ഹൈ സ്കൂൾ വിഭാഗം നങ്യാർകൂത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദൃശ്യ സൂരജും ഹയർ സെക്കണ്ടറി വിഭാഗം നങ്യാർകൂത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സത്യ അനിയും. ഇരുവരും വഴുതക്കാട് കാർമൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികളാണ്.
മോഹിനിമാർ... റവന്യു ജില്ലാ കലോത്സവത്തിലെ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ സ്റ്റേജിനു പിറകിൽ കാത്തിരിക്കുന്ന മോഹിനിയാട്ട നർത്തകിമാർ.
ഭരതനാട്യ മത്സരത്തിന് ശേഷം വിശ്രമിക്കുന്ന മത്സരാർത്ഥി
കലോത്സവ വേദി ഒന്നിൽ കേരള നടനത്തിനായി മേക്കപ്പിടുന്ന മത്സരാർത്ഥി
മുപ്പത്തി രണ്ടാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ശാന്തി ഗ്രാം ഗാന്ധി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈ സ്കൂളിലെ അഞ്ജലി സുരേഷ്
തിരുവനന്തപുരം ചാല ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ജില്ല കലോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിനു മുന്നോടിയായി നടന്ന തിരുവാതിര
ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹൈ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദ്യത്യലക്ഷമി
ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ സംഘടിപ്പിച്ച റവന്യു ജില്ല കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ അമിത് കിഷോർ ജി.ബി.എച്ച്.എസ്.എസ് വടക്കാഞ്ചേരി.
വെച്ചൂർ എൻ.ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ 25ാം ചരമവാർഷികത്തോടനുബന്ധിച്ച് തീർത്ഥപാദ മണ്ഡപത്തിൽ അദ്ദേഹത്തിന്റെ ശിഷ്യൻ രാമവർമയും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരി.
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വൈക്കം ജി.ജി.എച്ച്.എസ്.എസിലെ ഗോപിക ജി. നായർ.
വയനാട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയര്‍ സെക്കണ്ടറി വിഭാഗം കഥകളിയിൽ രണ്ടാം സ്ഥാനം നേടിയ അനു സോനാര സലാം അമ്മ രേണുകാ സലാമിനോടൊപ്പം, സിനിമാതാരം അനു സിതാരയുടെ സഹോദരിയാണ് അനു സോനാര.
വയനാട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കഥകളിയിൽ ഒന്നാംസ്ഥാനം നേടിയ മാനന്തവാടി എം.ജി.എച്ച്.എസ്.എസ്സിലെ ശിവപ്രിയ.
പാലക്കാട് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്ക്കുളിൽ നടക്കുന്ന 60-മത് റവന്യൂ ജില്ലാ സ്കൂൾകലോത്സവത്തിൽ സംഘനൃത്തം യു.പി.വിഭാഗം ഒന്നാം സ്ഥാനം ബി.എസ്.എസ്. ഗുരുകുലം ആലത്തൂർ.
ചേതന രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തൃശൂർ റിജ്യയണൽ തിയറ്ററിൽ അതിഥിതി ഭഗവത് അവതരിപ്പിച്ച കഥക്.
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്.വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ (ആൺകുട്ടികൾ) എ ഗ്രേഡ് നേടിയ അനന്തു കൃഷ്ണ (സെന്റ്. ആൻ സ്.എച്ച്.എസ്.എസ്, കുര്യനാട്).
ആട്ടക്കലാശം... കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ കഥകളിമത്സരം കഴിഞ്ഞിറങ്ങിയ മത്സരാർത്ഥിക്ക് വെള്ളം നൽകുന്ന രക്ഷിതാവ്.
ഹയർ സെക്കണ്ടറി വിഭാഗം മൂകാഭിനയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസ് ടീം.
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആൾകുട്ടികളുടെ കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മലകുന്നം ഐ.എച്ച്.എസ്.എസിലെ സന്ദീപ് ശർമ്മ
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ അർത്ഥന പ്രദീപ്
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്.വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ (ആൺകുട്ടികൾ) ഒന്നാം സ്ഥാനം നേടിയകാർത്തിക് എസ്. സൈജു (എം.ജി.എം. എൻ.എസ്.എസ്‌ .എച്ച്.എസ്.എസ്. ളാക്കാട്ടൂർ)
  TRENDING THIS WEEK
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
സന്നിധാനത്തു ദർശനത്തിനെത്തിയ കുഞ്ഞിനെ ഉയർത്തി അയ്യപ്പനെ കണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com