റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരേഡ് പരിശീലനം കഴിഞ്ഞിറങ്ങിയ പൊലീസിന്റെ അശ്വാരൂഢ സേന ഗതാഗത കുരുക്കിൽ പെട്ടപ്പോൾ
ഷാരോൺ കേസിൽ വിധിക്കുശേഷം പുറത്തിറങ്ങുന്ന ഗ്രീഷ്മയെ കാണാൻ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനം
കുടുംബശ്രീ മിഷൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ശുചിത്വ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ എത്തിയ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയകാങ്ജ്യും മന്ത്രി വി.ശിവൻകുട്ടിയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടപ്പോൾ.എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത് എന്നിവർ സമീപം
കുടുംബശ്രീ മിഷൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിനുശേഷം വിവിധ ജില്ലകളിൽ നിന്നെത്തിയ കുട്ടികൾ പരിസ്ഥിതി പ്രവർത്തകയായ റിഥിക പാണ്ഡേക്കൊപ്പം ആഹ്ലാദ പ്രകടനം നടത്തിയപ്പോൾ
ഷാരോൺ കേസിൽ പ്രതി ഗ്രീഷ്മക്ക് കോടതി വധശിക്ഷ വിധിച്ചതിന് ശേഷം അട്ടകുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി പൊലീസ് വാനിൽ കയറ്റി പുറത്തേക്കെത്തിച്ചപ്പോൾ
ഷാരോൺ വധക്കേസിൽ വിധിക്കപ്പെട്ട ശേഷം കോടതിക്ക് പുറത്തേക്കെത്തിയ ഷാരോണിന്റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പൊട്ടിക്കരഞ്ഞപ്പോൾ. പ്രിയയുടെ അമ്മ ടോളി സമീപം
ഷാരോൺ വധക്കേസിൽ വിധിക്കപ്പെട്ട ശേഷം പുറത്തേക്കെത്തിയ ഷാരോണിന്റെ അമ്മ പ്രിയ പൊട്ടിക്കരഞ്ഞപ്പോൾ. സഹോദരൻ ഷിമോൺ രാജ്, അച്ഛൻ ജയരാജ് എന്നിവർ സമീപം
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിശീലന പരേഡ്. സ്റ്റേഡിയത്തിൽ വിശിഷ്ട വ്യക്തികൾക്ക് ഇരിക്കാനുള്ള പന്തലിന്റെ പണികൾ ഉരോഗമിക്കുന്നതും കാണാം
പാലക്കാട് ചിറ്റൂർ തത്തമംഗലത്ത് സി. .പി.എം. ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന റാലി.
പാലക്കാട് ചിറ്റൂർ തത്തമംഗലത്ത് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയുന്നു.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പരിശീലന പരേഡ് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പാലക്കാട് സി.പിഎം. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.എൻ. സുരേഷ് ബാബു
പാലക്കാട് ചിറ്റൂർ തത്തമംഗലത്ത് നടന്ന സി.പി.എം. ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രി എം.ബി.രാജേഷുമായി സംസാരിക്കുന്നു കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ തുടങ്ങിയവർ സമീപം
പാലക്കാട് ചിറ്റൂർ തത്തമംഗലത്ത് നടക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വേദിയിൽ ഇരിക്കുമ്പോൾ പെൽപ്പുള്ളി സ്വദേശിയായ കൃഷ്ണൻകുട്ടി അദ്ദേഹവുമായി സംസാരിക്കുന്നു ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു സമീപം.
ഉപാസന ആശുപത്രി ഗൈനക്കോളജി ഡിപ്പാർട്ട്മെന്റിലെ ഡോക്ടേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച ''താരാട്ട്'' പദ്ധതിയുടെ ലോഗോ പ്രകാശനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു.
കേരളകൗമുദിയും കൊല്ലം ശ്രീനാരായണ വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ ബോധപൗർണമി സെമിനാർ സദസ്
കേരളകൗമുദിയും കൊല്ലം ശ്രീനാരായണ വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ ബോധപൗർണമി സെമിനാർ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. എസ്.ജിഷ, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. ദേവിപ്രിയ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സോന.ജി.കൃഷ്ണൻ, ഡോ. എസ്.ദിവ്യ തുടങ്ങിയവർ സമീപം.
കാഴ്ചയ്ക്ക് കൗതുകമായി എറണാകുളം കളമശേരിയിൽ വിവിധയിനം ചെടികളാൽ നിറഞ്ഞ സ്വകാര്യ ഫ്ളാറ്റ്
എറണാകുളം ചാത്യാത്ത് റോഡിൽക്കൂടി കുട്ടികൾക്കുള്ള സൈക്കിൾ തലയിൽ ചുമന്ന് പോകുന്നയാൾ
അദ്ധ്യാപകനായി വീണ്ടും...എറണാകുളം മഹാരാജാസ് കോളേജിൽ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥികൾക്കുമായി പ്രൊഫ. എം.കെ. സാനു ക്ളാസെടുക്കുന്നു.
  TRENDING THIS WEEK
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ.എ ഉമാ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ സമീപം
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഭാര്യ ഡോ. സുധേഷ് ധൻകർ സമീപം
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിക്കുന്നു. ഉപരാഷ്ട്രപതി ഭാര്യ ഡോ. സുധേഷ് ധൻകർ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ്.പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫീസർ എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം
തളരാതെ...മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ വീൽചെയറിലിരുന്ന് ഡാൻസ് ചെയ്യുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ കാർത്തിക്കും സംഘവും.
രുതലായ്... മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ ഡാൻസ് ചെയ്യുന്ന കുട്ടികൾക്ക് സ്റ്റെപ്പ് തെറ്റാതെ സദസ്സിലിരുന്ന് കാട്ടിക്കൊടുക്കുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ മെറീന മാത്യുവിന്റെ വിവിധ ഭാവങ്ങൾ ​
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴി ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ഇഴജന്തുക്കളിൽ നിന്ന് എങ്ങനെ സുരക്ഷിതരാവാം എന്ന ബോധവത്കരണ സെമിനാറിൽ വളർത്ത് പാമ്പായ മലമ്പാപ്പിനെ കുട്ടികൾക്ക് പരിചയ പെടുത്തുന്ന വാവ സുരേഷ്
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴിയുമായി വന്ന ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com