TRENDING THIS WEEK
നിരനിരയായ്... 11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച.
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
പൂത്തുലഞ്ഞ്.. മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ കണ്ണിനുകുളിർമയായി പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന പൊട്ടിച്ച് നടന്നു വരുന്ന കുട്ടികൾ
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സ്നേഹം പങ്കുവെക്കുന്ന പിതാവും മകനും.പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ടുള്ള സ്റ്റിക്കർ മകന്റെ കവിളിൽ ഒട്ടിച്ചതായി കാണാം.
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന കാഴ്ച ശീവേലി
വിട്ടോടാ വീട്ടിലേക്ക്...മധ്യവേനൽ അവധിക്ക് ഇന്നലെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചപ്പോൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും യാത്ര നൽകി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ. കോട്ടയം സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ കാഴ്ച.