TRENDING THIS WEEK
സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ കുരുക്കഴിച്ച് സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടം ഉണ്ടാക്കി കൊടുത്തത് ഒരു കരാർ ജീവനക്കാരിയാണ്. പരവൂർ പൊഴിക്കര ഡി.എസ് വിഹാറിൽ അജു സൈഗാളാണ് മന്ത്രിമാരുടെ പ്രശംസ ഏറ്റുവാങ്ങിയത്
പണിമുടക്കിയ മയക്കം... പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയ വാഹന പണിമുടക്കിനെത്തുടർന്ന് ആളൊഴിഞ്ഞ കോട്ടയം പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലിരുന്ന് ഉറങ്ങുന്ന യാത്രക്കാരൻ.
ആഘോഷ ചിരി... നാട്ടിക ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുക്കാരികളുമായി ജന്മദിനം ആഘോഷിക്കുന്ന ദേശീയ കായിക താരം ആൻസി സോജൻ.
ജില്ല അമേച്ചർ ബോക്സിങ് അസോസിയേഷനും പി ടി എസ് മാർഷൽ ആർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ്.
ഷാജി രവീന്ദ്രൻ രചിച്ച ഫിയർ ഓഫ്ഡത്ത് എന്ന പുസ്തക പ്രകാശനം ചെയ്യാൻ എറണാകുളം പ്രസ് ക്ളബിലെത്തിയ കേന്ദ്ര മന്ത്രി വി. മുരളീധരൻ.
വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന് വീഴുന്ന പക്ഷികൾക്ക് കരുതലായി ആലുവ സ്വദേശി ശ്രീമൻ നാരായണൻ ആവിഷ്കരിച്ച പദ്ധതി 'ജീവജലത്തിന് ഒരു മൺപാത്രം". കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ മാത്രം നടപ്പാക്കിയിരുന്നത് ഇനി ലോകം മുഴുവൻ വ്യാപിക്കുകയാണെന്നതാണ് പ്രത്യേകത.
തൃശൂര്‍ പ്രസ് ക്ലബിന്റെ ടി.വി അച്യുതവാര്യര്‍ സ്മാരക അവാർഡ് പ്രസ് ക്ലബ് എം.ആര് നായര്‍ മീഡിയ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിൽ കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന് മന്ത്രി എ.സി. മൊയ്തീൻ നൽക്കുന്നു. മന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ സമീപം.
പൊക്കം ഇല്ലായ്മ വൻശക്തിയായി കണ്ട് എല്ലാ സ്വപ്നങ്ങളും സഫലമാക്കുക. ഞങ്ങൾ മനക്കരുത്തിന്റെ പ്രതീകമാണ് . ഓൾ കേരള സ്മോൾ പീപ്പിൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചോട്ടാ വിപിൻ പറയുന്നു.
സിനിമാ, സീരിയൽ താരം വിവേക് ഗോപൻ ബി.ജെ.പിയിൽ ചേർന്നു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരിൽ വിജയ് യാത്രയ്ക്ക് നല്കിയ സ്വീകരണ പരിപാടിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വിവേക് ഗോപനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഹെയ്തിയിലെ ക്രോയിക്സ് ഡെസ് ബുക്കേസ് ജയിലിൽ നിന്ന് 400 ഓളം തടവുകാർ ജയിൽ ചാടി. കലാപത്തിലും അനുബന്ധ സംഭവങ്ങളിലുമായി ജയിൽ ഉദ്യോഗസ്ഥനടക്കം 25 പേര് കൊല്ലപ്പെട്ടു.