തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നടക്കുന്ന സമഭാവന കലോത്സവത്തിൽ അവതരിപ്പിച്ച പകുതിപുറപ്പാടിൽ കൃഷ്ണേന്ദു, സിവ്യ, സീതാ ലക്ഷ്മി, ഐശ്വര്യ ലക്ഷ്മി എന്നിവർ
ദർശന സാംസ്കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കേരള ശങ്കേഴ്സ് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ.
ആവണി അവിട്ടത്തിന്റെ ഭാഗമായി നഗരത്തിലെ തമിഴ് ബ്രാഹ്മണർ കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിൽ നടത്തിയ ഉപനയന ചടങ്ങ്
ഹംസ ദൂത്... കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്.
ഹംസ ദൂത്... കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്.
വിനായക ചതുർത്ഥി ആഘോഷത്തിനായി പാലക്കാട് കാഴ്ച്ചപറമ്പിന് സമീപം ഗണേശ വിഗ്രഹങ്ങളുടെ പണികൾ പുരോഗമിക്കുന്നു ഒര് അടിമുതൽ പതിനെട്ട് അടിവരെ ഉയരത്തിലുള വിഗ്രഹങ്ങളാണ് ഇവിടെ ഉള്ളത് 27 നാണ് വിനായക ചതുർത്ഥി.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന കേരള ഫിലിം പോളിസി കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ സംവിധായിക അഞ്ജലി മേനോൻ ,നടിമാരായ സുഹാസിനി ,രേവതി,സാംസ്‌കാരിക വകുപ്പ് ഡയറ്കടർ ഡോ .ദിവ്യ എസ് അയ്യർ എന്നിവർ സംഭാഷണത്തിൽ
ചേംബേഴ്സ് ഷോപ്പേഴ്സ് കാരവനിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച വിളംബര ജാഥയിൽ അണിനിരന്ന പുലികൾ മേളത്തിനൊത്ത് ചുവട് വയ്ക്കുന്നു
ശബരിമല നിറപുത്തരി പൂജകൾക്കായി മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്. കൃഷ്ണൻ പോറ്റി എന്നിവർ ചേർന്ന് നെൽക്കതിരുകൾ ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നു.
ശബരിമലയിലെ നിറപുത്തരി പൂജകൾക്കു ശേഷംതന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഭക്തർക്ക് നെൽക്കതിരുകൾ വിതരണം ചെയ്യുന്നു. ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്, എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു തുടങ്ങിയവർ സമീപം.
കളമശേരി രാജഗിരിയിൽ നടക്കുന്ന വിസ്റ്റ25ൽ മണപ്പുറം രാജഗിരി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്
കളമശേരി രാജഗിരിയിൽ നടക്കുന്ന വിസ്റ്റ25ൽ മണപ്പുറം രാജഗിരി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്.
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
പണികിട്ടിയാ ...അന്താരാഷ്ട്ര ചെസ് ദിനത്തോടനുബന്ധിച്ചു ചെസ് കേരളം പ്രീമിയർ ചെസ് അക്കാഡമി എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ബിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള റൈസ് ചെസ് ടൂർണമെന്റിൽ നിന്നും.
മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നിന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ, വത്തിക്കാനിൽ നിന്നും മുഖ്യാതിഥിയായെത്തിയ ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരുടെനേതൃത്വത്തിൽ നടത്തിയ മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നിന്നും കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ,വത്തിക്കാനിൽ നിന്നും മുഖ്യാതിഥിയായെത്തിയ ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരുടെനേതൃത്വത്തിൽ നടത്തിയ മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ
കർക്കിടക മാസത്തിലെ ആനയൂട്ടിനോട് അനുബന്ധിച്ച് തൃശൂർ വടക്കുനാഥ ക്ഷേത്രത്തിലെ ആനകൾക്കായി തയ്യാറാക്കുന്ന ഔഷധക്കൂട്ടിന്റെ പാചക പുരയിൽ നിന്നും.
ആനയൂട്ട്... വടക്കുനാഥ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആനയൂട്ടിൽ നിന്ന്.
രാമഃ..രാമഃ..ജയ... ഇന്ന് കർക്കിടകം ഒന്ന്. രാമായണ മാസാരംഭം, കോട്ടയം തിരുവാറ്റയിൽ രാമായണ പാരായണം നടത്തുന്ന ആര്യദേവിയമ്മ
  TRENDING THIS WEEK
തൃശൂർ ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രാജ്യന്തരയുവജന ദിനാചരണം ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച  ഫ്ലാഷ് മോബിൽ നിന്ന് മന്ത്രി ആർ. ബിന്ദു,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
സ്വാതന്ത്യദിന പതാകയുടെ മാത്യകയുമായി തൃശൂർ ശക്തൻ നഗറിൽ വില്പനയ്ക്ക് ഇരിക്കുന്ന അന്യസംസ്ഥാന കാരിയായ സ്ത്രി
പത്താം ക്ളാസിലെ പാഠഭാഗത്തിൽ പഠിക്കാനുള്ള കഥകളി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ നളനായി പാർവതി മേനോനും ഹംസമായി സ്കൂളിലെ അദ്ധ്യാപകയായ പ്രീത ബാലകൃഷ്ണനുമാണ് വേഷമിട്ടത്
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച.
കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com