ആലപ്പുഴ പുന്നമടയിൽ നടക്കുന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ പുന്നമടയിൽ നടക്കുന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ സീനിയർ മിക്സഡ് വിഭാഗം 100 മീറ്റർ ഫൈനൽ മത്സരത്തിൽ കേരള ടീം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
കൈയൊപ്പിനായി...എസ്.എൻ.വി സദനം ഓഡിറ്റോറിയത്തിൽ നടന്ന എം.കെ ശശീന്ദ്രൻ രചിച്ച പ്രൊഫ. എം.കെ സാനുവിന്റെ ജീവചരിത്രം 'മൊഴിയും മൗനവും' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിൽ പുസ്തകത്തിൽ സാനു മാഷിന്റെ കൈയൊപ്പ് വാങ്ങുന്നതിനായി കാത്തുനിൽക്കുന്നവർ
കൗതുകത്തോടെ...എസ്.എൻ.വി സദനം ഓഡിറ്റോറിയത്തിൽ നടന്ന എം.കെ ശശീന്ദ്രൻ രചിച്ച പ്രൊഫ. എം.കെ സാനുവിന്റെ ജീവചരിത്രം 'മൊഴിയും മൗനവും' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിൽ സാനു മാസ്റ്റർ എത്തുമ്പോൾ കൗതുകത്തോടെ നോക്കിനിൽക്കുന്നവർ
അന്യായമായി സ്ഥലംമാറ്റം നടത്തുന്നതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കോട്ടയം കളക്ട്രേറ്റിൽ എഡിഎം ബീന.പി ആനന്ദിന്റെ ഓഫീസ് ഉപരോധിക്കുന്നു
കോട്ടയം എംഎൽ റോഡിൽ ചന്തക്കടവിന് സമീപം കുടിവെള്ള പൈപ്പ്പൊട്ടിയുണ്ടായ കുഴി
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരേഡ് പരിശീലനം കഴിഞ്ഞിറങ്ങിയ പൊലീസിന്റെ അശ്വാരൂഢ സേന ഗതാഗത കുരുക്കിൽ പെട്ടപ്പോൾ
ഷാരോൺ കേസിൽ വിധിക്കുശേഷം പുറത്തിറങ്ങുന്ന ഗ്രീഷ്മയെ കാണാൻ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനം
കുടുംബശ്രീ മിഷൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ശുചിത്വ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ എത്തിയ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയകാങ്ജ്യും മന്ത്രി വി.ശിവൻകുട്ടിയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടപ്പോൾ.എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത് എന്നിവർ സമീപം
കുടുംബശ്രീ മിഷൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിനുശേഷം വിവിധ ജില്ലകളിൽ നിന്നെത്തിയ കുട്ടികൾ പരിസ്ഥിതി പ്രവർത്തകയായ റിഥിക പാണ്ഡേക്കൊപ്പം ആഹ്ലാദ പ്രകടനം നടത്തിയപ്പോൾ
ഷാരോൺ കേസിൽ പ്രതി ഗ്രീഷ്മക്ക് കോടതി വധശിക്ഷ വിധിച്ചതിന് ശേഷം അട്ടകുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി പൊലീസ് വാനിൽ കയറ്റി പുറത്തേക്കെത്തിച്ചപ്പോൾ
ഷാരോൺ വധക്കേസിൽ വിധിക്കപ്പെട്ട ശേഷം കോടതിക്ക് പുറത്തേക്കെത്തിയ ഷാരോണിന്റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പൊട്ടിക്കരഞ്ഞപ്പോൾ. പ്രിയയുടെ അമ്മ ടോളി സമീപം
ഷാരോൺ വധക്കേസിൽ വിധിക്കപ്പെട്ട ശേഷം പുറത്തേക്കെത്തിയ ഷാരോണിന്റെ അമ്മ പ്രിയ പൊട്ടിക്കരഞ്ഞപ്പോൾ. സഹോദരൻ ഷിമോൺ രാജ്, അച്ഛൻ ജയരാജ് എന്നിവർ സമീപം
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിശീലന പരേഡ്. സ്റ്റേഡിയത്തിൽ വിശിഷ്ട വ്യക്തികൾക്ക് ഇരിക്കാനുള്ള പന്തലിന്റെ പണികൾ ഉരോഗമിക്കുന്നതും കാണാം
പാലക്കാട് ചിറ്റൂർ തത്തമംഗലത്ത് സി. .പി.എം. ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന റാലി.
പാലക്കാട് ചിറ്റൂർ തത്തമംഗലത്ത് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയുന്നു.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പരിശീലന പരേഡ് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പാലക്കാട് സി.പിഎം. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.എൻ. സുരേഷ് ബാബു
പാലക്കാട് ചിറ്റൂർ തത്തമംഗലത്ത് നടന്ന സി.പി.എം. ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രി എം.ബി.രാജേഷുമായി സംസാരിക്കുന്നു കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ തുടങ്ങിയവർ സമീപം
പാലക്കാട് ചിറ്റൂർ തത്തമംഗലത്ത് നടക്കുന്ന സി.പി.എം. ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വേദിയിൽ ഇരിക്കുമ്പോൾ പെൽപ്പുള്ളി സ്വദേശിയായ കൃഷ്ണൻകുട്ടി അദ്ദേഹവുമായി സംസാരിക്കുന്നു ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു സമീപം.
  TRENDING THIS WEEK
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
തളരാതെ...മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ വീൽചെയറിലിരുന്ന് ഡാൻസ് ചെയ്യുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ കാർത്തിക്കും സംഘവും.
രുതലായ്... മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ ഡാൻസ് ചെയ്യുന്ന കുട്ടികൾക്ക് സ്റ്റെപ്പ് തെറ്റാതെ സദസ്സിലിരുന്ന് കാട്ടിക്കൊടുക്കുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ മെറീന മാത്യുവിന്റെ വിവിധ ഭാവങ്ങൾ ​
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴി ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ഇഴജന്തുക്കളിൽ നിന്ന് എങ്ങനെ സുരക്ഷിതരാവാം എന്ന ബോധവത്കരണ സെമിനാറിൽ വളർത്ത് പാമ്പായ മലമ്പാപ്പിനെ കുട്ടികൾക്ക് പരിചയ പെടുത്തുന്ന വാവ സുരേഷ്
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴിയുമായി വന്ന ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
കുമരകത്ത് നടന്ന കേരള ഗവ.മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ (കെ ജി എം ഓ എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം കെ.ജി.എം.ഓ.എ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ജോയ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
ആടാനൊരുങ്ങുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിന് മുന്നോടിയായി ഭീമന്റെ വേഷമണിയുന്ന കലാമണ്ഡലം കൃഷ്ണകുമാർ
അദ്ധ്യാപകനായി വീണ്ടും...എറണാകുളം മഹാരാജാസ് കോളേജിൽ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥികൾക്കുമായി പ്രൊഫ. എം.കെ. സാനു ക്ളാസെടുക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com