അഭിനയവും സംഗീതവും അശോകൻ...കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഒരു ദുരഭിമാനക്കൊല എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് നടത്തിയ നടൻ അശോകൻ താൻ ആദ്യമായി ഈ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ച പാട്ടിനെ കുറിച്ച് സംസാരിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ
നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന നാലാം വർഷത്തിലേക്കു കടക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശന ചടങ്ങിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി.
എറണാകുളം ഡർബാർ ഹാൾ ആർട്ട് സെന്ററിൽ നടക്കുന്ന ചിത്രപ്രദർശനത്തെക്കുറിച്ച് ചിത്രകാരൻ കെ.എസ്. ദിലീപ് കുമാർ വിശദീകരിക്കുന്നു. ക്യൂറേറ്റർ രാധഗോമതി സമീപം
കൃഷ്ണ കൃഷ്ണ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ശ്രീശങ്കര കഥകളി അരങ്ങ് നടത്തിയ കുചേലവൃത്തം കഥകളിയിൽ ശ്രീകൃഷ്ണനായി കലാമണ്ഡലം ഷണ്മുഖനും, കുചേലനായി പീശപ്പള്ളി രാജീവനും വേദിയ്ക്ക് സമീപമിരിക്കുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിന് പശ്ചാത്തലത്തിൽ.
എറണാകുളം ഗോകുലം പാർക്കിൽ നടന്ന തമിഴ് നടൻ സൂര്യയുടെ സിനിമ എൻ.ജി.കെ.യുടെ പ്രൊമോഷൻ
എറണാകുളം ശിവക്ഷേത്രത്തലെ കൂത്തമ്പലത്തിൽ മാർഗി മധു അവതരിപ്പിച്ച ചാക്യാർ കൂത്ത്
ലാൽ സ്പർശം... നടൻ മോഹൻലാലിന്റെ 333 സിനിമകളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന നിഖിൽ വർണയുടെ സ്പർശം ജൂട്ട് മെഹന്തി ഓർഗാനിക് ചിത്ര പ്രദർശനം.
വരയിലെ ചിരി... കാർട്ടൂൺ അക്കാഡമിയും തൃശൂർ പ്രസ് ക്ലബും സംയുക്തമായി പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം ഡാവിഞ്ചി സുരേഷ് വരച്ച തങ്ങളുടെ കാർട്ടൂണുകൾ നോക്കി കാണുന ചലച്ചിത്ര നടൻ സുനിൽ സുഖദ, മേയർ അജിത ജയരാജൻ, വാർഡ് കൗൺസിലർ എം.എസ് സമ്പൂർണ്ണ തുടങ്ങിയവർ.
എല്ലാത്തിനും കാരണം... കൊല്ലം പ്രസ് ക്ലബ്ബ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രസ് ക്ലബ്ബും കാർട്ടൂൺ അക്കാഡമിയും സംയുക്തമായി പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം കൊല്ലം പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥികളായ കെ.എൻ.ബാലഗോപാൽ (എൽ.ഡി.എഫ്), എൻ.കെ.പ്രേമചന്ദ്രൻ എം.പി (യു.ഡി.എഫ്) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം പ്രദർശനം കാണുന്നു.
കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ പാലക്കാട് എം.ഡി.രാമനഥാൻ ഹാളിൽ കലാമണ്ഡലം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ രാമായണം കഥകളിയിൽ നിന്ന് 8 വയസ് മുതൽ 55 വയസുവരെയുള്ള കലാകാരികൾ അണിനിരക്കുന്ന ഗിന്നസ് റെക്കോർഡിലേക്കുള്ള പ്രയാണത്തിലാണ്.
ഇന്ത്യൻ ക്ലാസിക്കൽ ഫെസ്റ്റിവലിന്റെ ഭാഗമായി ഭാരത് ഭവനിൽ അദിതി അശോക് അവതരിപ്പിച്ച ഭരതനാട്യം.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഉജ്വലബാല്യ പുരസ്‌കാര ജേതാവ് റോസ് മരിയ സെബാസ്റ്റ്യൻ തന്റെ ചിത്രപ്രദർശനത്തിൽ ചിത്രത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചിത്ര പ്രദർശനം
തൈക്കാട് ഗണേശത്തിൽ നടന്ന അയ്യപ്പപ്പണിക്കരുടെ 'യേശുവിന്റെ കഥ' എന്ന കവിതയുടെ നാടകീയ ആവിഷ്കാരമായ 'ഞങ്ങൾ മാറിയമാർ' എന്ന നാടകത്തിൽ നിന്ന്.
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന ചിരിപ്പൂരം തിരഞ്ഞെടുപ്പ് കാർട്ടൂൺ പ്രദർശനത്തിൽ നിന്ന്.
