കെ.പി.സി.സി യോഗത്തിൽ പങ്കെടുക്കാൻ ഇന്ദിരാ ഭവനിലേയ്ക്ക് കയറുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വാഹനാപകടത്തിൽ മരണമടഞ്ഞ ഐസക്ക് ജോർജിന്റെ ഹൃദയം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൊച്ചി ലിസി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു
മഴക്കാലത്തിലും കടൽക്ഷോഭത്തിനും ശേഷം സജീവമായിത്തുടങ്ങുന്ന ശംഖുംമുഖം കടൽത്തീരം
നിയമസഭയിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ലിഫ്റ്റിൽ സഭാ ഹാളിലേക്ക് പോകുന്നു
നിയമസഭയിൽ പങ്കെടുത്ത ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കാറിൽ പുറത്തേയ്ക്ക് വന്നപ്പോൾ
കൂർക്ക കൃഷി പാടത്ത് വളപ്രയോഗം നടത്തുന്ന കർഷകൻ പാലക്കാട് ധോണി പഴംപുള്ളി ഭാഗത്ത് നിന്ന് .
ആൽമുളച്ചാൽ...കൊച്ചി കോർപ്പറേഷൻ കെട്ടിടത്തിൽ ആൽമുളച്ച് പുല്ല് പിടിച്ച നിലയിൽ. ഹൈക്കോടതി ഗോശ്രീ റോഡിന് സമീപം കോർപ്പറേഷന്റെ നിർമ്മാണം നടക്കുന്ന പുതിയ കെട്ടിടം അവസാനഘട്ട പണികളിലാണ്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിലെ പൊലീസ് ക്രൂരതയ്ക്കും അനാസ്ഥയക്കമെതിരെ പൊലീസ് സേനയുടെ സമഗ്രമാറ്റം ആവശ്യപ്പെട്ട് പാലക്കാട് ബി.ജെ.പി ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എസ്.പി. ഓഫീസ് മാർച്ച്.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി
പത്തനംതിട്ടയിൽ യുവാക്കളെ ക്രൂരമ‌‌ർദ്ദനത്തിനിരയാക്കിയ കേസിലെ പ്രതി ജയേഷിനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ പഴവീട് ക്ഷേത്രത്തിൽ നിന്ന് തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക് നടന്ന ഉറിയടി ഘോഷയാത്രയിൽ നിന്ന്
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ പഴവീട് ക്ഷേത്രത്തിൽ നിന്ന് തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക് നടന്ന ഉറിയടി ഘോഷയാത്രയിൽ നിന്ന്
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന സദസ്സ്
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിലെ പൊതു സമ്മേളന വേദിയിലേയ്ക്ക്‌ നടന്ന റെഡ് വോളന്റിയർ മാർച്ച്
ആലപ്പുഴയിൽ നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ ബിനോയ്‌ വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം നേതാക്കളായ സ്വാഗതസംഘം ചെയർമാൻ പി. പ്രസാദ്, കെ.പി സുരേഷ് രാജ്, ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ.കെ നാരായണ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജനറൽ സെക്രട്ടറി ഡി.രാജ, ദേശീയ സെക്രട്ടറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡെ, പി. സന്തോഷ് കുമാർ എം.പി എന്നിവർ കൈ കോർത്ത് പിടിച്ച് അഭിവാദ്യം ചെയ്തപ്പോൾ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിൻ്റെ ഇടവേളയിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ.കെ നാരായണ , ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, ദേശീയ സെക്രട്ടറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡെ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ എന്നിവർ വിശ്രമിക്കാൻ പുറത്തിറങ്ങിയപ്പോൾ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളന നഗരിയിലെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ്റെ മുടിയിൽ പിടിച്ച് നർമ്മം പങ്കിട്ടപ്പോൾ. മുൻ മന്ത്രിയും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ വി.എസ് സുനിൽകുമാർ സമീപം
അയ്മനം പുത്തൂക്കരിയിൽ ആരംഭിച്ച ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി കുട്ടവഞ്ചിയിൽ യാത്ര ചെയ്യുന്നവരും കയാക്കിങ് നടത്തുന്നവരും.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കുന്ന കളർകോട് എസ്. കെ കൺവൻഷൻ സെൻറർ (കാനം രാജേന്ദ്രൻ നഗർ) ചുവപ്പണിഞ്ഞപ്പോൾ
  TRENDING THIS WEEK
എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർ‌ത്തിയ കാഴ്ച
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ വിപ്ലവ ഗായിക പി.കെ മേദിനിയെ കണ്ടപ്പോൾ
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് ഹസ്തദാനം നൽകിയപ്പോൾ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ. നാരായണ മന്ത്രിമാരായ കെ രാജൻ, പി.പ്രസാദ് തുടങ്ങിയവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
കോട്ടയത്ത് നടക്കുന്ന കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടന്ന മാധ്യമ സെമിനാർ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com