കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ജനറൽ പോസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്
റയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സ്ഥലമേറ്റെടുത്ത വലിയശാല ജ്യോതിപുരം റോഡിലെ പൈപ്പുലൈനുകൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ മാറ്റിസ്ഥാപിക്കുന്നു
കെ.എം.മാണിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീചിത്ര ഹോമിൽ സംഘടിപ്പിച്ച ആയിരം കേന്ദ്രങ്ങളിൽ 'കരുണയുടെ കൈയ്യൊപ്പ്' സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പിയും സ്പീക്കർ എ.എൻ.ഷംസീറും മന്ത്രി റോഷി അഗസ്റ്റിനും തമ്മിൽ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടപ്പോൾ
റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാനിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുചക്ര വാഹനത്തിൽ അപകടകരമായ രീതിയിൽ ലോഡുമായി യാത്രചെയ്യുന്നവർ. പനവിള ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി വഴുതക്കാട് മൗണ്ട് കാർമലിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി സ്മൃതി സംഗമത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഗാന്ധി സ്മൃതി പ്രതിജ്ഞ ചൊല്ലിയപ്പോൾ. രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ, എഐസിസി സെക്രട്ടറി വി.കെ.അറിവഴകൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ, രാഷ്ട്രീയകാര്യ സമിതി അംഗം വർക്കല കഹാർ, അടൂർ പ്രകാശ് എം.പി തുടങ്ങിയവർ ഏറ്റുചൊല്ലിയന്നു
പൂജ്യനാരി ദിനത്തിന്റെ ഭാഗമായി കേരള ബ്രാഹ്മണ സഭ ജില്ലാ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സംഘടിപ്പിച്ച കോല മത്സരത്തിൽ നിന്ന്
കേരളകൗമുദിയുടെയും കൊല്ലം എസ്.എൻ വനിത കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ജില്ലയിലെ പ്രതിഭകളെ ആദരിക്കൽ ചടങ്ങിന്റെ സദസ്
കേരളകൗമുദിയുടെയും കൊല്ലം എസ്.എൻ വനിത കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ജില്ലയിലെ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കൊല്ലം ഡി.ഇ.ഒ വി.ഷൈനി, എസ്.എൻ വനിത കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ജിഷ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സോന.ജി.കൃഷ്ണൻ, ഡോ. എസ്.ദിവ്യ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി ബി.ശ്രീലക്ഷ്മി എന്നിവർ സമീപം.
തൃത്താല റോയൽ കോളേജിൽ കേരള കൗമുദിയും ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിച്ച റോഡ് സുരക്ഷ ബോധ വത്കരണ സെമിനാർ മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് ഇടവക വികാരി ഫാ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ കൊടിയേറ്റുന്നു
പൊടിക്ക് ചിരിയും... ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതി കോട്ടയം നാലുമണിക്കാറ്റിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷണസ്റ്റാൾ നടത്തിപ്പുകാരായ വനിതകൾക്ക് പാചകപരിശീലനം നടത്താനെത്തിയ പഴയിടം മോഹനൻ നമ്പൂതിരി സ്റ്റാളുകളിൽ ഉണ്ടാക്കിയ ഭക്ഷണം രുചിച്ച് നർമ്മം പറഞ്ഞപ്പോൾ.
വളർത്ത് പാമ്പായ മലമ്പാമ്പിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന വാവ സുരേഷ്.
കേരളകൗമുദിയും കൊട്ടാരക്കര എം.ജി.എം റെസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കാവൽ സുരക്ഷാ സെമിനാർ സദസ്
കേരളകൗമുദിയും കൊട്ടാരക്കര എം.ജി.എം റെസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കാവൽ സുരക്ഷാ സെമിനാർ എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ ഉൽഘാടനം ചെയുന്നു. കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ ജൂലി കോശി, വൈസ് പ്രിൻസിപ്പൽ ജെസ്സി വിനു, കേരള കൗമുദി കൊട്ടാരക്കര ലേഖകൻ കെ.ശശികുമാർ, ശാന്തി റിജു എന്നിവർ സമീപം
കൊട്ടാരക്കര എം.ജി.എം റെസിഡൻഷ്യൽ പബ്ലിക് സ്കൂളിൽ നടന്ന എ.ഐ ആൻഡ് റോബോട്ടിക് എക്സോയുടെ ഉദ്‌ഘാടനം എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാനും സ്നേക്ക് മാസ്റ്റർ വാവ സുരേഷും ചേർന്ന് നിർവഹിക്കുന്നു. കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റൂഷസ് ചീഫ് ഓപ്പറേറ്റിംഗ്‌ ഓഫീസർ ആൽഫാ മേരി, സ്കൂൾ പ്രിൻസിപ്പൽ ജൂലി കോശി എന്നിവർ സമീപം.
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നൽകിയ സ്വീകരണ സമ്മേളനത്തിൽ ഗോവ ഗവർണർ ഡോ. പി.എസ് ശ്രീധരൻ പിള്ള മംഗളപത്രം സമ്മാനിക്കുന്നു.
കോട്ടയം കുടമാളൂർ റോഡിൽ ചുങ്കം പാലത്തിന് സമീപം അപകടകരമായി നിൽക്കുന്ന മരം
മൂന്നാറിലും തേക്കടിയിലും പോകാൻ കോട്ടയം കെഎസ് ആർടിസി ബസ് സ്റ്റാന്റിലെത്തിയ വിദേശ വിനോദസഞ്ചാരികൾ.കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് കൂടിയ ചൂടും മൂന്നാറിൽ കൂടിയ തണുപ്പും രേഖപ്പെടുത്തിയിരുന്നു
ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ അൻവർ സാദത്ത്, കെ. ബാബു തുടങ്ങിയവർ.
ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് കച്ചേരിപ്പടി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മെക്സിക്കൻ ഗാന്ധിമാർഗ പ്രവർത്തകൻ ഫെർണാണ്ടോ എച്ച്. ഫെരാരെ
  TRENDING THIS WEEK
പാലക്കാട്‌ ബി.ജെ. പി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ ലിജിൻ ലാലും കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ റോയി ചാക്കോയും
റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ കടയടച്ച് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com