പാലക്കാട് മണപ്പുള്ളികാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര ദേശത്തിൻ്റെ ഗജവീരൻമാർ കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ . ഫോട്ടോ : പി. എസ്. മനോജ്പാലക്കാട് മണപ്പുള്ളികാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര ദേശത്തിൻ്റെ ഗജവീരൻമാർ കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ .
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ചിലങ്ക കെട്ടി.... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ചിലങ്ക വണങ്ങി പ്രാർത്ഥിക്കുന്ന മത്സരാർത്ഥി
പൊരിവെയിലിൽ ... കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്ന തൊഴിലാളികൾ
രാജ്യസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.ജെ. ഷൈനിന്റെ ചിത്രങ്ങൾ പ്രചാരണത്തിന്റെ ഭാഗമായി ചുവരുകളിൽ പതിച്ചപ്പോൾ
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കലൂർ യൂണിറ്റ് ബസ് സ്റ്റാൻഡിന് സമീപം വഴിയാത്രക്കാർക്ക് ദാഹജലം വിതരണം ചെയ്യുന്നു
ഒന്ന് കൂളാക്കാം...മനുഷ്യരും മൃഗങ്ങളും വേനൽ കനക്കുന്നതോടെ ചൂടിനെ പ്രതിരോധിക്കാനുള്ള വഴികൾ തേടി പായുകയാണ്. ബഹുനില കെട്ടിടത്തിൽ വെച്ചിരിക്കുന്ന എസിയുടെ സമീപത്തായുള്ള കൂട്ടിൽ ഇരിക്കുന്ന പ്രാവുകൾ. ചിറ്റൂർ റോഡിനു സമയത്തു നിന്നുള്ള കാഴ്ച്ച
മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര മണപ്പുള്ളി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയവരുടെ തിരക്ക്.
പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. വിജയരാഘവൻ ഡി.സി. ഓഫീസിൽ നൽകിയ സ്വീകരണത്തിന് ശേഷം പുറത്ത് വരുന്നു സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സമീപം
പാലക്കാട് നഗരസഭ ബജറ്റ് അവതരണത്തിൽ പ്രതിപക്ഷ അംഗങ്ങൾ മാസങ്ങളായി തകരാറിലായ നഗരസഭ ഹാളിലെ മെയ്ക്ക് ഉയർത്തി പ്രതിഷേധിക്കുന്നു.
പാലക്കാട് നഗരസഭ ബജറ്റ് നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് അവതരിപ്പിക്കുന്നു.
ചാടിക്കോ ചാടിക്കോ ..........വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടാൻ വേണ്ടി കനാലിൽ കുളിക്കുന്ന കുട്ടി. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം
ചാടിക്കോ ചാടിക്കോ ..........വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടാൻ വേണ്ടി കനാലിൽ കുളിക്കുന്ന കുട്ടി. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം
കുട തന്നെ അഭയം ....... കത്തുന്ന വേനലിൽ കുട പിടിച്ചു നടന്നു നീങ്ങുന്ന യാത്രക്കാരി,പത്തനംതിട്ട പ്രൈവെറ് ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം
അമ്പട ഞാനേ ..... പത്താം ക്ലാസ്സിലെ പരീക്ഷ ഹാൾ ടിക്കറ്റ് കിട്ടിയതിനു ശേഷം തന്റെ ഫോട്ടോ നോക്കുന്ന വിദ്യാർത്ഥി,പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
കൊയിലാണ്ടിയിൽ കൊലചെയ്യപ്പെട്ട സി.പി.എം ലോക്കൽ സെക്രട്ടറി പി.വി സത്യനാഥിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യ ലതിക
കേരളകൗമുദി ദിനപത്രത്തിന്റെ 113ാം വാർഷികത്തിന്റേയും കൗമുദി ടി.വി പത്താം വാർഷികാഘോഷത്തിന്റേയും ഭാഗമായി ബംഗളുരുവിൽ സംഘടിപ്പിച്ച 'ഷോകെയ്‌സ് ഒഫ് കേരള' ഇൻഡസ്ട്രിയൽ കോൺക്ലേവ് കേരള വ്യവസായമന്ത്രി പി.രാജീവ്  ഉദ്ഘാടനം ചെയ്യുന്നു.
കേരളകൗമുദി മാർക്കറ്റിംഗ് ജനറൽ മാനേജർ ഷിറാസ് ജലാൽ മന്ത്രി പി. രാജീവിന് ഉപഹാരം നൽകുന്നു.
എൽ.ഡി.എഫ് ലോക്‌സഭ  തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ കെ.കെ. ഷൈലജയും, വി.വസീഫും സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയപ്പോൾ. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, മുൻ എം.എൽ.എ പ്രദീപ്കുമാർ. മുക്കം മുഹമ്മദ് എന്നിവർ സമീപം
  TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com