പൊതുടാപ്പിൽ നിന്ന് വീഴുന്ന വെള്ളത്തുള്ളികൾ കുടിക്കാനായി വന്നിരിക്കുന്ന കാക്ക. എറണാകുളം ഹൈക്കോർട്ടിന് സമീപത്ത് നിന്നുള്ള കാഴ്ച.
ഓളപ്പരപ്പിലെ ജീവിതങ്ങൾ... കായലിൽ കുട്ട വ‌ഞ്ചിയിൽ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന അന്യസംസ്ഥാന സ്വദേശികളായ ഇവർ കുടുംബത്തോടൊപ്പം കൊച്ചി നഗരത്തിലെത്തിയിട്ട് വർഷങ്ങളായി. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച.
പൂന്തേനുണ്ണാൻ... പൂവിൽ നിന്ന് തേൻ കുടിക്കുന്ന പൂമ്പാറ്റകൾ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച.
ചുവന്ന ശോഭയിൽ... എറണാകുളം കണ്ണങ്ങാട്ട് പാലത്തിൽ നിന്നുള്ള അസ്തമയക്കാഴ്ച.
പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ തീരുമാനമെടുത്ത് അത് ജീവിതത്തിൽ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണ് .ഈ മഹാമാരിയുടെ ഇടയിലും ഏറെ പ്രതീക്ഷയോടെ 2022 പുതുവർഷ പ്രതീക്ഷകൾ പങ്കിടാം പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുംമുഖം തീരത്തെത്തിയവർ ആഗ്ലാദം പങ്കിട്ടപ്പോൾ
എറണാകുളം മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ട വില്പനയ്ക്കായി നിൽക്കുന്നവർ.
ലാസ്റ്റ് ബസ്... എറണാകുളം ഗോശ്രീ പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച.
എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച ത്യാഗത്തിന്റെ പര്യായമായ യേശുനാഥന്‍റെ ഓർമ്മയിൽ പ്രിയപ്പെട്ടവര്‍ക്ക്‌ കേരളകൗമുദിയുടെ ക്രിസ്തുമസ് ആശംസകൾ
പറമ്പിക്കുളം ഹോൺ ബിൽ ഡോർമിറ്ററിയുടെ സമീപത്ത് ഇറങ്ങിയ കാട്ടാന. കൊവിഡ് പശ്ചാതലത്തിൽ നിയന്ത്രണങ്ങളോടെ ടൂറിസം മേഘലകൾ തുറന്നപ്പോൾ ധാരാളം വിനോദ സഞ്ചാരികൾ ഇവിടെക്ക് എത്താറുണ്ട്.
വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളിക്ക് മുകളിലൂടെ പറക്കുന്ന പരുന്ത്. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
വർണ്ണാഭമായ ക്രിസ്മസ് ...
അകപ്പെട്ടു... ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച.
നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ
മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം.
ചിറക് വിരിച്ച്... പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച.
കപ്പെടുക്ക് മക്കളേ... കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്.
ഡീസലും പെട്രോളും സൗജന്യം
അസ്തമയ സൂര്യനൊപ്പം... അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിൻ നൽകുന്നു. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച.
പാവക്കൂത്ത്... കൊവിഡ് വ്യാപനത്തിൽ റോഡിൽ തിരക്കൊഴിഞ്ഞപ്പോൾ വഴിയോര കച്ചവടക്കാർക്ക് വലിയ പ്രതിസന്ധിയാണ് ഉള്ളത്. എറണാകുളം സുബാഷ് പാർക്കിനു മുന്നിലെ നടപ്പാതയിൽ വില്പനക്ക് വച്ചിരിക്കുന്ന പാവകൾ.
പറന്ന് പറന്ന്... തൃശൂർ പടിഞ്ഞാറെ ചിറയിൽ വിരുന്നെത്തിയ ചൂളൻ എരണ്ടകൾ തെക്കു കിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്. ചാര നിറത്തിലുളള കൊക്കുകളും നീണ്ട തലയും കാലുകളുമുണ്ട്, ദേഹം തടിച്ചുരുണ്ട താണ്.
ഇത്തിരി വേദനിച്ചേ.. കോട്ടയം എം.ഡി. സ്കൂളിലെ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വിദ്യാർത്ഥികൾ.
കൊച്ചിയുടെ ഭംഗി വിളിച്ചോതുന്ന കായലും പിറകിലായി കാണുന്ന ബഹുനില കെട്ടിടങ്ങളുടെയും പശ്ചാത്തലത്തിൽ കടന്ന് പോകുന്ന മത്സ്യബന്ധന ബോട്ട്. എറണാകുളം വൈപ്പിൻ ജങ്കാർ ജെട്ടിയിൽ നിന്നുള്ള കാഴ്ച.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഷാൻബാബുവിന്റെ മൃതദേഹം കൊണ്ടിട്ട സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ആസ്ഥാനത്ത് മേധാവി ഡി.ശില്പ ഡയറി നോക്കി മാധ്യമപ്രവർത്തകരോട് കേസ് വിശദീകരിക്കുന്നു. എ.എസ്.പി എസ്. സുരേഷ്‌കുമാർ സമീപം.
ഗുണ്ടാ അക്രമണത്തിൽ കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ കോട്ടയം കീഴുകുന്നിലെ വീട്ടിലെത്തി ഉമ്മൻചാണ്ടി അമ്മ ത്രേസ്യാമ്മയേയും സഹോദരി ഷാരോണിനെയും സന്ദർശിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം.
വീറോടെ... തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സിപിഎം ജില്ലാ സമ്മേളനത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യം അർപ്പിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇരട്ട ചങ്കൻ... തൃശൂർ പാലക്കാട് റോഡിൽ കുതിരാൻ രണ്ടാം ടണലിൻ്റെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായ് തുറന്ന് കൊടുത്തപ്പോൾ (വലതുവശം).
പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com