രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി 15 വർഷം തികയ്ക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവ് ഉദ്‌ഘാടനം ചടങ്ങിൽ പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ പ്രസംഗത്തിലെ വനം വകുപ്പിനെ പറ്റിയുള്ള രസകരമായ വിമർശനം കേട്ട് പൊട്ടിച്ചിരിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. പ്രകാശ് യശ്വന്ത് അംബേദ്‌കർ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ സമീപം.
ഓണറേറിയം വർദ്ധനയുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം നടത്തുന്ന ആശാവർക്കർമാർ മഴയിൽ നിന്ന് രക്ഷനേടാൻ ടാർപ്പോളിൻ ഉയർത്തിപ്പിടിക്കുന്നു
വേതന വർദ്ധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിൽ കാലിന് പരിക്കേറ്റ ഉഴമലയ്ക്കൽ പഞ്ചായത്തിലെ അംഗനവാടി ടീച്ചർ എസ്.ബിന്ദു സമരകാർക്കൊപ്പം മുദ്രാവാക്യം വിളിക്കുന്നു.
രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി 15 വർഷം തികയ്ക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്യുന്നു. ടി.തിരുമാവളവൻ എം.പി, തെലങ്കാന മന്ത്രി ദൻസാരി അനസൂയ, ജിഗ്നേഷ് മേവാനി എം.എൽ.എ, പ്രകാശ് യശ്വന്ത് അംബേദ്‌കർ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ലക്ഷ്മിക്കുട്ടി അമ്മ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ സമീപം
രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി 15 വർഷം തികയ്ക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ വണങ്ങുന്നു.തെലങ്കാന മന്ത്രി ദൻസാരി അനസൂയ, പ്രകാശ് യശ്വന്ത് അംബേദ്‌കർ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ സമീപം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന കാഴ്ച ശ്രീബലി എഴുന്നള്ളത്തിൽ മയൂരനൃത്തം അവതരി പ്പിക്കുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ആർപ്പൂക്കര സതീഷ് ചന്ദ്രനും ശ്രീജിത്ത് വാര്യമുട്ടവും മയൂരനൃത്തം അവതരി പ്പിക്കുന്നു
ശക്തമായ കാറ്റിലും മഴയിലും കോട്ടയം മെഡിക്കൽകോളേജ് റോഡിൽ ചുങ്കം ജംഗ്‌ഷന്‌ സമീപം റോഡിൽ വീണ മരങ്ങൾ അഗ്നി രക്ഷ സേനാംഗംഗാനങ്ങൾ മുറിച്ചു മാറ്റുന്നു
എറണാകുളം ബ്രോഡ് വേയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ ഞായറാഴ്ചത്തെ തിരക്ക്
എറണാകുളം ബ്രോഡ് വേയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ ശ്രദ്ധയാകർഷിക്കുന്നത് കടയ്ക്ക് മുന്നിൽ ചങ്ങലയിൽ പൂട്ടിയിരിക്കുന്ന ഒറ്റനോട്ടത്തിൽ കണ്ടാൽ ജീവനുള്ള നായയാണെന്ന് തോന്നിപ്പിക്കുന്ന പാവക്കുട്ടി
ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട ഗുളികകൾ മയക്കുമരുന്ന് സംഘങ്ങളിലൂടെയും മെഡിക്കൽ സ്റ്റോറുകളിലൂടെയും മറ്റും കുട്ടികൾ ഉൾപ്പെടെയുള്ളവരിലേക്ക് എത്തിയിട്ടും ഡ്രഗസ് കൺട്രോൾ വിഭാഗം നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ദക്ഷിണമേല അസി. ഡ്രഗ്സ് കൺട്രോൾ ഓഫീസ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി കൊല്ലം പൊലീസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സംയുക്ത കര്‍മ്മസമിതിയുടെ ആദ്യ പ്രവര്‍ത്തനയോഗം എം. നൗഷാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.
ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂവിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷനിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ അവലോകനം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു
ശക്തമായി പെയ്ത മഴയത്ത് എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
ലഹരിക്കെതിരെ നാഷണൽ യുവജനതാദൾ   പാലക്കാട് ജില്ലാ കമ്മിറ്റി  വാളയാർ   ടോൾ   പ്ലാസയിൽ  ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു .
എലപ്പുള്ളിയിൽ ബ്രുവറി നടപ്പിലാക്കുന്നതിനെതിരെ കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്‌ മജുഷ് മാത്യുവിന്റെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനം അഞ്ചുവിളക്കിന് സമീപം നടത്തുന്ന 100 മണിക്കൂർ ഉപവാസ സമരം കെ. പി. സി .സി വർക്കിംഗ് പ്രസിഡണ്ട് ടി .എൻ .പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ്ങ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനവും പ്രതിഭകളെ ആദരിക്കലും ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരത്തിൽ ഗജരാജൻ തൃക്കടവൂർ ശിവരാജു തിടമ്പേറ്റി എഴുന്നള്ളുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം
തിരുനക്കര പൂരം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം.
  TRENDING THIS WEEK
ഐ... ഐസ്ക്രീം... തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ.
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസ പുറത്തുവിട്ട ലൈവ് വീഡിയോ കാണുന്ന മൈലപ്പുറത്തെ എ.എം എൽ.പി സ്കൂളിലെ കുട്ടികൾ.
മലപ്പുറം ടൌൺഹാളിന് സമീപം പുറത്ത് സൂക്ഷിച്ചിരുന്ന സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത പഠിത്താക്കൾക്കായുള്ള പാഠപുസ്തകങ്ങൾ മഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്നു
ഭാഷാസമര രക്തസാക്ഷി മജീദിന്റെ ഖബറിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകുന്നു
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീട്
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ആർപ്പൂക്കര സതീഷ് ചന്ദ്രനും ശ്രീജിത്ത് വാര്യമുട്ടവും മയൂരനൃത്തം അവതരി പ്പിക്കുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ആസ്വദിക്കുന്നവർ
കേരള പൊലീസ് അസോസിയയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദന്തൽ ക്യാമ്പ് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൽ.അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com