കടമ്മനിട്ടക്കാവിലേ പടേണിക്ക് തുടക്കം കുറിച്ച് നടന്ന ചൂട്ടുവെപ്പ്.
വിഷുപുലരിയില്‍ ശബരിയില്‍ തന്ത്രി കണ്ഠര് രാജീവര് ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്‍കുന്നു.
മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഓശാന ഞായർ ദിനത്തിലെ കുരുത്തോല പ്രദക്ഷിണം.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിനിടയിൽ നിന്നുള്ള കാഴ്ച.
പൊൻകണി ... നിലവിളക്കിന്റെ വെളിച്ചവും മഞ്ഞച്ചേലചുറ്റി പൂത്തുലഞ്ഞ കണിക്കൊന്ന പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തേക്കു കൺതുറന്നു വീണ്ടുമൊരു വിഷു. ആലപ്പുഴ വാടയ്ക്കലിൽ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ
പൊൻകണി ... നിലവിളക്കിന്റെ വെളിച്ചവും മഞ്ഞച്ചേലചുറ്റി പൂത്തുലഞ്ഞ കണിക്കൊന്ന പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തേക്കു കൺതുറന്നു വീണ്ടുമൊരു വിഷു. ആലപ്പുഴ വാടയ്ക്കലിൽ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ
വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ സമാപനദിവസം എഴുതിയ 64-കൈകളോട് കൂടിയ ഭദ്രകാളി കളം
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിന് മുൻപിൽ പൂത്തുലത്ത് നിൽക്കുന്ന കണിക്കൊന്നക്ക് സമീപം ഉത്സവാഘോഷങ്ങൾക്കായി അലങ്കരിച്ച മുത്തുക്കുടകളും കൊടിക്കൂറകളും
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്ര പടിഞ്ഞാറേ നടയിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലൂടെ നീങ്ങുന്നു
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഭാര്യ ബെറ്റി ബേബിക്കൊപ്പം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ആക്കുളത്തെ വസതിയിൽ സന്ദർശിക്കാനെത്തിയപ്പോൾ
പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്‌
ഫൈനൽ ടച്ച്... വിഷുവിൻ്റെ ഭാഗമായി തിരുരിൽ രാജസ്ഥാനികൾ തയ്യറാക്കിയ കൃഷ്ണ വിഗ്രഹങ്ങളിൽ അവസാന വട്ട മിനുക്ക് പണികൾ നടത്തുന്നു.
കണിയൊരുക്കാൻ... വിഷു ആഘോഷത്തിനായി കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനിയിലെ സ്റ്റാളിൽ വിൽപ്പനെക്കെത്തിയ വിവിധ തരം കൃഷ്ണ വിഗ്രഹങ്ങളും തുണിയിൽ നിർമ്മിച്ച കൊന്നപ്പൂക്കളും.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-)ം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ക്ഷേത്ര ജംഗ്ഷ്‌ന് സമീപം സ്ഥാപിച്ച പൂർണ്ണകായ വെങ്കല പ്രതിമ അനാഛാദനം ചെയ്തശേഷം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തൊഴുന്നു. ജില്ലാ കളക്ടർ ജോൺ സാമുവേൽ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ സമീപം
തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കളിയരങ്ങിന്റെ ലവണാസുര വധം കഥകളിയിൽ നിന്ന്
വൈക്കം മഹാദേവക്ഷേത്രത്തിൽ വടക്കു പുറത്തു പാട്ടിൻ്റെ അഞ്ചാം ദിവസം വരച്ച 16 കൈകളുള്ള ഭദ്രകാളി രൂപം.
ഹരേ ഹരേ... ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ച് തൃപ്രയാർ തേവർ സ്വന്തം പള്ളിയോടത്തിൽ പുഴ കടക്കുന്നു.
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കോലം എതിരേൽപ്പ്
ഭൈരവിക്കോലം... ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ ഭൈരവിക്കോലങ്ങൾ കാപ്പൊലിക്കുന്നു.
  TRENDING THIS WEEK
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ കെട്ടിപ്പിടിച്ച് സഹൃദം പങ്കിടുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവറുമായി സൗഹൃദ സംഭാഷണത്തിൽ .
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
പാലക്കാട് നഗരസഭ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ പരിപാടി അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബി. ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടയുന്നു
പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്‌
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ പെരിങ്ങാവിലെ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് പ്രതിരോധിക്കാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയ പഴക്കുലയുമായി പോകുന്ന ആൾ
കലാഭവനിലെ അവധിക്കാല ക്ലാസുകളുടെ ഉദ്ഘാടനം ഗായകൻ അഫ്സൽ നിർവഹിക്കുന്നു. ഫാ. ചെറിയാൻ കുനിയന്തോടത്ത്, എസ്. പ്രസാദ്, കെ.എ. അലി അക്ബർ, അഡ്വ. വർഗീസ് പറമ്പിൽ എന്നിവർ സമീപം
മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലാഭരണകൂടവും ജില്ലാ ചിത്രകലാപരിഷത്തും ചേർന്ന് തിരുനക്കര മൈതാനത്ത് നടത്തിയ ചിത്രരചനയിൽ പങ്കെടുക്കുന്ന ചിത്രകാരന്മാർ
വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com