പച്ചപ്പിൽ...കാലടിയിലെ ആദി ശങ്കര സ്തൂപം മാണിക്യ മംഗലത്ത് നിന്നുള്ള കാഴ്ച. എട്ടുനിലകളുള്ള സ്തൂപത്തിന് എട്ട് വശങ്ങളാണുള്ളത്
ചളിക്കവട്ടം കൊറ്റങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാദിന ഉത്സവത്തോടനുബന്ധിച്ചു നടന്ന പൊങ്കാല സമർപ്പണം
ശാപമോക്ഷം.....തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ ഇന്റർലോക്ക് കട്ടകൾ ഇളകി മാറി കുഴിയായ ഭാഗം പുനക്രമീകരിക്കുന്നു.
സിപിഎം 24-ാം പാർട്ടി കോൺഗ്രസിന്റെ മധുര തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിലെ കോടിയേരി ബാലകൃഷ്ണൻ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിനിടെ പി.ബി അംഗം എം.എ. ബേബി. പൊളിറ്റ് ബ്യുറോ അംഗങ്ങളായ വൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ .പൊളിറ്റ് ബ്യുറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് എന്നിവർ സമീപം
വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന പത്തംതിട്ട എം.പി ആന്റോ ആന്റണിയുടെ ഓഫീസിലേക്ക് ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്.
സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് മധുര തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ പതാക ഉയർത്തിയശേഷം പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
ആക്ഷൻ... റിയാക്ഷൻ... സിപിഎം 24-ാം പാർട്ടി കോൺഗ്രസിന്റെ മധുര തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിലെ ഉദ്‌ഘാടന വേദിയിൽ മധുര സ്വദേശി വെണ്മണി സെൽവന്റെ അപ്രതീക്ഷിതമായ സല്യൂട്ടിൽ പിന്നോട്ടായുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പി.ബി അംഗം എം.എ. ബേബി സമീപം. ഉച്ചത്തിലുള്ള അഭിവാദ്യത്തോടെ നിനച്ചിരിക്കാതെ കിട്ടിയ സല്യൂട്ടിൽ ഭയന്നെന്ന മുഖ്യമന്ത്രിയുടെ ചിരിയോടെ കൂടിയ മറുപടി സദസ്സിൽ ചിരി പടർത്തി
പത്തനംതിട്ട കേരളകൗമുദി റോഡരികിലെ വീട്ടുവളപ്പിലെ മരം ഒടിഞ്ഞ് റോഡിലേക്കും വൈദ്യുതി പോസ്റ്റിലേക്കും വീണതിനെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നു.
സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് മധുര തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ പതാക ഉയർത്തിയപ്പോൾ.
സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന്റെ മധുര തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിലെത്തിയ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സി.എസ്.സുജാത, പി.കെ.ശ്രീമതി, പി.സതീദേവി എന്നിവർ ജാർഖണ്ഡിൽ നിന്നെത്തിയ അംഗങ്ങളുമായി സൗഹൃദം പങ്കിടുന്നു
പെൻഷൻ, ടെൻഷൻ...പെൻഷൻ പരിഷ്കരണം ഇല്ലാതാക്കുവാനുള്ള നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ കോ ഓർഡിനേഷൻ കമ്മറ്റി ഒഫ് പെൻഷനേഴ്‌സ് അസോസിയേഷൻസിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട്ജെട്ടി എക്സ്ചേഞ്ചിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണയ്ക്കെത്തിയവർ ആശങ്കയിൽ
എറണാകുളം ബോട്ട്ജെട്ടിക്ക് സമീപത്തെ കടയിൽ നിന്ന് ലോട്ടറി ടിക്കറ്റെടുക്കുന്ന ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോംഗാർഡ്
വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുന്ന യു.ഡി.എഫ്,എൽ.ഡി.എഫ് കൂട്ടുകെട്ടിനെതിരെ കോട്ടയം എം.പി ഫ്രാൻസിസ് ജോർജിന്റെ ഓഫീസിലേക്ക് ബി.ജെ.പി കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്
തിരുവനന്തപുരത്ത് ദിവസങ്ങളായി സമരം ചെയ്യുന്ന ആശ വർക്കേഴ്സിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോട്ടയം ഗാന്ധി സ്‌ക്വയറിൽ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ തലമുണ്ഡനം ചെയ്തപ്പോൾ
ആശക്കൊപ്പം...തിരുവനന്തപുരത്ത് ദിവസങ്ങളായി സമരം ചെയ്യുന്ന ആശ വർക്കേഴ്സിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോട്ടയം ഗാന്ധി സ്‌ക്വയറിൽ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ തലമുണ്ഡനം ചെയ്തപ്പോൾ
ആശമാർക്കൊപ്പം... മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ചപ്പോൾ.
പി. ജയചന്ദ്രന്റെ ഓർമ്മയ്ക്കായി മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയ ഗാനാഞ്ജലിയിൽ സംഗീതസംവിധായകൻ ബിജിപാലും സിത്താര കൃഷ്ണകുമാറും ചേർന്ന് ജയചന്ദ്രന്റെ ഗാനം ആലപിച്ചപ്പോൾ.
സിപിഎം 24-ാം പാർട്ടി കോൺഗ്രസിന്റെ മധുര തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിലെ കോടിയേരി ബാലകൃഷ്ണൻ ഹാളിൽ നടന്ന ഉദ്‌ഘാടനസമ്മേളനം.
സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് മധുര തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തുന്നു. പി.ബി അംഗങ്ങളായ എം.വി.ഗോവിന്ദൻ, സുബാഷിനി അലി, വൃന്ദാ കാരാട്ട്, അശോക് ധാവലെ, എം.എ.ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, മാണിക് സർക്കാർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, മുൻ പി.ബി അംഗം കെ.ബാലകൃഷ്ണൻ എന്നിവർ സമീപം
സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ എം.എ.ബേബിയുമായി സംഭാഷണത്തിൽ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമീപം
  TRENDING THIS WEEK
നിരനിരയായ്... 11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച.
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
പൂത്തുലഞ്ഞ്.. മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ കണ്ണിനുകുളിർമയായി പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന പൊട്ടിച്ച് നടന്നു വരുന്ന കുട്ടികൾ
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സ്നേഹം പങ്കുവെക്കുന്ന പിതാവും മകനും.പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ടുള്ള സ്റ്റിക്കർ മകന്റെ കവിളിൽ ഒട്ടിച്ചതായി കാണാം.
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന കാഴ്ച ശീവേലി
വിട്ടോടാ വീട്ടിലേക്ക്...മധ്യവേനൽ അവധിക്ക് ഇന്നലെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചപ്പോൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും യാത്ര നൽകി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ. കോട്ടയം സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com