നവീകരണപ്രവർത്തനങ്ങൾ നടത്തി റോഡ് ഉയർത്തിയപ്പോൾ പൈപ്പിൽ നിന്നും വെള്ളം എടുക്കാൻ കഴിയാത്ത അവസ്ഥയിലായി. റോഡിനോട് ചേർന്ന് നിൽക്കുന്ന പൈപ്പിൽ നിന്നും വെള്ളം പിടിക്കുന്നയാൾ. വൈപ്പിനിൽ നിന്നുള്ള കാഴ്ച്ച
ഒരുങ്ങിയിരിക്കാം...ആഴക്കടൽ മീൻ പിടുത്തം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ചെറുവള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. ട്രോളിംഗ് കഴിഞ്ഞു കടലിലേക്ക് പോകുന്നതിനു മുന്നേ വലകൾ ശെരിയാകുന്ന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച
മന്ത്രി വീണാ ജോർജ് രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന എറണാകുളം ഡി.എം.ഒ ഓഫീസ് മാർച്ച് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കുരുക്കഴിക്കാം ഭീതിവേണ്ട...മന്ത്രി വീണാ ജോർജ് രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന എറണാകുളം ഡി.എം.ഒ ഓഫീസ് മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞ ശേഷം തുറന്ന് കൊടുക്കുന്നത് കാത്തുനിൽക്കുന്ന യാത്രക്കാർ
ശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് തിരമാലകൾ കോവളം തീരത്തേക്ക് അടിച്ചുകയറുന്നു.ബീച്ചിലെത്തിയ സന്ദർശകരെയും കാണാം.
ശതാഭിഷിക്തനായ പി.ജെ ജോസഫ് എം.എൽ.എയ്ക്ക് കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്നേഹാദരവ് ഉദ്ഘാടനം ചെയ്ത ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ആശംസ നേരുന്നു. മോൻസ് ജോസഫ് എം.എൽ.എ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം
മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ നിന്ന്
മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ നിന്ന്
ശതാഭിഷ്ക്തനായ പി.ജെ ജോസഫ് എം.എൽ.എക്ക് കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്നേഹദരവ് ചടങ്ങിൽ സഹപാഠിയും സിനിമാ നടനുമായ പ്രേം പ്രകാശ് ആശംസകൾ നേരുന്നു.ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള സമീപം
ശതാഭിഷ്ക്തനായ പി.ജെ.ജോസഫ് എം.എൽ.എക്ക് കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്നേഹദരവ് ഉദ്ഘാടനം ചെയ്ത ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉപഹാരം നൽകുന്നു .പ്രേം പ്രകാശ്, ഫാ.എമിൽ പുള്ളിക്കാട്ടിൽ,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,മോൻസ് ജോസഫ് എം.എൽ.എ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,ഫ്രാൻസിസ് ജോർജ് എം.പി,ഫാ.മൈക്കിൾ വെട്ടിക്കാട്ട്,വൈക്കം വിശ്വൻ എന്നിവർ സമീപം
കനത്ത കാറ്റിലും മഴയിലും വഴിയോരത്ത് ലോട്ടറി കച്ചവടം നടത്തുന്ന അന്യസംസ്ഥാന സ്വദേശിയായ സ്ത്രീ തന്റെ കുട പറന്ന് പോകാതിരിക്കാനായി പിടിച്ചു നിർത്തുന്നു. സമീപത്തായി സ്ത്രീയുടെ കുഞ്ഞിനെയും കാണാം. കാക്കനാട് പടമുകളിൽ നിന്നുള്ള കാഴ്ച
വിട്ടുതരില്ല, കട്ടായം.... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ, പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ വിട്ടുകൊടുക്കാതെ തിരകെ പിടിച്ചു വലിക്കുന്ന സഹപ്രവർത്തകർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
ചങ്ങമ്പുഴ പാർക്കിൽ നടന്ന വൈക്കം കരുണാകരൻ അനുസ്മരണ പരിപാടിയായ ഭീമം കരുണാകരം കഥകളി മഹോത്സവത്തിൽ അവതരിപ്പിച്ച ബകവധം കളിയിൽ നിന്ന്
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കൊടുമണ്ണിൽ ആരംഭിച്ച പുതിയ കുപ്പടം നെയ്ത്തു കേന്ദ്രം ഖാദി ബോ‌‌ർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യിത് നീക്കുന്നു.
കേരളത്തിന്റെ ആരോഗ്യ മേഖലയെ വെന്റിലേറ്ററിൽ ആക്കിയ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവയ്ക്കുക എന്ന് ആവിശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് പ്രവർത്തകരെ ലാത്തികൊണ്ട് തല്ലുന്നു.
കെ.കരുണാകരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നന്ദാവനം ബിഷപ്പ് പെരേര ഹാളിന് എതിർവശത്ത് നിർമ്മിക്കുന്ന ആസ്‌ഥാന മന്ദിര നിർമ്മാണത്തിന്റെ ആരംഭത്തിന് കുറ്റിയടിച്ച് ഉദ്ഘാടനം നിർവഹിക്കുന്ന ലീഡർ കെ.കരുണാകരന്റെ മകനും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കെ.മുരളീധരൻ.എം.ലിജു,മുൻ മന്ത്രി വി .എസ്. ശിവകുമാർ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി,പീതാംബരകുറുപ്പ്,ടി.ശരത് ചന്ദ്രപ്രസാദ് തുടങ്ങി പ്രമുഖർ സമീപം
റഷ്യയിലേക്കുള്ള ഔദ്യോഗികയാത്രയ്ക്കായി ഒരാഴ്ച്ചത്തെ അവധിയിൽ പ്രവേശിച്ച കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ .മോഹൻ കുന്നുമ്മലിന്റെ അഭാവത്തിൽ പകരം ചാർജ് എടുക്കുവാൻ കനത്ത പൊലീസ് സംരക്ഷണയിൽ സർവ്വകലാശാല ആസ്‌ഥാനത്തെത്തിയ ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ .സിസ തോമസ്
പ്രതിഷേധം...മന്ത്രി വീണാ ജോർജ് രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ എറണാകുളം ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തള്ളിക്കയറാൻ ശ്രമിച്ച പ്രവത്തകർക്ക്നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോ
  TRENDING THIS WEEK
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഭാര്യ ഡോ.സുധേഷ് എന്നിവരെ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സിറ്റി പൊലിസ് കമ്മീഷണർ ആർ. ഇളങ്കോ സമീപം
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന  പ്രവർത്തകർ
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
വിട്ടുതരില്ല, കട്ടായം.... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ, പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ വിട്ടുകൊടുക്കാതെ തിരകെ പിടിച്ചു വലിക്കുന്ന സഹപ്രവർത്തകർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേ‌‌‌ഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.
കനത്ത കാറ്റിലും മഴയിലും വഴിയോരത്ത് ലോട്ടറി കച്ചവടം നടത്തുന്ന അന്യസംസ്ഥാന സ്വദേശിയായ സ്ത്രീ തന്റെ കുട പറന്ന് പോകാതിരിക്കാനായി പിടിച്ചു നിർത്തുന്നു. സമീപത്തായി സ്ത്രീയുടെ കുഞ്ഞിനെയും കാണാം. കാക്കനാട് പടമുകളിൽ നിന്നുള്ള കാഴ്ച
എന്തുണ്ട് രാജൂ... പത്തനംതിട്ട റസ്റ്റ് ഹൗസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ് മീറ്റിന് ശേഷം അവിടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമുമായി കുശലം പറയുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com