ബി.പി.സി.എൽ. സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ബെന്നി ബഹനാൻ എം.പിയും വി.പി. സജീന്ദ്രൻ എം.എൽ.എയും കൊച്ചിൻ റിഫൈനറിക്ക് മുന്നിൽ നടത്തിയ 12 മണിക്കൂർ ഉപവാസം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. സക്കീർ ഹുസൈൻ, എൻ. വേണുഗോപാൽ, കെ.വി. തോമസ്, വി.പി. സജീന്ദ്രൻ എം.എൽ.എ, ബെന്നി ബഹനാൻ എം.പി, കെ. ബാബു, എം.ഒ. ജോൺ തുടങ്ങിയവർ സമീപം.
ബി.പി.സി.എൽ. സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ബെന്നി ബഹനാൻ എം.പിയും വി.പി. സജീന്ദ്രൻ എം.എൽ.എയും കൊച്ചിൻ റിഫൈനറിക്ക് മുന്നിൽ നടത്തിയ 12 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തശേഷം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇരുവരുമായി സൗഹൃദം പങ്കുവയ്ക്കുന്നു.
ഓൾ കേരള മുൻസിപ്പൽകോമൺ സർവീസ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് ടു ഉദ്യോഗാർത്ഥികൾ പട്ടം പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. ബിജു സാജു മോഹൻ, ശ്രീലത, പ്രദീപ്, വിനോദ് തുടങ്ങിയവർ സമീപം.
ഹൈസ്കൂൾ കായിക അദ്ധ്യാപകർക്ക് ഹൈസ്കൂൾ ശമ്പളം അനുവദിക്കുക, കായിക അദ്ധ്യാപകർക്ക് എച്ച്.എസ്.എ, യു.പി.എസ്.എ പദവി അനുവദിച്ച് നൽകി ജനറൽ അദ്ധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കായികാദ്ധ്യാപക സംഘടന തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്‍സിറ്റി സ്റ്റേഡിയത്തിന് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കുന്നു.
എൻ.എൻ.പിള്ള ജന്മ ശതാബ്ദിയോടനുബന്ധിച്ച് കോട്ടയം മുതൽ കാസർകോട് വരെയുള്ള നാടകജ്യോതി.
സ്റ്റേജിലൊരു സെൽഫീ... കോട്ടയം ഗവ.മോഡൽ എച്ച്.എസ്.എസിൽ നടന്ന ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ തിരുവാതിര മത്സരത്തിൽ പങ്കെടുത്തശേഷം പാമ്പാടി തുല്യതാ സെന്ററിലെ പഠിതാക്കൾ സ്റ്റേജിൽ നിന്ന് സെൽഫിയെടുക്കുന്നു.
എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധത്തിൽ നടന്ന വിവാഹ പൂർവ കൗൺസിലിംഗ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ശീതളിന് നൽകി നിർവഹിക്കുന്നു. കെ.കെ. മാധവൻ, പി.എസ്. ശിവദാസ്, ഭാമ പത്മനാഭൻ, സുജിത് കുന്നത്ത് എന്നിവർ സമീപം.
തിരുവനന്തപുരത്ത് നടന്ന നാലാമത് എഞ്ചിനിയേഴ്സ് കോൺഗ്രസ്സ് മന്ത്രി ജി.സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു
കേരള മുസ്ലിം ജമാഅത്ത്‌, എസ്.വൈ.എസ്,എസ്.എസ്.എഫ് എന്നീസംഘടനകളുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന നബിദിന റാലി
അക്ഷരശ്രീ പരീക്ഷ
നബിദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ പങ്കെടുത്ത് മടങ്ങുന്ന കുട്ടികൾ. അരൂക്കുറ്റി വടുതലയിൽ നിന്നുള്ള കാഴ്ച.
