TRENDING THIS WEEK
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി എം.പി,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം.
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതിയായ പോൾ ബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി തൈക്കാട് പൊലീസ് ട്രെയ്നിംഗ് കോളേജിൽ സംഘടിപ്പിച്ച ഹീമോപോൾ-2025ന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന പൊലീസ് മേധാവി റവാഡ.എ.ചന്ദ്രശേഖർ പോൾ ബ്ലഡ് പദ്ധതിയുടെ ചെയർമാൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം. ശബരിമല ട്രാക്ടർ യാത്ര വിവാദത്തെത്തുടർന്ന് ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് എക്സൈസ് കമ്മീഷ്ണർ സ്ഥാനത്തേയ്ക്ക് മാറ്റി അജിത് കുമാറിന്റെ അവസാന ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ മത്സരിക്കുന്ന തിരുവനന്തപുരത്തിന്റെ മിഖൈല ഗ്ലാഡ്‌സൺ ഗോമസും അനഘയും.
കന്യാസ്ത്രീകളെ അന്യായമായി തടങ്കലിലാക്കിയും മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്തും മനുഷ്യ കടത്ത് ആരോപിച്ചും വേട്ടയാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഓടി രക്ഷപ്പെടുന്ന പ്രവർത്തകൻ.
യാചനാസമരം... ഒന്നര വർഷമായി പെൻഷനും ആനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ യാചനാസമരം.
കവടിയാർ ജവഹർ നഗറിൽ വ്യാജരേഖ ചമച്ച് കോടികൾ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം അനന്തപുരി മണികണ്ഠനെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 20 വിഭാഗം ഷോട്ട് പുട്ട് , ജോൺ സ്റ്റീഫൻ ,എസ് ഡി കോളേജ്, കാഞ്ഞിരപ്പള്ളി
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം ഹൈജമ്പ്, കാർത്തിക്ക് ഘോഷ് എം എ,എസ്.എംവി എച്ച്.എസ്.എസ് പൂഞ്ഞാർ
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട്സെ ന്റ്. ആൻസ് സ്‌കൂളിനെതിരെ ലൂർദ് പബ്ലിക് സ്‌കൂളിന്റെ ജോയൽ എം ചാക്കോ പോയിന്റ് നേടുന്നു . മത്സരത്തിൽ ലൂർദ് സ്‌കൂൾ വിജയിച്ചു
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടുന്ന ഹന്ന കെസിയ സബിൻ, എം.ഡി.എച്ച്.എസ്.എസ്, കോട്ടയം.