ടിക്ക് ഹെൽമെറ്റ് തെരഞ്ഞെടുത്ത് കൊടുക്കുന്ന അച്ഛൻ. തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നുമുള്ള ചിത്രം.
എ ഐ നോ ..... നിയമം എത്ര കർശനമാക്കിയാലും അതൊന്നും ബാധകമല്ലെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടരുണ്ട്. എ ഐ ക്യാമറയെല്ലാം ഇത്തരക്കാർക്ക് നിസാരം. പക്ഷേ, നിയമ ലംഘനം അപകടമാണ് വിളിച്ചുവരുത്തുകയെന്നത് അറിഞ്ഞിരിക്കണം. എ ഐ ക്യാമറ പ്രവർത്തന സജ്ജമായ ആദ്യദിനം കോഴിക്കോട് നടക്കാവിൽ കണ്ട നിയമ ലംഘന ബൈക്ക് യാത്ര.
സംസ്ഥാനത്ത് കാലവർഷക്കാറ്റ് എത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യ്ത്ത് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ് നടന്നു നീങ്ങുന്ന വയോധികൻ. പത്തനംതിട്ട ഇളകൊള്ളൂർ പള്ളിപ്പടിയിൽ നിന്നുളള ദൃശ്യം
പ്രവേശനോത്സവത്തിനെത്തിയ കുരുന്ന് അമ്മയെക്കാണാൻ വാശിപിടിച്ചു കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനായി മൊബൈൽ ഫോണിൽ വിളിച്ച് അമ്മയുടെ ആശ്വാസവാക്കുകൾ കേൾപ്പിച്ചുകൊടുക്കുന്ന രക്ഷകർത്താവ്. ആലപ്പുഴ തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച
കാലവർഷം ശക്തമായതോടെ വൈദ്യുതി തകരാറുകളും വർദ്ധിച്ചു.കോട്ടയം തിരുനക്കരയിൽ മഴനനഞ്ഞ് ലൈൻ നന്നാക്കുന്ന കെ.എസ്.ഇ.ബി.ജീവനക്കാരൻ
ആലപ്പുഴ കുപ്പപ്പുറം സ്കൂളിലേക്ക് കായലിലൂടെ വള്ളത്തിലെത്തുന്ന വിദ്യാർത്ഥികൾ.
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം