പൂന്തുറയിലെ ആരോഗ്യ പ്രവർത്തനങ്ങൾ വിലയിരുത്തനെത്തിയ മേയർ കെ. ശ്രീകുമാർ ആയുഷ് ആശുപത്രിയിലെ കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവരോട് പ്രവർത്തനങ്ങൾ ചോദിച്ച് മനസിലാക്കുന്നു
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ
സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരെ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയ ശേഷം എൻ.ഐ.എ. ഉദ്യോഗസ്ഥർ വാഹനത്തിൽകയറ്റാൻ കൊണ്ടുവരുന്നു
പൂന്തുറയിലെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മേയർ കെ. ശ്രീകുമാറിനോട് ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സാനിട്ടേസറും ഗ്ലൗസും പി പി കിറ്റും അടിയന്തരമായി എത്തിക്കണമെന്ന ആവശ്യവുമായി കൗൺസിലർ പീറ്റർ സോളമൻ സമീപിക്കുന്നു
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ക്ഷേത്രപരിസരത്ത് ബി.ജെ.പി ജില്ല പ്രസിഡന്റ്‌ വി.വി രാജേഷ് ആപ്പിൾ നൽകി സന്തോഷം പ്രകടിപ്പിക്കുന്നു.
അഴിക്കുള്ളിലൂടെ ...സ്വർണ്ണം കള്ളകടത്ത് കേസിലെ പ്രധാന കണ്ണിയായ സ്വപ്ന സുരേഷിനെ തൃശൂരിലെ ക്വാറൻ്റയിൻ കേന്ദ്രത്തിൽ നിന്നും കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നു
പദ്മനാഭ സ്വാമി ക്ഷേത്രവുമായ് ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിയിൽ സന്തോഷം പ്രകടിപ്പിക്കുന്ന തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ.
സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രതികളുമായ് ബന്ധമുളള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ ശിവശങ്കറിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ വസതിയിലേക്ക് നടത്തിയ മാർച്ച്.
നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ആർ. വൈ. എഫ് നടത്തിയ കളക്ടറേറ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
സർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധം.
സർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ.
സ്വർണക്കടത്ത് കേസിലെ പ്രതി റമീസിനെ എറണാകുളം ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ.
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതി റമീസിനെ എറണാകുളം ജില്ലാ കോടതിയിൽ ഹാജരാക്കിയശേഷം കൊണ്ടുപോകുന്നു.
ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ
സപ്ലൈകോയുടെ മൊബൈൽ സ്റ്റോർ വഴി കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നു.
പൂന്തുറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്നലെ മുതൽ ആരംഭിച്ച താൽകാലിക കൊവിഡ് ആശുപത്രി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിക്കുന്നു.
അഴിക്കുള്ളിൽ... സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതിയിൽ എത്തിച്ചപ്പോൾ.
മുൻ ഐ.റ്റി. സെക്രട്ടറി എം. ശിവശങ്കരന്റെ തിരുവനന്തപുരം പൂജപ്പുരയിലെ വസതിയ്ക്ക് മുന്നിൽ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസ്.
വള്ളത്തിലാശാൻ... പാടത്ത് താറാവിനെ മേയ്ക്കുന്ന കർഷകൻ. കോട്ടയം ഈരയിൽകടവ് പാടശേഖരത്ത് നിന്നുള്ള കാഴ്ച.
ലോഡിറക്കി കാട്കേറ്റി...ലോക്ക് ഡൗണിന് മുൻപ് ലോഡുമായി കോട്ടയത്തെത്തിയ ട്രക്ക് കേടായതിനെത്തുടർന്ന് കോടിമത ചന്ത റോഡിന് സമീപം നിർത്തിയിട്ടപ്പോൾ വള്ളിച്ചെടികൾ പടർന്ന് കയറിയപ്പോൾ
  TRENDING THIS WEEK
"ട്രിപ്പിൾ ലോക്കോടെ"- ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ കണ്ടൊയ്ൻമെന്റ് സോണായ പൂന്തുറ കുമരിചന്തക്ക് സമീപം പരിശോധനകൾക്കായ് എത്തിയ പൊലീസുകാർ
സ്വർണക്കടത്ത് കേസിലെ പ്രതികളെ എറണാകളം എൻ.ഐ.എ. ഓഫീസിൽ എത്തിച്ചപ്പോൾ
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
ഋതുഭേദങ്ങളുടെ മാറ്റത്തിനനുസരിച്ച് നിറം മാറുന്ന പ്രകൃതമാണ് കണ്ണൂരിലെ മാടായി പാറയ്ക്ക്.
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
വിക്ടർ ജോർജ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രപ്രദര്ശനം വീക്ഷിക്കുന്ന പി.ജെ ജോസഫ് എം.എൽ.എ. വിക്ടർ ജോർജിന്റെ ഭാര്യ ലില്ലി, മകൻ നീൽ തുടങ്ങിയവർ സമീപം.
ആക്ഷൻ ഹീറോ ഡി.സി.പി ... തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് നഗരത്തിലെ വിവിധ പൊലീസ് ചെക്ക് പോയിന്റുകളിൽ പരിശോധനയ്ക്കിറങ്ങിയ ഡി.സി.പി ഡോ.ദിവ്യ ഗോപിനാഥ്.സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com