ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ഐ.എം.എയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ നടത്തിയ പ്രതിഷേധം.
പത്തിനെന്ന് വർഷം ഭർത്താവിൻ്റെ വീട്ടിൽ ഒറ്റമുറിയിൽ ഒളിച്ചു താമസിച്ച സജിതയെയും റഹ്മാനെയും വിത്തനശ്ശേരി വാടക വീട്ടിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിക്കുന്നു.
അയവിൽ കുരുങ്ങുമ്പോൾ... ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവു വന്നതോടെ എറണാകുളം മേനകയിൽ അനുഭവപ്പെട്ട തിരക്ക്.
പണി വെള്ളത്തിൽ... ഇടയാഴം കല്ലറ റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിട്ടിട്ട് സ്റ്റേ കമ്പി കെട്ടാനായിട്ട് പാടശേഖരത്തിൽ വെള്ളത്തിൽ നിന്ന് തൂണ് നാട്ടുന്ന കെ.എസ്.ഇ.ബി ജീവനക്കാർ.
കനത്ത മഴയിൽ കടൽക്ഷോഭത്തെ തുടർന്ന് കരയ്‌ക്ക് കയറ്റി ഇട്ട മോട്ടറുകൾ ഘടിപ്പിച്ച വഞ്ചികൾ. തൃശൂർ കയ്പ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ നിന്നൊരു ദൃശ്യം.
നഗരം തിരക്കിലേക്ക്... അൺ ലോക്ക് നിലവിൽ വന്നതോടെ തൃശൂർ എം.ജി റോഡിലെ ഗതാഗതാ കുരുക്ക്.
തൃശൂർ പൂത്തോളിലെ ബെവ്കോയിൽ നിന്നും മദ്യം വാങ്ങി പോകുന്നവർ.
അകലം പാലിച്ചാൽ മദ്യം... ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് കോട്ടയം കോടിമതയിലെ വിദേശമദ്യശാല തുറന്നപ്പോൾ മദ്യം വാങ്ങാനെത്തിയവരെ പൊലീസ് അകലംപാലിച്ച് നിർത്തുന്നു.
പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് തൃശൂരിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വാഹനയാത്രക്കാർക്ക് പ്രതികാത്മകമായി 50 മിലി പെട്രോൾ നൽകി സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.
കാത്തിരുന്ന സെൽഫി... ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മദ്യശാലകൾ തുറന്നതിനെ തുടർന്ന് തൃശൂർ പൂത്തോളിലെ ബെവ്കോ ഔട്ട് ലൈറ്റിൽ നിന്നും മദ്യം വാങ്ങി സെൽഫി എടുക്കുന്ന യുവാവ്.
മിനുങ്ങിയോടാം... ലോക്ക്ഡൗൺ ഇളവിൽ ദീർഘദൂര സ്വകാര്യ ബസ് സർവീസിന് അനുമതി ലഭിച്ചതിനെത്തുടർന്ന് കോട്ടയം ചന്തക്കടവിലെ ബസ് പാർക്കിംഗ് ഗ്രൗണ്ടിൽ ബസുകൾ കഴുകി വൃത്തിയാക്കുന്ന ജീവനക്കാർ.
ലോക് ഡൗണിനെ തുടർന്ന് അടച്ചിട്ട തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് സമീപത്തെ ടിക്കറ്റ് കൗണ്ടർ കാട് പിടിച്ച നിലയിൽ.
ആർ.പി.എഫിന്റെ മോക്ഡ്രിലിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഡോഗ് സ്ക്വാഡ് പരിശോധിക്കുന്നു.
കരുതൽ... കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ തെരുവിൽ കഴിയുന്നവർക്കുള്ള കൊവിഡ് വാക്സിനേഷൻ ക്യാമ്പിൽ വാക്സിൻ നൽകുന്നു.
വനിതാ കമ്മിഷൻ എം.സി. ജോസഫൈൻ അംഗങ്ങളായ ഷിജി ശിവജി ഡോ: ഷാഹിദ കമാൽ എന്നിവർ റഹ്മാനും സരിതയും താമസിച്ചിരുന്ന അയിലൂർ കാരക്കാട്ട് പറമ്പിലെ വീട്ടിൽ എത്തി റൂം പരിശോധിക്കുന്നു.
