കേരളകൗമുദിയുടെ 114-ാം വാർഷികവും മുരുക്കുമൺ യു.പി.എസിന്റെ 72-ാം വാർഷികവും ഉദ്ഘാടനം ചെയുവാവാൻ എത്തിയ മന്ത്രി വി.ശിവൻകുട്ടിയെ മുരുക്കുമൺ യു.പി.എസ് മാനേജർ ആർ.ലക്ഷ്മണൻ നായർ സ്വീകരിക്കുന്നു.
എറണാകുളം ജനറൽ ആശുപത്രിയുടെ നഴ്സിംഗ് കോംപൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്ന കേടായ വാഹനങ്ങൾ കാട് കയറിയ നിലയിൽ
കളിപ്പാട്ടങ്ങൾ വിൽക്കുന്ന കച്ചവടക്കാരൻ ഒഴിവ് സമയത്ത് മീശ വെട്ടുന്നു. എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിന് സമീപത്ത് നിന്നുള്ള കാഴ്ച
കേന്ദ്ര സർക്കാർ വൻകിട കമ്പനികൾക്ക് വലിയ കപ്പലുകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദം നൽകുന്നതിനെതിരെ മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം സി.എം.എഫ്.ആർ.ഐയ്ക്ക് മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
എല്ലാ സ്കൂളുകളിലും പ്രഥമ ശുശ്രൂഷ പരിശീലനം നൽകുന്ന ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ "നിരാമയ കേരളം "പദ്ധതിയുടെ സംസ്‌ഥാന തല ഉദ്‌ഘാടനത്തിന് ശേഷം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നിന്നും മടങ്ങിയ ഗവർണറോട് മാദ്ധ്യമ പ്രവർത്തകർ സർവ്വകലാശാലയിൽ പല കാര്യങ്ങളും നടക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അകത്തെ പരിപാടിയിലും പല കാര്യങ്ങൾ നടന്നല്ലോ എന്ന് പ്രതികരിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ .ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടിയും,കേരള വി .സി മോഹൻ കുന്നുമ്മേലും പങ്കെടുക്കേണ്ടതായിരുന്നു.എന്നാൽ ഇരുവരും ചടങ്ങിന് എത്തിയിരുന്നില്ല
കേരള സർവകലാശാലാ വിഷയത്തിൽ എസ്‌‌.എഫ്‌.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഹെഡ്‌ പോസ്റ്റോഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ പൊലീസ്‌ തടഞ്ഞതിനെത്തുടർന്ന്‌ ബാരിക്കേഡ്‌ ചാടിക്കടക്കുന്ന പ്രവർത്തകർ
കേരള സർവകലാശാലാ വിഷയത്തിൽ എസ്‌‌.എഫ്‌.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഹെഡ്‌ പോസ്റ്റോഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ പൊലീസ്‌ തടഞ്ഞതിനെത്തുടർന്ന്‌ ബാരിക്കേഡ്‌ ചാടിക്കടന്ന പ്രവർത്തകർ ഓഫീസിനുമുന്നിലെത്തി പ്രതിഷേധിക്കുന്നു
കേരള സർവകലാശാലാ വിഷയത്തിൽ എസ്‌‌.എഫ്‌.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ്‌ പോസ്റ്റോഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുവാൻ ശ്രമിക്കുന്നു.
കേരള സർവകലാശാലാ വിഷയത്തിൽ എസ്‌‌.എഫ്‌.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ്‌ പോസ്റ്റോഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുവാൻ ശ്രെമിക്കുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കേരള സർവകലാശാലാ വിഷയത്തിൽ എസ്‌‌.എഫ്‌.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ്‌ പോസ്റ്റോഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുവാൻ ശ്രെമിക്കുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വൽക്കരണത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് .
പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യന്ത്ര ഗോവണിയിൽ കോലം നാട്ടി പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
തിടനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന കേരളകൗമുദി ജനമൈത്രി പുരസ്കാര ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രസംഗം നടത്തുന്നു
തലയാണ് മുഖ്യം......പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോയ ബസിലെ ഡ്രെെവർ ഷിബു തോമസ് പണിമുടക്കിനോടുള്ള വിയോജിപ്പ് പ്രകടപ്പിച്ച് തലയിൽ ഹെൽമറ്റ് ധരിച്ചു ബസ് ഓടിക്കുന്നു.
കേന്ദ്രത്തിന്റെ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ സംഘടനകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്കിനെത്തുടർന്ന് തൊഴിൽ മുടങ്ങിയതോടെ കൂലിപ്പണി ഉപജീവനമാക്കിയ വാത്തുരുത്തിയിലെ സ്ഥിരതാമസക്കാരായ അന്യസംസ്ഥാനക്കാർ റെയിൽപ്പാളത്തിൽ വിശ്രമത്തിൽ
കേന്ദ്രത്തിന്റെ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും സംയുക്തമായി ആഹാന്വം ചെയ്ത അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മാർച്ചിന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന വിദേശ പൗരൻ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തിയ പൊതുപണിമുടക്കിൽ പൊതുഗതാഗത സംവിധാനം തടസ്സം നേരിട്ടതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ തിങ്ങി ഞെരുങ്ങി സഞ്ചരിക്കുന്ന യാത്രക്കാർ. കിഴക്കേകോട്ടയിൽ നിന്നുള്ള ചിത്രം
ദേശീയ പണിമുടക്കിനെ തുടർന്ന് കടകളടഞ്ഞ കൊല്ലം പായ്ക്കട റോഡ്.
ദേശിയ പണിമുടക്കിനെ തുടർന്ന് ടാക്ക്സി വാഹനങ്ങൾ ഓടാതിരുന്നതിനാൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽത്സകഴിഞ്ഞു കൈക്കുഞ്ഞുമായി നടന്നു പോകുന്നയാൾ
പണി മുടക്കാതെ...ദേശിയ പണിമുടക്കിനെ തുടർന്ന് നാടും നഗരവും നിശ്ചലയമായപ്പോൾ അന്നം മുട്ടാതിരിക്കാൻ ഇരുളില കെട്ടിടത്തിന് മുകളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച്ച
  TRENDING THIS WEEK
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
കാലം ചെയ്ത ഡോ.മാർ അപ്രേം മേത്രപ്പോലീത്തയുടെ മൃതദേഹം തൃശൂരിലെ വലിയ പള്ളി അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഭാര്യ ഡോ.സുധേഷ് എന്നിവരെ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സിറ്റി പൊലിസ് കമ്മീഷണർ ആർ. ഇളങ്കോ സമീപം
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ... ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന  പ്രവർത്തകർ
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.എം.ഒ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂർ സെൻ്ററിലെ സർവീസ് റോഡിൽ കുഴികൾ നികുത്തുന്ന തൊഴിലാളികൾ സർവീസ് റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത് മൂലം എന്നും ഗതാഗത കുരുക്കാണിവിടെ
ദേശീയ പണിമുടക്കിനെ തുടർന്ന് പേരാമ്പ്ര അപ്പോളോ ടയേഴ്സിൻ്റെ പ്രധാന കവാടം ഉപരോധിച്ച് മുദ്രാവാക്യം വിളിക്കുന്ന പണിമുടക്ക് അനുകുല സംഘടനയും ജോലിക്കായ് ഇരുചക്ര വാഹനങ്ങളിൽ എത്തി കാത്ത് നിൽക്കുന്ന തൊഴിലാളികളും
ദേശീയ പാതയിലെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com