മുൻ രാഷ്‌ട്രപതി കെ.ആർ നാരായണന്റെ ചരമ വാർഷികദിനത്തിൽ നിയമസഭയിലെ പ്രതിമയിൽ ഡെപ്യുട്ടി സ്പീക്കർ വി.ശശി പുഷ്പാർച്ചന നടത്തുന്നു
നബി ദിനത്തോടനുബന്ധിച്ച് വളളക്കടവ് മുസ് ലിം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബി ദിന സന്ദേശ റാലി
കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സത്യൻ സ്മാരക മഹാളിൽ നടന്ന നൂറ്റി ഏഴാമത് സത്യൻ ജന്മവാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയെ എം.വിൻസെന്റ് എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു.എം.എൽ.എമാരായ വി.കെ പ്രശാന്ത്,കെ.ആൻസലൻ എന്നിവർ സമീപം
യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹനസമരത്തിൽ ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. സമരസമിതി ജനറൽ കൺവീനർ ഡി തോമസ് കൈയത്ര, കൺവീനർമാരായ ഫാ തോമസ് പൂതിയോട്ട്, ഫാം ജോൺ ഐപ്പ്, ഫാ ബിബിൻ ബേബി എന്നിവർ സമീപം.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തെ വെളളയമ്പലം ബിഷപ്പ് ഹൗസിൽ സന്ദർശിച്ച ശേഷം പുറത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാമറകൾക്ക് നടുവിൽ.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തെ വെളളയമ്പലം ബിഷപ്പ് ഹൗസിൽ സന്ദർശിക്കുവാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് സമീപം.
അനുവദിച്ച വേതന വർദ്ധനവും കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക, പാചക തൊഴിലാളികളെ പറഞ്ഞ് പറ്റിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ തൊഴിലാളി വഞ്ചനയ്‌ക്കെതിരെയും സ്കൂൾ പാചക തൊഴിലാളി സംഘടന [എച്ച്.എം.എസ്] സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ ജ്വാല പ്രയാണം.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട്' മന്ത്രി കെ.കെ. ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു.
പാസഞ്ചർ ട്രെയിൻ നിർത്തലാക്കി പകരം മെമു സർവീസ് ആരംഭിച്ചതോടെ ദുരിതത്തിലായ യാത്രക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാൻ എത്തിയ എ.എം. ആരിഫ് എം.പി.വിവരങ്ങൾ യാത്രക്കാരിൽ നിന്നും ചോദി​ച്ചറിയുന്നു.
  TRENDING THIS WEEK
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ അജ്ഞാതർ പതിച്ച പി.പി. മുകുന്ദനെ വിളിക്കൂ ബി.ജെ.പിയെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്റർ.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
വനത്താൽ ചുറ്റപ്പെട്ട ചില വയനാടൻ ഗ്രാമങ്ങളിലെ മനുഷ്യരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് പലപ്പോഴും സർക്കാർ ബസ്സുകളാണ്. തിരുനെല്ലിയിൽ നിന്നുള്ള കാഴ്ച.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട് ' ഉദ്‌ഘാടനം ചെയ്യാനായി മന്ത്രി കെ. കെ ശൈലജ വേദിയിലേക്ക് വരുന്നു.
മായില്ലീ മുറിപ്പാട്... ഇടഞ്ഞോടുന്നതിനിടെ പാപ്പാൻ വിക്രമൻ മരിക്കാനിടയായ തിരുനക്കര ശിവനെ തളച്ചിരിക്കുന്ന ചെങ്കളത്ത്കാവ് ക്ഷേത്രമൈതാനത്ത് ശിവന്റെ ശരീരത്തുണ്ടായ മുറിപ്പാടിൽ മരുന്ന് വെക്കുന്ന മുൻ പാപ്പാൻ മനോജ്.
തമിഴ് ചിത്രമായ ആദിത്യവർമ്മയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുവാനെത്തിയ നടൻ വിക്രം മകനും നടനുമായ ധ്രുവ് വിക്രം,നടി പ്രിയ ആനന്ദ് എന്നിവർ
സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെന്റ് ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സ്പെഷ്യൽ ഡേ ആഘോഷപരിപാടിയിൽ കലാപരിപാടി അവതരിപ്പിച്ച അനന്യ വിജേഷിനെ ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ താലോലിക്കുന്നു.
യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹനസമരത്തിൽ ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. സമരസമിതി ജനറൽ കൺവീനർ ഡി തോമസ് കൈയത്ര, കൺവീനർമാരായ ഫാ തോമസ് പൂതിയോട്ട്, ഫാം ജോൺ ഐപ്പ്, ഫാ ബിബിൻ ബേബി എന്നിവർ സമീപം.
കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സത്യൻ സ്മാരക മഹാളിൽ നടന്ന നൂറ്റി ഏഴാമത് സത്യൻ ജന്മവാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയെ എം.വിൻസെന്റ് എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു.എം.എൽ.എമാരായ വി.കെ പ്രശാന്ത്,കെ.ആൻസലൻ എന്നിവർ സമീപം
തമിഴ് ചിത്രമായ ആദിത്യവർമ്മയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന നടൻ വിക്രം.മകനും നടനുമായ ധ്രുവ് വിക്രം,നടി പ്രിയ ആനന്ദ് എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com