നഗരത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര
കൃഷ്ണനൊപ്പം...ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന്
ഓണവിപണി സജീവമായപ്പോൾ തിരക്കേറിയ പഴവങ്ങാടി രാമചന്ദ്രാ ലൈൻ.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള സമ്മേളനം അക്കുളം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന പ്രസാദ ഊട്ടിൽ നിന്ന്.
ദർശനം പുണ്യം... ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായ് കാത്തിരിക്കുന്നവർ.
കൃഷ്ണ ലീലാ... ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ എത്തിയ ഉണ്ണി കണ്ണൻമാരുടെ കുസ്രുതികൾ.
അഷ്ടമി രോഹിണിയോടനുബന്ധിച്ചു അഭേദാശ്രമ മുഖമണ്ഡപത്തിൽ കരമന സുബ്രമണ്യ തീർത്ത നന്ദ കൃഷ്ണൻ എന്ന കളമെഴുത്ത്.
കനത്ത മഴയ്ക്ക് ശേഷം എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്നൊരു കാഴ്ച.
ചട്ടമ്പി സ്വാമി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ നഗരത്തിൽ നടത്തിയ ശോഭായാത്ര.
യുവമോർച്ച പി.എസ്.സി. ഓഫീസ് മാർച്ച്
പി.എസ്.സി നിയമനത്തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ഓഫിസിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
തിരുവനന്തപുരം സെനറ്റ് ഹാളിൽനടന്ന ചടങ്ങിൽ കേരള സർവകലാശാലയുടെ ഓണററി ഡോക്‌ടറേറ്റ്‌ ക്രിസ് ഗോപാലകൃഷ്ണന് മന്ത്രി കെ.ടി.ജലീൽ നൽകുന്നു. വൈസ് ചാൻസിലർ ഡോ.വി.പി.മഹാദേവൻപിളള, ഓണററി ഡോക്‌ടറേറ്റ്‌ നേടിയ ഡോ.ജയന്ത് വി.നർലീക്കർ എന്നിവർ സമീപം.
കേരള കൗമുദിയും ലയൺസ്‌ ക്ലബ് ഒഫ് ട്രിവാൻഡ്രം ടവേഴ്സും സംയുക്തമായി ആനയറ ഈശ വിശ്വ വിദ്യാലയത്തിൽ സംഘടിപ്പിച്ച ബോധ പൗർണമി ക്ലബിന്റെ രൂപീകരണവും, ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന്റെ ഉദ്‌ഘാടനവും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ കെ. പ്രദീപ്കുമാർ നിർവഹിക്കുന്നു. സ്വാമി ഈശ, ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ 318 എ മുൻ ഗവർണർ ജി. ഹരിഹരൻ, ലയൺസ്‌ ക്ലബ് പ്രസിഡന്റ് കെ.എസ്.ദീപു, സെക്രട്ടറി ജയകുമാരൻ നായർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.ഷിബു, ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, കേരള കൗമുദി പി.എം.ഡി അസിസ്റ്റന്റ് മാനേജർ കല എസ്.ഡി എന്നിവർ സമീപം.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ദിനത്തോടനുബന്ധിച്ച് കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ശോഭ യാത്രയിൽ കലാകാരൻമാർ അവതരിപ്പിച്ച നൃത്തത്തിൽ നിന്നും
കാണാതായ ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിനു വേണ്ടി ശംഖുംമുഖത്ത് മത്സ്യതൊഴിലാളികൾ നടത്തി വരുന്ന തിരച്ചിൽ
കെവിൻ കൊലക്കേസ് പ്രതികളെ കോടതിവിധിക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
വിധിയും ഗതിയും ദുരഭിമാനം... കെവിൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയെ കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു. കേസിൽ കുറ്റവിമുക്തനായ കെവിൻറെ ഭാര്യ നീനുവിൻറെ അച്ഛൻ ചാക്കോ സമീപം.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ദിനത്തോടനുബന്ധിച്ച് കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ശോഭ യാത്രയുടെ മുൻനിര.
പുരോഗമന കലാസാഹിത്യ സംഘം കേരള ലളിതകലാ അക്കാഡമി എന്നിവയുടെ അഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി തൃശൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച തത്സമയ കാരിക്കേച്ചർ രചന, പുസ്തക വിൽപ്പന എന്നിവയുടെ സ്റ്റാൾ.
  TRENDING THIS WEEK
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോത്തിൽ പങ്കെടുക്കാൻ എത്തിയ എം.എൽ.എ. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ.
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
നന്മമനസ്... ആരോ ഉപേഷിച്ചതിനെ തുടന്ന് റോഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൂച്ചക്കുട്ടിയെ അതുവഴി നടന്ന് വന്ന ടിനിൽ എന്ന യുവാവ് എടുത്ത് ലാളിക്കുന്നു. വീട്ടിൽ പൂച്ചവളർത്തുന്ന ടിനിൽ അതിനെ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
ആമ്പൽപൊയ്കയിൽ താമരച്ചിറകടി... കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് പാടത്ത് പൂത്തുനിൽക്കുന്ന ആമ്പലുകൾക്കിടയിൽ തീറ്റതേടുന്ന താമരക്കോഴി.
വിധിയും ഗതിയും ദുരഭിമാനം... കെവിൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയെ കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു. കേസിൽ കുറ്റവിമുക്തനായ കെവിൻറെ ഭാര്യ നീനുവിൻറെ അച്ഛൻ ചാക്കോ സമീപം.
എല്ലാം കാണുന്നവർ..., കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കുരിശുപള്ളിക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നവർ
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
കെവിൻ കൊലക്കേസ് പ്രതികളെ കോടതിവിധിക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ മത്സരത്തിൽ പങ്കെടുക്കാൻ വെളിയിയുടെ ഇടയിലൂടെ പുറത്തേക്കിറങ്ങുന്ന ബാലൻ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ നവീകരണം സിൻഡികേറ്റിന്റെ മുന്നിൽ ഒരു തീരുമാനവുമാകാതെ മുടങ്ങി കിടക്കുകയാണ്
വിശപ്പാണ് കണ്ണിൽ... കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ പടുതാമറയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com