ശബരിമലയിൽ സാമൂഹിക അകലം പാലിച്ച് ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തർ.
തിരഞ്ഞെടുപ്പ് ചൂടിൽ ... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കുട്ടംകുളങ്ങര ഡിവിഷനിൽ വഴിയരികിൽ കൊടികളും തൊരണങ്ങളും കൊണ്ട് അലങ്കരിച്ചപ്പോൾ
തൃക്കാർത്തിക ദിനത്തിൽ വലിയശാല തെരുവിൽ വീട്ടുമുറ്റത്ത് കാർത്തിക ദീപം തെളിയിക്കുന്നവർ.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിൻ പുറങ്ങളിൽ രാത്രി പന്തവുമായി പോസ്റ്റർ ഒട്ടിക്കലും ചുവരെഴുത്തും കണ്ടുവരുന്നുണ്ടെങ്കിലും ഇപ്പോൾ നഗരങ്ങളിലും ഈ കാഴ്ച കാണാവുന്നതാണ്. ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി ചിറക്കുളം ഭാഗത്ത് രാത്രി വൈകി പോസ്റ്റർ ഒട്ടിക്കുന്ന വനിതാ പ്രവർത്തകർ.
അകലെനിന്നാലും അകം അരികെ... കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന തൃക്കാർത്തിക എഴുന്നള്ളിപ്പിന് കൊവിഡ് പശ്ചാത്തലത്തിൽ നിശ്ചിത ആളുകളെ മാത്രം പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ അമ്പലമൈതാനത്തിന് വെളിയിൽ നിന്ന് ദർശിക്കുന്ന പ്രദേശവാസികളായ ഭക്തജനങ്ങൾ.
ഇടപ്പള്ളി കൂനംതൈ പുതുപള്ളിപ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന തൃക്കാർത്തിക വിളക്ക്.
തൃക്കാർത്തിക ദിനത്തിൽ കിഴക്കേകോട്ട ഒന്നാം പുത്തൻ തെരുവിൽ കാർത്തിക ദീപം തെളിയിക്കുന്നവർ.
ഡീഗോ മറഡോണയുടെ വിയോഗത്തിൽ അനുശോചിച്ച് തിരുവനന്തപുരം ഫുട്‌ബാൾ ലൗവേഴ്‌സ് ഫോറം മാനവീയം വീഥിയിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗം.
കുമാരനല്ലൂർ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന തൃക്കാർത്തിക എഴുന്നള്ളിപ്പിന് കൊവിഡ് പശ്ചാത്തലത്തിൽ വരിവരിയായി തൊഴാൻ നിൽക്കുന്ന ഭക്തജനങ്ങൾ.
തൃക്കാർത്തിക ദിനത്തിൽ തിടപ്പള്ളിക്ക് സമീപമുള്ള മണ്ഡപത്തിൽ ഒരുക്കിയ ദീപക്കഴ്ച. തന്ത്രി കണ്ഠര് രാജീവരര്, മേൽശാന്തി ജയരാജ്‌ പോറ്റി തുടങ്ങിയവർ സമീപം.
കുരുത്തോല കരുത്തിൽ ...തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ തൃശൂർ ചേറൂർ സ്വദേശി നവനീത് കുരുത്തോലയിൽ തീർത്ത വിവിധ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ കുരുത്തോലക്ക് പുറമേ വാഴപ്പിണ്ടി, ഉണ്ണിപ്പിണ്ടി എന്നിവയും ഇതിനായ് ഉപയോഗിച്ചിട്ടുണ്ട്
കാലത്തിൻറെ കച്ചകെട്ടി... തദ്ദേശതിരഞ്ഞെടുപ്പിന് കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റയനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് എത്തിച്ച് വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി രൂപീകരിച്ച സ്പെഷ്യല്‍ പോളിംഗ് ടീമിലെ ഉദ്യോഗസ്ഥർക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച് നടത്തിയ പരിശീലന പരിപാടിയിൽ നിന്ന്
ദീപ്തം... തൃക്കാർത്തികയോടനുബന്ധിച്ച് മലപ്പുറം ശ്രീ ത്രിപുരാന്തക ക്ഷേത്രത്തിൽ ദീപം തെളിയിക്കുന്ന ഭക്തർ.