പാലക്കാട് നെന്മാറയിൽ സ്ത്രീയെ പത്ത് വർഷമായി മുറിയിൽ അടച്ചിട്ട സംഭവത്തിൽ വനിതാ കമ്മിഷൻ എം.സി. ജോസഫൈൻ, അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഷാഹിദ കമാൽ എന്നിവരാണ് തെളിവെടുപിന്നായി വിത്തനശേരിയിലെ വാടക വീട്ടിൽ എത്തിയപ്പോൾ.
മൗനം വെടിയാം... ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫിസിന് മുൻപിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്ത ചെയർമാൻ ജോസ് കെ. മാണി.
മഴക്കാഴ്ച... കാലവർഷം തുടങ്ങിയതോടെ എറണാകുളം നഗരത്തിൽ നിന്നുള്ള മഴക്കാഴ്ച.
ഫുഡ് റെഡി... ലോക് ഡൗണിൻ്റെ പശ്ചാതലത്തിൽ ഓൺലൈൻ വഴി സ്വീകരിച്ച ഓർഡറുകൾ എത്തിച്ചു കൊടുക്കുന്നവർ. തൃശൂർ നിന്നൊരു ദൃശ്യം.
പഴുത്തു പോകരുതല്ലോ... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തിയ കടയടപ്പ് സമരത്തെ തുടർന്ന് തിരക്കൊഴിഞ്ഞ എം.എൽ റോഡിലെ അടച്ചിട്ട കടക്ക് മുന്നിൽ തട്ട് വണ്ടിയിൽ വാഴപ്പഴം വിൽക്കുന്നയാൾ.
  TRENDING THIS WEEK
ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എം.ജി റോഡിലെ പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡൻ്റ് കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു.
മലകളും പുഴകളും കടന്ന് സഹ്യന്റെ മക്കൾക്കു വാക്‌സിനുമായി കാടു കയറുന്ന ഒരു ഡോക്ടർ. തിരുവനന്തപുരം ജില്ലയിൽ കുറ്റിച്ചൽ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളായി ജോലി നോക്കുന്ന ഡോ. ജോയ് ജോണിനെ പരിചയപ്പെടാം
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം സെലക്ഷൻ ട്രയൽസ്.
അന്ത്യമൊഴി ചൊല്ലി... സൗദി നജ്‌റാനിൽ വാഹനാപകടത്തിൽ മരിച്ച ഷിൻസി ഫിലിപ്പിന്റെ മൃദദേഹം ഭർത്താവ് ബിജോ കുര്യൻറെ കോട്ടയം കുഴിമറ്റത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം സംസ്കാര ചടങ്ങിനായി ഷിൻസിയുടെ വയലായിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നു.
സുവർണ്ണ നിമിഷത്തിനായ്...ലോക്ക് ഡൗണിന് വെള്ളിയാഴ്ച പ്രത്യേക ഇളവുകൾ അനുവദിച്ചതിനെത്തുടർന്ന് തുറന്ന് സ്വർണ്ണക്കടയിൽ കാൽ വെച്ചുകെട്ടി വാക്കറിൽ എത്തിയ സ്ത്രീ കടയുടെ പടികൾ കയറുന്നു. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപരികൾക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡൻ്റ് കെ.വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
നിയന്ത്രണങ്ങൾ രണ്ടു ദിവസത്തേക്ക് കർശനമാക്കിയതിനെ തുടർന്ന് വിജനമായ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം
മഴവെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിനായ് തൃശൂർ കണിമംഗലത്തെ വലിയ കനാലുകളിലെ ചണ്ടികൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
ജീവിത യാത്ര... ലോക്ക്ഡൗണിൽ സൈക്കിളിൽ ജോലിക്ക് പോയി വീട്ടിലേക്ക് സാധനങ്ങളുമായി മടങ്ങുന്നയാൾ. വൈറ്റിലയിൽ നിന്നുള്ള കാഴ്ച.
വല കുലുങ്ങുമോ... ബ്രസീലിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക കപ്പിന്റെ ആവേശത്തിൽ ബ്രസീൽ ആരാധകനായ അഭിജിത്ത് കൃഷ്ണ മുഖത്ത് ബ്രസീൽ പതാകയുടെ നിറത്തിലുളള മാസ്ക് ധരിച്ച് തൃശൂർ ചേറ്റുവ ചെറുപുഴയിൽ വലവീശി മീൻ പിടിക്കുന്ന അച്ചൻ സലിഷിനൊപ്പം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com