കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്.വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ (ആൺകുട്ടികൾ) എ ഗ്രേഡ് നേടിയ അനന്തു കൃഷ്ണ (സെന്റ്. ആൻ സ്.എച്ച്.എസ്.എസ്, കുര്യനാട്).
ആട്ടക്കലാശം... കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ കഥകളിമത്സരം കഴിഞ്ഞിറങ്ങിയ മത്സരാർത്ഥിക്ക് വെള്ളം നൽകുന്ന രക്ഷിതാവ്.
ഹയർ സെക്കണ്ടറി വിഭാഗം മൂകാഭിനയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസ് ടീം.
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആൾകുട്ടികളുടെ കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മലകുന്നം ഐ.എച്ച്.എസ്.എസിലെ സന്ദീപ് ശർമ്മ
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ അർത്ഥന പ്രദീപ്
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്.വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ (ആൺകുട്ടികൾ) ഒന്നാം സ്ഥാനം നേടിയകാർത്തിക് എസ്. സൈജു (എം.ജി.എം. എൻ.എസ്.എസ്‌ .എച്ച്.എസ്.എസ്. ളാക്കാട്ടൂർ)
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്.വിഭാഗം കുച്ചിപ്പുടി മത്സരം (പെൺകുട്ടികൾ) ഒന്നാം സ്ഥാനം നേടിയ സിനിമാതാരം കൂടിയായ മമിത ബൈജു (എൻ.എസ്.എസ്.എച്ച്.എസ്.എസ്, കിടങ്ങൂർ)
പാലക്കാട് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്. വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം എസ്.തേജസ്സ് (സി.എച്ച്.എസ്.എസ്. കുഴൽമന്ദം)
പാലക്കാട് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടിനൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം എസ്.പി. ശ്രുതി (കർണ്ണകയമൻ എച്ച്.എസ്. മുത്താന്തറ)
കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ പുതുപ്പള്ളി ഡോൺബോസ്‌കോ എച്ച്.എസ്.എസ് ടീം
കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആണ്കുട്ടികളുടെ നാടോടിനൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വെളിയന്നൂർ വന്ദേമാതരം വി.എച്ച്.എസ്.എസിലെ ശംഭു മോഹൻ
കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം നാടോടിനൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അതുല്യ കെ.അനീഷ്. (മറ്റക്കര എച്ച്.എസ്.എസ് കൊഴുവനാൽ)
ഇടറാത്ത നാടോടി... കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം നാടോടി നൃത്തമത്സരത്തിനിടെ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അഭിരാമി മോഹൻറെ വേഷം അഴിഞ്ഞുപോയപ്പോൾ. ചുവടുപിഴക്കാതെ മത്സരം പൂർത്തിയാക്കിയ അഭിരാമി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കുന്നവർ.
പടിഞ്ഞാറത്തറയിൽ ഇന്നലെ ആരംഭിച്ച ജില്ലാ കലോത്സവത്തിലെ ജലഛായാ ചിത്രരചനാ മത്സരത്തിൽ നിന്നും.
കോട്ടയം ഗവ.മോഡൽ എച്ച്.എസ് എസിൽ നടക്കുന്ന ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സംഘ നൃത്ത മത്സരത്തിൽ നിന്ന്
കോട്ടയം ഗവ.മോഡൽ എച്ച്.എസ് എസിൽ നടക്കുന്ന ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ പത്താം ക്ലാസ് വിഭാഗത്തിന്റെ നാടോടി നൃത്ത മത്സരത്തിൽ നിന്ന്
ജർമ്മൻ സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ നടത്തിയ ബർലിൻ മതിലിന്റെ പതനം വിവരിക്കുന്ന ഫോട്ടോ പ്രദർശനം.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട് ' ഉദ്‌ഘാടനം ചെയ്യാനായി മന്ത്രി കെ. കെ ശൈലജ വേദിയിലേക്ക് വരുന്നു.
സൂര്യാ നൃത്തോത്സവത്തിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ രചന നാരായണൻകുട്ടി അവതരിപ്പിച്ച കുച്ചിപ്പുടി.
  TRENDING THIS WEEK
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട് ' ഉദ്‌ഘാടനം ചെയ്യാനായി മന്ത്രി കെ. കെ ശൈലജ വേദിയിലേക്ക് വരുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെന്റ് ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സ്പെഷ്യൽ ഡേ ആഘോഷപരിപാടിയിൽ കലാപരിപാടി അവതരിപ്പിച്ച അനന്യ വിജേഷിനെ ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ താലോലിക്കുന്നു.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹനസമരത്തിൽ ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. സമരസമിതി ജനറൽ കൺവീനർ ഡി തോമസ് കൈയത്ര, കൺവീനർമാരായ ഫാ തോമസ് പൂതിയോട്ട്, ഫാം ജോൺ ഐപ്പ്, ഫാ ബിബിൻ ബേബി എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com