ആകാശപാത പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്
കോട്ടയം പ്രസ്ക്ലബ് ഹാളിൽ നടന്ന വിക്ടർ ജോർജ് അനുസ്മരണ ചടങ്ങിൽ വിക്ടർ സ്മാരക പുരസ്കാരം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്രക്ക് സമ്മാനിക്കുന്നു. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പി.വി സുജിത്ത്, മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ സി.ആർ ഗിരീഷ്‌കുമാർ, ഫ്രാൻസിസ് ജോർജ് എം. പി, കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി അംഗം ജോൺ മാത്യു, പ്രസ് ക്ലബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് എന്നിവർ സമീപം
ഒന്ന് ആഞ്ഞു പിടിച്ചോണേ...കോട്ടയത്തെ ആകാശപാതയുടെ പണി ഉടനെ ആരംഭിക്കുക എന്ന ആവശ്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരത്തിനെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ സംഭാഷണത്തിൽ. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമീപം.
അശാസ്ത്രീയമായി നിർമിച്ച കോട്ടയത്തെ ആകാശപാത പൊളിച്ചു നീക്കണമെന്ന് ആവശ്യത്തിൽ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന് ആകാശപാതയുടെ ചുവട്ടിൽ പടവലത്തൈ നടുന്ന പ്രവർത്തകർ.
ബ്രിട്ടീഷ് മധുരം ... ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തെരഞ്ഞെടുത്ത ആദ്യ മലയാളി സോജൻ ജോസഫിന്റെ കോട്ടയം കൈപ്പുഴയിലെ വീട്ടിൽ സന്തോഷം പങ്കിടുന്ന സോജന്റെ അച്ഛൻ സി.ടി ജോസഫും സഹോദരങ്ങളും മറ്റു ബന്ധുക്കളും
ബ്രിട്ടൻ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സോജൻ ജോസഫിൻ്റെ കോട്ടയം കൈപ്പുഴയിലെ വീട്ടിൽ പൂത്തിരി കത്തിച്ച് ആഘോഷിക്കുന്ന മൂത്ത സഹോദരൻ ജോയ്.
ഒരു വഴി തെളിയും വരെ... കോട്ടയത്ത് നിർമ്മാണത്തിലിരിക്കുന്ന ആകാശപാതയെ ചൊല്ലിയുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് തർക്കം രൂക്ഷമായിരിക്കുമ്പോൾ കാടുകയറിയ ആകാശ പാതയുടെ ചുവട് വൃത്തിയാക്കുന്ന നഗരസഭ ജീവനക്കാരി.
ജല ശുദ്ധീകരണവും ജലവിഭവ സംരക്ഷണവും എന്ന വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടന്ന രാജ്യാന്തര സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വെള്ളത്തിലായ നടപ്പാത... കുമരകം ബോട്ട് ജെട്ടിയിൽ നിന്ന് വേമ്പനാട് കായൽ തീരത്തേക്ക് വിനോദ സഞ്ചാരികൾക്ക് നടന്ന് പോയി കാണാനായി നിർമ്മിച്ച നടപ്പാത തകർന്ന നിലയിൽ
യുനെസ്‌കോയുടെ സാഹിത്യ നഗരി പദവി സ്വീകരിച്ചു തിരിച്ചെത്തിയ മേയർ ഡോ. ബീനാ ഫിലിപ്പിന് കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലേക്ക് മേയർ എത്തിയപ്പോൾ. സാഹിത്യകാരായ യു.കെ. കുമാരൻ , സുബാഷ് ചന്ദ്രൻ, കെ.പി. രാമനുണ്ണി , പി.കെ. ഗോപി തുടങ്ങുയവർ സമീപം
