സന്ധ്യക്കെന്തിന് സിന്ദൂരം... കോട്ടയം ഇരയിൽ കടവിൽ നിന്നുള്ള അസ്തമയ കാഴ്ച.
മലയരയ മഹാസഭ ആചാര്യൻ രാമൻ മേട്ടൂരിന്റെ 105ാം വാർഷികം ഉദ്ഘാടനത്തിന് എത്തിയ കേന്ദ്ര പട്ടികജാതി സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയിഗെ സമുദായ പ്രവർത്തകരുമായി സംവദിക്കുന്നു
ഇരുന്നിട്ടാവാം... പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെ ഇരിപ്പിടത്തിലേക്ക് ഇരിക്കുവാൻതുടങ്ങുന്നതിന് മുന്നേ തന്നെ സ്വാഗത പ്രസംഗകനായ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർത്ഥൻ ഉദ്‌ഘാടനത്തിനായി ക്ഷണിച്ചപ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഒന്നിരുന്നോട്ടെ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ മുഖ്യമന്ത്രിക്കും വേദിയിലുണ്ടായിരുന്നവർക്കും ചിരിപടർന്നപ്പോൾ.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരികെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിന് മുന്നോടിയായി മൈക്ക് നേരെയാക്കി കൊടുക്കുന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമീപം.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ മുൻനിരയിൽ ഇരുന്ന വിപ്ലവ ഗായിക പി.കെ. മേദിനിയെ അഭിവാദ്യം ച്യ്തപ്പോൾ
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ മുൻനിരയിൽ ഇരുന്ന വിപ്ലവ ഗായിക പി.കെ. മേദിനിയെ അഭിവാദ്യം ച്യ്തപ്പോൾ
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരികെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിന് മുന്നോടിയായി മൈക്ക് നേരെയാക്കി കൊടുക്കുന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമീപം.
മലപ്പുറം നൂറടിയിൽ സ്കൂളിന് ശേഷം ഫുട്ബോൾ കളിക്കുന്ന കുട്ടികൾ.
ദീപക്കാഴ്ച... ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മഹാദീപക്കാഴ്ചയിൽ ദീപം തെളിയിക്കുന്ന ഭക്തർ.
ജീവിതം ഉറപ്പിക്കാൻ.. കോഴിക്കോട് ബേപ്പൂർ ബി.സി റോഡിന് സമീപം പുഴയിൽ നിന്ന് മണലെടുക്കുന്ന തൊഴിലാളികൾ.
ന്റെ അന്നമാണേ...തൃശൂർ തേക്കിൻകാട് മൈതാനിയിലെ ആൽമരത്തണലിൽ ഇരുന്ന് വിൽപ്പനയ്ക്കായുള്ള ഓടക്കുഴലുകൾ കൃത്യമായി അടുക്കി വയ്ക്കുന്ന കുട്ടി.
കോട്ടയം അതിരമ്പുഴയിലെ എംജി സർവകലാശാല സ്‌റ്റേഡിയത്തിലെ നാച്വറൽ ടർഫ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോൾ കോർട്ട് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘടനം ചെയ്ത ശേഷം മന്ത്രി വി.എൻ വാസവൻ ബോൾ ഉയർത്തി അടിക്കുന്നു.വൈസ് ചാൻസിലർ ഡോ.സി.ടി അരവിന്ദകുമാർ,സിൻഡിക്കേറ്റംഗം അഡ്വ.റെജി സഖറിയ, സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.ബിനു ജോർജ് വർഗീസ് തുടങ്ങിയവർ സമീപം
ജൂനിയർ ബോയ്സ് ലോങ്ങ് ജമ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന എബിൻ കെ.ജെ തലോർ ദീപ്തി സ്കൂൾ.
ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന എൽന ഷാബു (അൽ അമീൻ ഇ.എച്ച്.എസ് കരിക്കാട്)
കർണൻ.പി.എസ് : സീനിയർ ട്രിപ്പിൾ ജമ്പ് (സെന്റ് തോമസ് എച്ച്.എസ്.എസ് വല്ലച്ചിറ)
കോഴിക്കോട്േ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 100മി ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്ന ദേവഗിരി സാവിയോ എച്ച്.എസ്.എസ് വിദ്യാർത്ഥി വി. അമർജിത്ത്
ജൂനിയർ ആൺ. 110 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ആൽവിൻ സന്തോഷ് (ജി.എച്ച്.എസ്.എസ് കോഴിച്ചാൽ)
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ടി.വി.ദേവശ്രീ (ജി.വി.എച്ച്.എസ്.എസ് സ്പോർട്സ് കണ്ണൂർ)
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ മൊഴി നൽകിയ ശേഷം പുറത്തേക്ക് വരുന്ന ടി.വി പ്രശാന്തൻ
എ.ഡി.എം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുൻപിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നു
  TRENDING THIS WEEK
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com