ഇത്തവണ നേരത്തേ എത്തിയോ.. കോഴിക്കോട് മാനാഞ്ചിറയിൽ മാവേലിയുമായി കുശലം പറയുന്ന യാത്രക്കാരൻ
ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് മാനാഞ്ചിറയിൽ ഒരുക്കുന്ന അലങ്കാരവിളക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ തെളിയിച്ചപ്പോൾ
താമരശ്ശേരി ചുരം ഒൻപതാം വളവിൽ ഇന്നലെ രാവിലെ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് പതിക്കാറായ നിലയിൽ. ആളപായമില്ല. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
കോഴിക്കോട് ജൂബിലിഹാളിൽ നടന്ന മനുഷ്യ-വന്യജീവി സംഘർഷം; ജനകീയ സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
ഓണ വിപണി സജീവമായതോടെ ഇന്നലെ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്
ഒന്നാഘോഷത്തോടനുബന്ധിച്ച് കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ വടംവലി പ്രദർശന മത്സരത്തിൽ മാദ്ധ്യമ പ്രവർത്തകരും ജനപ്രതിനിധികളും തമ്മിൽ നടന്ന മത്സരത്തിൽ വടംവലിക്കുന്ന മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും ,വി.ശിവൻകുട്ടിയും
തിരുവോണത്തോണിയേറാൻ.....ആറന്മുള ഭഗവാന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പോകുന്ന തിരുവോണത്തോണി നയിക്കാനായി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെക്കടവിൽ നിന്നും എം.എൻ അനൂപ് നാരായണ ഭട്ടതിരി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെടുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര
ഓണം ഷൂട്ട്....കോട്ടയം കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിലെ ആമ്പൽ പൂക്കൾക്കിടയിൽ  മോഡൽ  റ്റിഷ  തോമസ്  ഫോട്ടോ ഷൂട്ട് നടത്തുന്നു
കോട്ടയം കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന കളക്ടർ ചേതൻ കുമാർ മീണ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയുടെ " കനൽ " ഓണം സ്‌മൃതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച ശേഷം മുഖ്യാതിഥി ഭാര്യ കമലാ വിജയന് ദീപം കൈമാറുന്നു
പുലിയാ മാവേലി.... നൂറ്റിഇരുപത്തിരണ്ടാമത് ശ്രീനാരായണ ജയന്തി വള്ളംകളിയുടെ ഭാഗമായി കുമരകം ഗ്രാമപഞ്ചായത്തിൻ്റേയും ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബിൻ്റേയും ആഭിമുഖ്യത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്രയിലെ പുലികളിയുടെ ഇടയിലൂടെയെത്തുന്ന മാവേലി വേഷധാരി
കുമരകം ശ്രീനാരയണ ജയന്തി വള്ളംകളിക്ക് മുന്നോടിയായി ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നൽകിവരുന്ന പൊൻതൂവൽ മെറിറ്റ് അവാർഡ് 2025 ഉദ്ഘാടനം ചെയ്യാനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കെ.സി. വേണുഗോപാൽ എം.പി ചുണ്ടൻ വള്ളത്തിന്റെ മാതൃക നൽകിയപ്പോൾ. ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവർ സമീപം
ആലപ്പുഴ പോർട്ട് മ്യൂസിയത്തിന് സമീപത്തെ സ്വകാര്യ ബോട്ടിംഗ് കേന്ദ്രത്തിലെ പ്രവർത്തന രഹിതമായ പെഡൽ ബോട്ടിൽ മരം കിളിർത്തപ്പോൾ
കനത്ത മഴയിൽ നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയവർ
നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ വിജയിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബ് അംഗങ്ങളുടെ ആഹ്ളാദം
മന്ത്രി പി എ മുഹമ്മദ് റിയാസിനോട് നെഹ്‌റു ട്രോഫിയെക്കുറിച്ച് വിവരിക്കുന്ന മന്ത്രി പി പ്രസാദ് , പി പി ചിത്തരഞ്ജൻ എം എൽ സമീപം
നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത ശേഷം സ്പീഡ് ബോട്ടിൽ മടങ്ങിയ മന്ത്രി മുഹമ്മദ് റിയാസ് കാണികളെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി പി. പ്രസാദ്, എം.എൽ. എ മാരായ പി.പി ചിത്തരഞ്ജൻ , എച്ച്.സലാം, തോമസ് കെ തോമസ് എന്നിവർ സമീപം
നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി നടന്ന മാസ്ഡ്രിൽ
നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ വിജയിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബ് അംഗങ്ങളുടെ ആഹ്ളാദം
  TRENDING THIS WEEK
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
പറക്കും ചാക്ക്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിൽ നിന്ന്
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
ദേ മാവേലി...കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ മാവേലിക്കൊപ്പം ആഘോഷം പങ്കിടുന്ന വിദ്യാർഥിനികൾ.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
ചതിച്ചല്ലോ ചാക്കെ... കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിനിടെ തട്ടിവീഴുന്ന മത്സരാർത്ഥി
വൈബ് മാവേലി...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ഓണോഘോഷപ്പരിപാടിയിൽ മോഹിനിയാട്ട കലാകാരിയുമായി ബൈക്കിൽ എത്തിയ മാവേലി വേഷധാരി.
തിരുവനന്തപുരം നഗരസഭയിൽ നടന്ന ഓണാഘോഷ പരിപാടികൾ
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളം കളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിൽ പ്രദർശന തുഴച്ചിൽ നടത്തുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com