കടവൂർ ക്ഷേത്രത്തിന് പിന്നിലുള്ള ഏലായിൽ ട്രാക്ടർ ഉപയോഗിച്ച് നിലമുഴുന്നു. ഫോട്ടോ: അക്ഷയ് സഞ്ജീവ്
യു.കെ സന്ദർശനത്തിനിടെ ചാണ്ടി ഉമ്മൻ എം.എൽ.എ ബ്രിട്ടൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിനെ അഭിനന്ദിക്കുന്നു
കൈത്താങ്ങായി ഞാനുണ്ട്...നടപ്പാതയിലെ മരത്തണലിൽ അമ്മയുറങ്ങുമ്പോൾ വികലാഗനായ അച്ഛന്റെ സൈക്കിൾ പിന്നിൽ നിന്നും തള്ളിനീക്കാൻ ശ്രമിക്കുന്ന കുരുന്ന്. പ്ലസ്റ്റിക് കുപ്പികൾ ശേഖരിച്ചു വിൽക്കുന്ന നാടോടികളാണിവർ. ഹൈക്കോർട്ട് ജംഗ്ഷനു സമീപത്തു നിന്നുള്ള കാഴ്ച്ച
88 പിന്നാൾ ദിനത്തിൽ പ്രശസ്ത സാഹിത്യകാരൻ കെ.എൽ. മോഹന വർമ്മയ്ക്ക് പത്നി രാധ മധുരം നൽകുന്നു. പി. രാമചന്ദ്രൻ, സി.ജി. രാജഗോപാൽ, സി.ഐ.സി.സി ജയചന്ദ്രൻ എന്നിവർ സമീപം
ലോക്കായി ബ്രോ...ഉടമസ്ഥൻ ഉള്ളിലാക്കി വീട് പൂട്ടി പുറത്ത് പോയപ്പോൾ പുറത്ത് വന്നുനിൽകുന്ന നായയോട് ചങ്ങാത്തം കൂടൻകഴിയാത്ത വിഷമത്തിൽ ജനാലയിലൂടെ പുറത്തേക്ക് തലയിട്ടിരിക്കുന്ന നായ. കമ്മട്ടിപ്പാടത്തു നിന്നുള്ള കാഴ്ച്ച
എലത്തൂരിൽ വാഹനാപകടത്തിൽ മറിഞ്ഞ ബസ്
ബഷീർ അനുസ്മരണ പരിപാടികളുടെ ഭാഗമായി ബഷീറിന്റെ വിവിധ കഥാപാത്രങ്ങളായി എത്തിയ വിദ്യാർത്ഥികളെ ആരോഗ്യസമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ കോർപറേഷൻ കൗൺസിൽ ഹാൾ പരിചയപ്പെടുത്തുന്നു
മുതലക്കുളത്ത് ബേക്കറിയിൽ ഉണ്ടായ തീപിടുത്തം.
തുല്യതയ്ക്കായി... ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതി എൻ.ജി.ഒ ക്വാർട്ടേഴ്‌സ് എച്ച്.എസ്.എസിലെ പരീക്ഷ ഹാളിൽ നിന്ന് പുറത്തേക്ക് വരുന്ന സംസ്ഥാനത്തെ ഈ വർഷത്തെ മുതിർന്ന വിദ്യാർത്ഥി ടി.സി.നാരായണൻ.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്വച്ഛതാ പക്വാട പ്രചാരണത്തിന്റെ ഉദ്ഘാടകനായി കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിദ്യാർത്ഥികൾക്കൊപ്പം.
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറുടെ സന്ദർശത്തിന് മുന്നോടിയായി ആശ്രാമം മൈതാനത്ത് നടന്ന ട്രയൽ റണ്ണിനിടെ മഴ നനഞ്ഞ് ആശ്രാമം പൊലീസ് ക്വാർട്ടേഴ്‌സിലേയ്ക്ക് പോയ മകൻ കാർത്തിക്കിന്റെ തലയിൽ തൂവാല കൊണ്ട് തുടയ്ക്കുന്ന അച്ഛൻ ദീപു. മകൾ കീർത്തന സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ആശ്രാമം മൈതാനത്ത് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ എത്തിയ ഹെലികോപ്റ്ററിനരികിലേക്ക് ഓടിവന്ന തെരുവുനായയെ ഓടിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com