ദേശീയ മൈം ഫെസ്റ്റിവലിന്റെ ഭാഗമായി ഭാരത് ഭവനിൽ മണിപ്പൂരി കംഗലൈ മൈം തിയേറ്റർ അവതരിപ്പിച്ച മൈം നോ ബഡ്ജറ്റ്.
ദേശീയ മൈം ഫെസ്റ്റിവലിന്റെ ഭാഗമായി വഴുതയ്ക്കാട് ഭാരത് ഭവനിൽ പത്മശ്രീ നിരഞ്ജൻ ഗോസ്വാമിയും സംഘവും അവതരിപ്പിച്ച മൈം അംബർല്ലാ.
റംസാൻ വിപണിെയെ തുടർന്ന് പാലക്കാട് നഗരത്തിൽ സജീവമായ വിവിധ രാജ്യങ്ങളുടെ ഈന്തപ്പഴങ്ങൾ
എറണാകുളം കമ്മട്ടിപാടത്തെ ചൈൽഡ്ലൈന്റെ ശാന്തിഭവന് മുന്നിലെ മതിലിൽ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബെൽജിയം സ്വദേശികൾ ചിത്രം വരയ്ക്കുന്നതിനൊപ്പം വരയ്ക്കുന്ന ചിത്രകാരൻ
എറണാകുളം കമ്മട്ടിപാടത്തെ ചൈൽഡ്ലൈന്റെ ശാന്തിഭവന് മുന്നിലെ മതിലിൽ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബെൽജിയം സ്വദേശികൾ ചിത്രം വരയ്ക്കുന്നു
  TRENDING THIS WEEK
കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി പത്നിയോടൊപ്പം നിയമസഭയിൽ എത്തിയപ്പോൾ.
പാൽ തിരമാല... കൊല്ലം മുണ്ടയ്‌ക്കൽ പാപനാശനത്ത് പുലർച്ചെ തീരത്ത് പ്രത്യക്ഷപ്പെട്ട പ്രതിഭാസം. കടൽഭിത്തിയില്ലാത്ത പ്രദേശത്ത് തിരമാലകൾ അടിച്ചുകയറിയ ശേഷവും മണിക്കൂറുകളോളം കാണപ്പെട്ട പ‌ഞ്ഞിപോലുള്ള പത മത്സ്യത്തൊഴിലാളികളിൽ അശങ്കയ്‌ക്ക് ഇടയാക്കി. കുട്ടികൾ കൈകുമ്പിളിൽ കേരിയെടുത്ത് ഉല്ലസിക്കുന്നുണ്ട്. കുമിളകൾ കാറ്റിൽ പറക്കുകയാണ്. കടൽ പ്രക്ഷുബ്‌ദ്ധമാകുന്നതിന് മുമ്പ് കാണാറുള്ളതാണ് ഈ മാറ്റങ്ങൾ.
മഴയുമൊരു സിഗ്നൽ... കോട്ടയം ബേക്കർ ജംഗ്ഷനിൽ മഴയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചുവന്ന ഓട്ടോയിൽ തട്ടി വീണ ഇരുചക്ര യാത്രക്കാരി. മഴക്കാലമായതോടെ റോഡപകടങ്ങൾ ക്രമാതീതം വർദ്ധിച്ചു തുടങ്ങി.
മത്സ്യകന്യകനല്ലെ... കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ താൽകാലികമായി നിർമ്മിച്ചിരുന്ന ബണ്ടിലിരുന്ന് മീൻപിടിക്കുന്നവർക്കിടയിൽ വെള്ളത്തിൽ ചാടുന്ന യുവാവ്
അമ്മതൻ മാറ് തുരന്ന്... നാടിനെ വിറപ്പിച്ച പ്രളയത്തിന് മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് കാരണമെന്ന് വ്യക്തമായിറ്റും പാഠം പഠിക്കാതെ തുടരുകയാണ് നമ്മൾ. കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ നിന്നുള്ള കാഴ്ച്ച. ഈ പേമാരി കാലത്ത് മറ്റോരു പ്രളയത്തിന് സാക്ഷിയാവാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
ഉയരെ... സംസ്ഥാന എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദിനെ കോട്ടയം മാന്നാനം കെ.ഇ.സ്‌കൂളിലെ സഹപാഠികൾ തോളിലേറ്റി ആഹ്ലാദി പ്രകടനം നടത്തുന്നു.
ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം ശംഖുംമുഖം ബീച്ചിലെ നടപ്പാതയിലേക്ക് അടിച്ച് കയറുന്ന തിരമാലകൾ.
വെള്ളത്തിൽ മുങ്ങി... ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായ എം.ജി റോഡ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകൻ ആശ്വസിപ്പിക്കുന്നു.
നിപ്പ കാലത്ത് ഐസൊലേഷൻ വാർഡിൽ പ്രവർത്തിച്ച താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം ജോലി നൽകണമെന്നാവശ്യപ്പെട്ട് സമരതൊഴിലാളികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിലേക്ക് ബഹുജന മാർച്ച്‌ നടത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com