പൂജപ്പുരയിൽ നടന്ന ബി.ജെ.പി കുടുംബ സംഗമത്തിന്റെ ഉദ്‌ഘാടനം.
എൽ.ഡി.എഫ് തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം.
പൂജപ്പുര വാർഡിൽ നടന്ന ബി.ജെ.പി കുടുംബ സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിനുശേഷം കേന്ദ്ര മന്ത്രി വി. മുരളീധരനും സ്ഥാനാർത്ഥിയായ വി.വി രാജേഷും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ഇലക്ഷൻ ഹെഡ്‌സ്... തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം മുട്ടമ്പലത്തെ പ്രിന്റിംഗ് യൂണിറ്റിന് മുന്നിലെ ചുവരിൽ വിവിധ രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നിരത്തിയപ്പോൾ.
എറണാകുളം വൈറ്റിലയ്ക്ക് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി. ബസ്.
കേശവദാസപുരം വാർഡിൽ വോട്ട് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥികൾ.
മഴ നനഞ്ഞുകൊണ്ട് അയ്യപ്പനെ തൊഴാനെത്തുന്ന ഭക്തർ.
  TRENDING THIS WEEK
മറക്കരുത്... കൈപ്പത്തിയാണ് ചിഹ്നം... മലപ്പുറം നഗരസഭാ 26ആം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി വലീദ് കൊന്നോല വാർഡിൽ ക്വാറന്റൈനിലിരിക്കുന്ന യുവാവിനോട് വീഡിയോ കാൾ വഴി വോട്ട് അഭ്യർത്ഥിക്കുന്നു.
ഓർമ്മകളിലെ ജ്വാല... ഡീഗോ മറഡോണയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫുട്ബോൾ ലവേഴ്സ് ഫോറം മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ മറഡോണ സൈൻ ചെയ്ത ജേഴ്സിയണിഞ്ഞ് മെഴുകുതിരി തെളിയിച്ച ആരാധകൻ.
പൂജപ്പുരയിൽ നടന്ന ബി.ജെ.പി കുടുംബ സംഗമത്തിന്റെ ഉദ്‌ഘാടനം.
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ അഹമ്മദ് പട്ടേലിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തുന്നു.
യു.ഡി.എഫ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നിർമ്മിച്ച "നന്മയുള്ള മലപ്പുറം, മേന്മയുള്ള വികസനം" ഡോക്യുമെന്ററിയുടെ പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കുന്നു.
അഖിലേന്ത്യ പണിമുടക്കിൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ്റെ മുന്നിൽ പ്രതിഷേധത്തിന് സംഘടിപ്പിച്ചവരോട് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
അഖിലേന്ത്യ പണിമുടക്കിൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ്റെ മുന്നിൽ സംഘടിച്ച പ്രതിഷേധം സി.ഐ.ടി.യു നേതാവ് എം.കെ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം തമ്പാനൂർ.
ചിരി മുന്നണി... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശ പോര് എന്ന സംവാദത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്, കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം.പി വിൻസെൻ്റ് , ബി.ജെ.പി ജില്ലാ പ്രസിഡ് കെ.കെ അനീഷ് കുമാർ എന്നിവർ.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ഇടത്പക്ഷ സ്ഥാനാർഥികൾക്ക് വിതരണം ചെയ്യുവാനുള്ള സുവനീർ ലോറിയിൽ കൊണ്ടുപോകുന്നതിനിടെ പട്ടം വാർഡ് മുൻ കൗൺസിലർ മുരുകേശൻ വാഹനത്തിന്റെ മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com