പ്രാർത്ഥിക്കാൻ ഒരോരു കാരണങ്ങൾ... യു.പി വിഭാഗം തിരുവാതിര കളിയുടെ റിസൽറ്റ് പറയും മുമ്പ് പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ.
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലെ അശ്വിനി.
യു.പി വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസിലെ ജാനകി ജി.ആർ.
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്. വിഭാഗം മൂകാഭിനയത്തിൽ ഒന്നാം സ്ഥാനം നേടിയ പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിലെ കുട്ടികളുടെ പ്രകടനം.
സംഘനൃത്തം മത്സരത്തിനു ശേഷം വിശ്രമിക്കുന്ന മത്സരാർത്ഥി.
യു.പി. വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദതിമൃപ്പിൽ സെന്റ് ജോസഫ് ആൻഗ്ലോ ഇന്ത്യൻ സ്കൂളിലെ കുട്ടികൾ.
എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പുടി മത്സരത്തിനായി പ്രൊവിഡൻസ് എച്ച്.എസ്.എസ്സിലെ വേദിയിലേക്ക് ഓട്ടോയിൽ വന്നിറങ്ങുന്ന മത്സരാർത്ഥി.
പച്ച... കഥകളി മത്സരത്തിനായി അണിയറയിൽ അർജ്ജുന വേഷം കെട്ടുന്ന മത്സരാർത്ഥിയുടെ മുഖത്ത് പച്ച കുത്തുന്നു.
മധുരമീ നാണം... കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഒപ്പനയിൽ മത്സര ശേഷം വേദിക്കരികിൽ ഐസ്ക്രീം കഴിക്കുന്ന കുരുന്നുകൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
ഗുരുവായൂരിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ അമിത് കിഷോർ ജി.ബി.എച്ച്.എസ് വടക്കാഞ്ചേരി.
മുപ്പത്തിരണ്ടാമത് ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഭരതനാട്ടിയത്തിന് ഒന്നാം സ്ഥാനം നേടിയ കുമളി അമരാവതി ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആനന്ദ് ജീ.
ഹൈ സ്കൂൾ വിഭാഗം നങ്യാർകൂത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദൃശ്യ സൂരജും ഹയർ സെക്കണ്ടറി വിഭാഗം നങ്യാർകൂത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സത്യ അനിയും. ഇരുവരും വഴുതക്കാട് കാർമൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികളാണ്.
മോഹിനിമാർ... റവന്യു ജില്ലാ കലോത്സവത്തിലെ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ സ്റ്റേജിനു പിറകിൽ കാത്തിരിക്കുന്ന മോഹിനിയാട്ട നർത്തകിമാർ.
ഭരതനാട്യ മത്സരത്തിന് ശേഷം വിശ്രമിക്കുന്ന മത്സരാർത്ഥി
കലോത്സവ വേദി ഒന്നിൽ കേരള നടനത്തിനായി മേക്കപ്പിടുന്ന മത്സരാർത്ഥി
മുപ്പത്തി രണ്ടാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ശാന്തി ഗ്രാം ഗാന്ധി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈ സ്കൂളിലെ അഞ്ജലി സുരേഷ്
തിരുവനന്തപുരം ചാല ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ജില്ല കലോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിനു മുന്നോടിയായി നടന്ന തിരുവാതിര
ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹൈ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദ്യത്യലക്ഷമി
ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ സംഘടിപ്പിച്ച റവന്യു ജില്ല കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ അമിത് കിഷോർ ജി.ബി.എച്ച്.എസ്.എസ് വടക്കാഞ്ചേരി.
വെച്ചൂർ എൻ.ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ 25ാം ചരമവാർഷികത്തോടനുബന്ധിച്ച് തീർത്ഥപാദ മണ്ഡപത്തിൽ അദ്ദേഹത്തിന്റെ ശിഷ്യൻ രാമവർമയും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരി.
  TRENDING THIS WEEK
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ചോറൂണിനു സന്നിധാനത്തെത്തിയ കുരുന്നിനെ അയ്യപ്പവിഗ്രഹം ഉയർത്തിക്കാണിക്കുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
കൽപ്പറ്റ പുളിയാർമല ഗാന്ധി മ്യൂസിയത്തിൽ നടന്ന ഗാന്ധിജി സങ്കൽപ്പ യാത്രയുടെ ഉദ്ഘാടന യോഗത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അബ്ദുള്ള ക്കുട്ടി സംസാരിക്കുന്നു
സന്നിധാനത്തു ദർശനത്തിനെത്തിയ കുഞ്ഞിനെ ഉയർത്തി അയ്യപ്പനെ കണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് ജനം.... ശെരിക്കുമുള്ള മുഖ്യമന്ത്രിയെന്ന് കരുതിയെങ്കിൽ തെറ്റി. മുഖ്യമന്ത്രിയായി സൂപ്പർതാരം മമ്മൂട്ടി അഭിനയിക്കുന്ന 'വൺ' സിനിമയുടെ ഷൂട്ടിംഗിനിടയിൽ ആരാധകരും നാട്ടുകാരും താരത്തിന്റെ വാഹനത്തിന് ചുറ്റും കൂടിയപ്പോൾ. ജനത്തെ നിയന്ത്രിക്കാൻ പൊലീസും ക്രൂവും ഒരുപാട് പണിപ്പെട്ടു. യൂണിവേഴ്സിറ്റി ആസ്ഥാനത്തിനും എ.കെ.ജി സെന്ററിനുമിടയിലാണ് ഇന്നലെ വണ്ണിന്റെ ചിത്രീകരണം നടന്നത്
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com