പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയ കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത വേദിയിലുണ്ടായിരുന്ന വിപ്ലവഗായിക പി.കെ. മേദിനിയെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്നു. മന്ത്രി പി. പ്രസാദ് സമീപം.
ഇരുന്നിട്ടാവാം... പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെ ഇരിപ്പിടത്തിലേക്ക് ഇരിക്കുവാൻതുടങ്ങുന്നതിന് മുന്നേ തന്നെ സ്വാഗത പ്രസംഗകനായ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർത്ഥൻ ഉദ്‌ഘാടനത്തിനായി ക്ഷണിച്ചപ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഒന്നിരുന്നോട്ടെ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ മുഖ്യമന്ത്രിക്കും വേദിയിലുണ്ടായിരുന്നവർക്കും ചിരിപടർന്നപ്പോൾ.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എന്നിവർ സൗഹൃദ സംഭാഷണത്തിൽ
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ വിപ്ലവ ഗായിക പി.കെ. മേദിനിയും, മന്ത്രി പി. പ്രസാദും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരികെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിന് മുന്നോടിയായി മൈക്ക് നേരെയാക്കി കൊടുക്കുന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമീപം.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ മുൻനിരയിൽ ഇരുന്ന വിപ്ലവ ഗായിക പി.കെ. മേദിനിയെ അഭിവാദ്യം ച്യ്തപ്പോൾ
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരികെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിന് മുന്നോടിയായി മൈക്ക് നേരെയാക്കി കൊടുക്കുന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമീപം.
പുന്നപ്ര വയലാർ വാരാചരണ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം പുന്നപ്രവയലാർ സമരത്തിൻ്റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കുന്നത് കൗതുകത്തോടെ നോക്കി കാണുന്നു
പുന്നപ്ര വയലാർ വാരാചരണ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വയലാർ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു.
പുന്നപ്ര വയലാർ വാരാചരണ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
പുന്നപ്ര വയലാർ വാരാചരണ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
തമിഴ്നാട് വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനത്തിനായി വില്ലുപുരം വിക്രാവണ്ടിയിൽ തയാറാക്കിയ വേദിയുടെ കവാടത്തിൽ വിജയ്‌യുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നു
ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമ്മിച്ച ബഹുനില ഓ.പി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരമായി ആനയുടെ രൂപം നൽകിയപ്പോൾ
ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമ്മിച്ച ബഹുനില ഓ.പി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ആശുപത്രി വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എം.എൽ.എ മാരായ എച്ച്. സലാം, പി. പി ചിത്ത രഞ്ജൻ തുടങ്ങിയവർ സമീപം
ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമ്മിച്ച ബഹുനില ഒ.പി മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എം.എൽ.എ മാരായ എച്ച്. സലാം, പി പി.ചിത്തരഞ്ജൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്,നഗരസഭ ചെയർപേഴ്സൺ കെ.കെ .ജയമ്മ , ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡേ തുടങ്ങിയവർ സമീപം
പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ദിവ്യശ്രീ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകുന്നു
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ദർശനത്തിനായെത്തിയവർ
പ്രൊഫ. എം.കെ. സാനുവിന്റെ ജന്മദിനാഘോഷത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും പ്രൊഫ. എം.കെ. സാനുവും സൗഹൃദസംഭാഷണത്തിൽ
കൊല്ലം എക്‌സൈസ് ജില്ലാ കായികമേളയുടെ ഭാഗമായി ബോയ്‌സ് ഹയർസെക്കണ്ടറിസ്‌കൂളിൽ നടന്ന വനിതകളുടെ വടംവലി മത്സരത്തിൽ നിന്ന് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
  TRENDING THIS WEEK
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com