തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 195 കായികതാരങ്ങൾക്ക് നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ നിന്ന്
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സെക്രട്ടറി വരദയുടെയും ഗോകുലന്റെയും മകളായ ഗോപികയുടെ വീട്.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ട് മരിച്ച ഡ്രൈവർ വി.ഡി. ഗിരീഷ്, കണ്ടക്ടർ വി.ആർ. ബൈജു എന്നിവരുടെ മരണമറിഞ്ഞ് എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകൻ ക്സിം ജോസ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വിതുമ്പുന്നു.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ട് മരിച്ച ഡ്രൈവർ വി.ഡി.ഗിരീഷ്, കണ്ടക്ടർ വി.ആർ. ബൈജു എന്നിവരുടെ മരണത്തിൽ എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ പതിച്ചപ്പോൾ
എന്റെ മേയർ ഭാര്യ ...തൃശൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത ജയരാജനെ അനുമോദിക്കുന്ന ഭർത്താവ് ജയരാജൻ
ഹൈക്കോടതി ഗോശ്രീ റോഡിൽ വഴിയോരത്തു കച്ചവടം ചെയ്തവരുടെ പെട്ടികടകൾ കോർപ്പറേഷൻ നീക്കം ചെയ്യുന്നു
തൃശൂർ പൂരം എക്സിബിഷൻ പന്തലിന് മന്ത്രി വി.എസ് സുനിൽകുമാർ കാൽ നാട്ടുന്നു
നഗര ഹൃദയത്തിൽ...എറണാകുളം ഗവ. ഗേൾസ് യു.പി. സ്കൂൾ പഠനോത്സവം 2020ന്റെ ഭാഗമായി ജോസ് ജംഗ്ഷനിലെ മെട്രോ സ്ക്വയറിൽ നടക്കുന്ന സർഗ സന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കാനായി വിദ്യാർത്ഥിനികളെ ഒരുക്കുന്നു
പൊലീസുകാർക്ക് ക്വാർട്ടേഴ്‌സ് പണിയുവാൻ അനുവദിച്ച തുക വകമാറ്റി ഡി.ജി.പി യ്ക്കും ഉന്നതർക്കും വേണ്ടി പണിയുന്ന തിരുവനന്തപുരം ആകാശവാണിയ്ക്ക് സമീപമുളള വില്ലകൾ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, സി.എം.പി സംസ്‌ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ,കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ
മലപ്പുറം ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം മുനിസിപ്പൽ ടൗൺ ഹാളിൽ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച "സന്നാഹം 2020" പരിപാടിയിൽ വിദ്യാത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകുന്ന അനിൽ പാരപ്പനങ്ങാടി.
എറണാകുളം ഗവ. ഗേൾസ് യു.പി. സ്കൂൾ പഠനോത്സവം 2020ന്റെ ഭാഗമായി ജോസ് ജംഗ്ഷനിലെ മെട്രോ സ്ക്വയറിൽ നടക്കുന്ന സർഗ സന്ധ്യ ഉദ്ഘാടനം ചെയ്യാനെത്തിയ അവതാരിക അശ്വതി ശ്രീകാന്തിനൊപ്പം സെൽഫിയെടുക്കുന്ന വിദ്യാർത്ഥികൾ
ശില്പത്തിനരികിലൊരല്പം നേരം...കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിൽ പണിയുന്ന ഓപ്പൺ എയർ സ്റ്റേജിൻറെ നിർമാണോദ്‌ഘാടനത്തിനെത്തിയ കാനായി കുഞ്ഞിരാമൻ താൻ കടഞ്ഞെടുത്ത അക്ഷരശിൽപ്പത്തിന് ചുവട്ടിൽ പത്നി നളിനിക്കിപ്പം കുശലംപറഞ്ഞിരുന്നപ്പോൾ
കാർട്ടൂൺ ചാനലായ നിക്ക്ട്ടൂൺസ് മലയാളത്തിൽ സംപ്രേക്ഷണം ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി ചാനലിൻ്റെ പ്രചരണാത്ഥം എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ കഥാപാത്രങ്ങളായ ശിവക്കും, നിഞ്ചാ ഹട്ടോരിക്കും ഹസ്തദാനം നൽകി സ്വീകരിക്കുന്ന മോഹിനിയാട്ട വേഷധാരികളായ കുട്ടികൾ
132 മത് പ്രതിഷ്ഠാ വാർഷികം മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി അരുവിപ്പുറത്ത് നടന്ന സമ്മേളനം ഗുരുവിന്റെ അരുവിപ്പുറം സന്ദേശം ഇന്നത്തെ ആവശ്യകതയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു.ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സ്വാമി വിശാലാനന്ദ,മന്ത്രി കടകംപളളി സുരേന്ദ്രൻ,അടൂർ പ്രകാശ് എം.പി,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,സി.കെ ഹരീന്ദ്രൻ എം.എൽ.എ വണ്ടന്നൂർ സന്തോഷ് എന്നിവർ സമീപം
പൗരത്വ നിയമ ഭേതഗതികെതിരെ തിരുവനന്തപുരം ഗാന്ധിപാർക്കിൽ കെ.ഡി.എഫ് സംഘടിപ്പിച്ച സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംഭാഷണത്തിൽ.
