കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
നൂറ്മേനി വിളയിക്കാൻ... വേനൽമഴ ലഭിച്ചതോടെ കർഷകർ പാടശേഖരം പാക്കപ്പെടുത്തി തുടങ്ങി ഊഴുത് മറിച്ച കൃഷിസ്ഥലത്ത് വിത്ത് കുഴിച്ചിടുന്ന കർഷക തൊഴിലാളി. പാലക്കാട് വാളയാർ റൂട്ടിൽ കനാൽപ്പിരുവ് ഭാഗത്ത് നിന്ന്.
ബ്രെയ്ക്ക് ദി ചെയിൻ ബ്രെയ്ക്ക് ആയപ്പോൾ... കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി കൈകഴുക്കാനായി വെച്ച വെള്ളവും വാഷ് മ്പൈയ്സും നിശ്ചലമായപ്പോൾ. ദിനംപ്രതി വിവിധ ആവിശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് ഇത് ഉപയോഗിക്കാൻ സാധിക്കാതെ അവസ്ഥയാണ് ഇപ്പോൾ.
നിദ്രയിലും ഭദ്രമായി... ലോക്ക് ഡൗൺ ദിനമായ ഇന്നലെ നഗരത്തിലൂടെ കടന്നുപോകുന്ന ലോറിക്ക് മുകളിൽ മാസ്ക്ലി അണിഞ്ഞിരുന്ന് ഉറങ്ങുന്നയാൾ. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
ചൂണ്ടയിടീൽ... വള്ളത്തിൽ നിന്ന്‌ ചൂണ്ടയിടുന്ന കുട്ടികൾ. കുമരകം കോട്ടത്തോട്ടിൽ നിന്നുള്ള കാഴ്ച.
വർണ്ണാഭം... തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ മണികണ്ഠനാൽ, നടുവിലാൽ, നായ്കനാൽ എന്നീ ഭാഗങ്ങളിലെ നില പന്തലുകൾ.
താറാവ് റെഡി... പക്ഷിപ്പനിയേ തുടർന്ന് പ്രതിസന്ധിയിലായ താറാവ് കർഷകർ പ്രതീക്ഷയോടെ വീണ്ടും സജീവമാകുകയാണ്. കോട്ടയം കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം വിൽപ്പനക്കെത്തിച്ച താറാവുകൾ.
ഞാൻ ഒരുങ്ങി വരാം... തിടമ്പേറ്റി പോകുന്ന തിരുവമ്പാടി ചന്ദ്രശേഖരനു സമീപത്തുക്കൂടി തനിക്കുള്ള തീറ്റയുമായി പോകുന്ന കൊമ്പൻ തൃശൂർ ഷൊർണ്ണൂർ റോഡിൽ നിന്ന്.
തൃശൂർ പൂരത്തിനായ് കുളിച്ചൊരുങ്ങുന്ന തിരുവമ്പാടി ചന്ദ്രശേഖരൻ.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
കായ്ച് കിടക്കുന്ന പ്ളം കൊത്താനെത്തിയ കിളികൾ. കാന്തല്ലൂർ നിന്നുള്ള കാഴ്ച.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കുളി കഴിഞ്ഞ് തൃശൂർ തേക്കിൻക്കാട് മൈതാനിയിലുടെ നടന്നു നീങ്ങിയ കൊമ്പൻ്റെ മുകളിലിരുന്ന പാപ്പാൻ കൊന്ന പൂ പറിക്കുന്നു. പാപ്പാൻ്റെ മോഹം സഫലമാക്കാൻ തുമ്പികൈ കൊണ്ട് കൊമ്പ് ചായ്ച് കൊടുത്തു.
വേനൽ കനത്തൂ... ജില്ലയിലെ ചൂട് 38 ഡിഗ്രിക്ക് മുകളിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ജല സംഭരണികളും വറ്റി വരളാൻ തുടങ്ങി. ശേഷിക്കുന്ന വെള്ളത്തിൽ വലയിട്ട് മീൻ പിടിക്കുന്നയാൾ. തിരുനെല്ലായി പുഴയിൽ നിന്നുള്ള കാഴ്ച്ച.
പോളപ്പരപ്പിൽ... പോളനിറഞ്ഞ ചീപ്പുങ്കൽ കരീമഠം തോട്. വേമ്പനാട് കായലിലും ഇട തോടുകളിലും പോള നിറഞ്ഞതോടെ ബോട്ടുകൾക്കും വള്ളങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്.
കൺനിറയെ കണ്ണൻ... വിഷു വിപണി ലക്ഷ്യമിട്ട് തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന ശ്രീകൃഷ്ണൻ്റെ ശില്പങ്ങൾ.
മഴ വാതിൽ തുറന്ന്... പാലായിൽ നിന്നൊരു മഴക്കാഴ്ച.
വാട്ടർ ആർട്ട്... മീൻ പിടിക്കാനായി വേമ്പനാട്ട് കായലിൽ വൃത്തത്തിൽ ഉടക്ക് വല വിരിക്കുന്ന മത്സ്യതൊഴിലാളി. തണ്ണീർമുക്കം ബണ്ടിൽ നിന്നുള്ള കാഴ്ച.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയുട്ട്.
പുതുക്കാട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ രാമചന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഉപയോഗശൂന്യമായ ബസിൽ പോസ്റ്ററുകൾ പതിപ്പിച്ചപ്പോൾ.
  TRENDING THIS WEEK
തൃശുർ ജനറൽ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്ന ആംബുലൻസുകൾ.
ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി.ബി അംഗം എം.എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക്ക് ഡൗണിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാപ്പനംകോട് നടന്ന വാഹന പരിശോധന
ട്രെയിനിൽ കയറാനായി റെയിൽവെ‌യ്ക്ക് സമീപമുള്ള റോഡ് മുറിച്ചു കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ. ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ റോഡിൽ പൊലീസ് പരിശോധനക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്.
കരുതൽ... ലോക്ഡൗണിന് മുന്നോടിയായി വലിയങ്ങാടിയിൽ നിന്ന് കടകളിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളുമായി സ്കൂട്ടറിൽ പോവുന്നയാൾ.
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
അന്നത്തിനായി...ലോക്ക് ഡൗൺ ദിനമായ ഇന്നലെ എറണാകുളം ബോൾഗാട്ടി ജെട്ടിയുടെ സമീപം ചെമ്മീൻ വെയിലിൽ ഉണക്കിയ ശേഷം കുട്ടയിലേക്ക് ശേഖരിക്കുന്ന പ്രദേശവാസി .
ആരോട് പറയാൻ... സമ്പൂർണ ലോക്ഡൗണിന്റെ ഭാഗമായി മലപ്പുറത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ കുടുംബം.
ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുണ്ടായ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന ഇരുചക്ര വാഹനയാത്രക്കാർ
ടോൾ കൊടുക്കേണ്ടി വരുമോ... ലോക് ഡൗണിനെ തുടർന്ന് വിജനമായ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ കൈവണ്ടിവലിച്ച് പോകുന്ന ആൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com