ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ത്ഥം കോഴിക്കോട് സൗത്ത് ബീച്ചില്‍ നടന്ന ബീച്ച് വോളിബോള്‍ മത്സരത്തില്‍ നിന്നും
എസ് .എൻ. ഡി. പി യോഗം തൃശൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രാങ്കണത്തിൽ നടന്ന മെഗാ തിരുവാതിര
കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന നാഷണല്‍ ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളവും ഗുജറാത്തും തമ്മിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് താരം അൻവർ ഇസ്മയിലിന്റെ ബാറ്റിംഗ്.
ക്രിസ്ത്മസിനോട് അനുബന്ധിച്ചു തൃശൂർ പുത്തൻ പള്ളിക്കു സമീപത്തെ കടകളിൽ ഒരുക്കിയ നക്ഷത്രങ്ങൾ
തൃക്കാർത്തികയ്ക്ക് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കുന്ന കുട്ടികൾ.
എബ്രിൻ കെ ബാബു, ഹൈജമ്പ്, സെന്റ് പയസ് ടെൻത്ത് കോളേജ് രാജപുരം
കണ്ണൂരിൽ സ്വകാര്യ ബസ് പണിമുടക്കിയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി ബസിലെ തിരക്ക്
ഭിന്നശേഷി കായികമേള... ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡി.എസ്.സി സെന്റർ ഗ്രൗണ്ടിൽ നടന്ന ഭിന്നശേഷി കായികമേളയിലെ വീൽ ചെയർ മത്സരത്തിൽ നിന്ന്.
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനാഘോഷങ്ങളുടെ ഭാഗമായി വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കുന്ന കുട്ടികൾ .
വളപട്ടണം വീട് തവളർച്ച കേസിലെ പ്രതിയെ കണ്ണൂർ കോടതിയിൽ എത്തിച്ചപ്പോൾ.
നാരായണീയ ദിനം... നാരായണീയ ദിനത്തിന്റെ ഭാഗമായി തളാപ്പ് ശ്രീസുന്ദരേശ്വര ക്ഷേത്രത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം.
നൻപകൽ നേരത്ത് മയക്കം: തിരക്കേറിയ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽ പകൽ സമയം കിടന്ന് ഉറങ്ങുന്ന അന്യസംസ്ഥാന തൊഴിലാളി
ഒരുകൈ സഹായം....വൈക്കത്ത് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘടനചടങ്ങിൽ പുഷ്പാർച്ചന നടത്താനെത്തിയപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനെ കൈ പിടിച്ച് കയറ്റുന്നു
തൃശൂർ കെ.എസ് ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഭിക്ഷ യാചിക്കുന്നവർ
വീശിയേറിഞ്ഞ്...ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കടലിൽ നിന്നു കൊണ്ട് വലയെറിഞ്ഞു മീൻ പിടിക്കുന്നയാൾ .തൃശൂർ അഴീക്കോട് തീരത്ത് നിന്നുമുള്ള ചിത്രം
കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ്റെ നേത്യത്വത്തിൽ ആലപ്പുഴ തിരുമല കൊമ്പൻകുഴി പടിഞ്ഞാറ് പാടശേഖരത്തിലെ തരിശ് നില കൃഷിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി.പ്രസാദ് പാടത്തേയ്ക്ക് ഇറങ്ങി വിത്ത് വിതച്ചപ്പോൾ
ഒറ്റക്ക് വഴിവെട്ടി വന്നതാ... ഏറ്റുമാനൂർ അർച്ചന വിമൻസ് സെൻററിൻ്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സമ്മേളനത്തിനെത്തിയ സാമൂഹിക പ്രവർത്തക ദയാബായി സ്റ്റെപ്പിലൂടെ അല്ലാതെ പൊക്കമുള്ള വേദിയിലേക്ക് കയറിയപ്പോൾ.
ബാത്തിംഗ് പോത്ത്...നട്ടുച്ച വെയിലിൽ തരിശുപാടത്തെ വെള്ളക്കെട്ടിൽ കിടന്ന് വിശ്രമിക്കുന്ന പോത്ത്. കോട്ടയം ഗാന്ധിനഗറിൽ നിന്നുള്ള കാഴ്ച
പ്രകാശം പരക്കാൻ... കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോട്ടയം കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ വിളക്കുമായി പ്രതിഷേധിക്കുന്ന പ്രവർത്തകൻ .
കരുതലും 'കൽ'താങ്ങും : പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന കോഴഞ്ചേരി താലൂക്ക് അദാലത്തായ കരുതലും കൈത്താങ്ങും പരിപാടിക്കിടെ ഓ‌ഡിറ്റോറിയത്തിന് മുൻവശത്തുള്ള ടാപ്പിന്റെ ചോർച്ച പ്ളാസ്റ്റിക്ക് വള്ളികൊണ്ട് കെട്ടിയ ടാപ്പിനുമുകളിൽ കല്ലെടുത്തുവച്ച് കുറയ്ക്കാൻ ശ്രമിക്കുന്നു.
  TRENDING THIS WEEK
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക രോഗികളുമായി ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, സൂസൻകോടി, എം.എച്ച്.ഷാരിയർ, ചിന്താജെറോം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, എക്സ് ഏണസ്റ്റ്, എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ, എം.ശിവശങ്കര പിള്ള, സി.ബാൾഡുവിൻ, എസ്.വിക്രമൻ, സി.രാധാമണി, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസനുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ഷൈലജ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.ബി.അംഗം എം.എ.ബേബി എന്നിവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അത്രയ്ക്ക് കടുപ്പിക്കണ്ട... സി.പി.എം കൊല്ലം ജില്ലാ സമ്മേളന ഉദ്ഘാടനവേദിയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നർമ്മ സംഭാഷണത്തിൽ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുൻ എം.പി പി.രാജേന്ദ്രൻ പതാക ഉയർത്തുന്നു
ഡബിൾ സ്ട്രോംഗ്... സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ സമ്മേളന ലേബൽ പതിച്ച ബിയർകുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിച്ചതോടെ പി.ബി അംഗം എം.എ.ബേബിയും കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ലേബൽ പതിച്ച ബിയർ കുപ്പി ഇരിപ്പിടത്തിന് താഴേക്ക് വയ്ക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com