സി.എസ്.ഐ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ഡോ.എ.ധർമ്മരാജ് റസാലത്തിന് തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ പൗരാവലി നൽകിയ സ്വീകരണം
കൊല്ലം കല്ലുപാലം പൊളിച്ചയിടത്ത് പുതിയ പാലം നിർമ്മിക്കാൻ പൈലിംഗിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് ഇരുകാലുകളും മണ്ണിനടിയിലായ ചന്തുവിനെ രക്ഷിക്കാനുള്ള ശ്രമം.
കോട്ടയം നാട്ടകം പോളിടെക്‌നിക് കോളേജിൽ സ്ഥിരമായി പ്രദർശിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് പഠനത്തിനുമായി എത്തിച്ച മിഗ് 29 യുദ്ധവിമാനം.
തൃശൂരിലെ ബി.ജെ.പി ഓഫീസിലെത്തിയ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ജില്ലാ സെക്രട്ടറി വിൻഷി അരുൺകുമാർ. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ സമീപം.
ആൾ കേരള ഗ്യാസ് ഏജൻസിസ്‌ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.
  TRENDING THIS WEEK
തൃശൂരിലെ ബി.ജെ.പി ഓഫീസിലെത്തിയ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ജില്ലാ സെക്രട്ടറി വിൻഷി അരുൺകുമാർ. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ സമീപം.
എന്റെ മേയർ ഭാര്യ ...തൃശൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത ജയരാജനെ അനുമോദിക്കുന്ന ഭർത്താവ് ജയരാജൻ
കോട്ടയത്ത് എൽ.ഡി.എഫ് നടത്തിയ മാർച്ചിന് സുരക്ഷക്കായെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി. ചൂടിൻറെ അഖാത്തിൽ തൊപ്പിയൂരി വീശുന്നു. സംസ്ഥാനത്ത് അടുത്തദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിവരികയാണ്.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ കൊച്ചിയിൽ സി.ബി.ഐ അറസ്റ്റു ചെയ്ത പ്രധാന പ്രതി നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ കെ.എ. സാബുവിനെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സെക്രട്ടറി വരദയുടെയും ഗോകുലന്റെയും മകളായ ഗോപികയുടെ വീട്.
മുറിച്ച മരം കയറ്റി പോകുന്ന വാഹനം. കാന്തല്ലൂരിൽ നിന്നുള്ള കാഴ്ച.
പിക് പോക്കറ്റ്... തൃശൂർ മൃഗശാലയിൽ അമ്മു എന്ന് വിളിക്കുന്ന ആറ് വയസുള്ള പുള്ളിമാൻ തങ്ങളുടെ കൂടിന്റെ കീപ്പറുടെ പോക്കറ്റിൽ നിന്നും പഴം എടുത്ത് തിന്നുന്നു പേരെടുത്ത് വിളിച്ചാൽ ഓടി വരുന്ന അമ്മു മൃഗശാല കാണാൻ വരുന്നവരുടെ മനം കവർന്നിരിക്കുകയാണ്.
ചൂട് കനത്തതോടെ തൊഴിലാളികൾ ചൂട് കുറഞ്ഞ സമയം നോക്കിയാണ് പണിയിടങ്ങളിൽ ഇറങ്ങുന്നത്. ചൂടോന്ന് ശമിച്ചത് നോക്കി കോട്ടയം കുമരകം കവണാറ്റിൻ കരയിലെ പാടശേഖരത്തിൽ നിന്ന് വൈക്കോൽ കയറ്റുന്ന തൊഴിലാളി.
എം.എസ്. മണിയുടെ ഭൗതിക ശരീരത്തിൽ പ്രമുഖർ അന്ത്യോപചാരമർപ്പിക്കുന്നു.
വിരുന്നെത്തിയ വിനോദം..., കഴിഞ്ഞ പ്രളയത്തിൽ കണ്ണൂർ അഴീക്കൽ ബീച്ചിൽ ക്ഷണിക്കപ്പെടാത്ത എത്തിയതാണി കപ്പൽ. ഇന്നിവൻ കണ്ണൂരിലെ ഒരു പ്രദ്ധാന ആകർഷണമായി മാറിയിരിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com