സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതിയായ പോൾ ബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി തൈക്കാട് പൊലീസ് ട്രെയ്നിംഗ് കോളേജിൽ സംഘടിപ്പിച്ച ഹീമോപോൾ-2025ന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന പൊലീസ് മേധാവി റവാഡ.എ.ചന്ദ്രശേഖർ പോൾ ബ്ലഡ് പദ്ധതിയുടെ ചെയർമാൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം. ശബരിമല ട്രാക്ടർ യാത്ര വിവാദത്തെത്തുടർന്ന് ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് എക്സൈസ് കമ്മീഷ്ണർ സ്ഥാനത്തേയ്ക്ക് മാറ്റി അജിത് കുമാറിന്റെ അവസാന ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.